മാനിൽ മുവാസലാത്തിന്റെ മീറ്റർ ഘടിപ്പിച്ച ടാക്സികൾ ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങും.കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതി ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് മുവാസലാത്ത് ചീഫ് 

എക്സിക്യൂട്ടീവ് ഓഫീസർ അഹ്മദ് ബിൻ അലി അൽ ബലൂശി വ്യക്തമാക്കി. മുവാസലാത്ത് ടാക്സി കാറുകൾ മൂന്ന് മാസത്തിനകം നിരത്തിലറങ്ങുമെങ്കിലും മീറ്റർ സ്ഥാപിക്കുന്ന നടപടികൾ വർഷാവസാനത്തോടെയെ ഉണ്ടാവുകയുള്ളൂവെന്നും അലി അൽ ബലൂശി പറഞ്ഞു.

500 കാറുകൾ വിവിധ മേഖലകളിലേക്കായി മൂന്ന് മാസത്തിനകം സർവീസ് ആരംഭിക്കും. 150 എയർപോർട്ട് ടാക്സി, 150 മാൾ ടാക്സി, 200 ഓൺ കാൾ ടാക്സി എന്നിവയാണത്. ടാക്സി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് ആപ്പ് പുറത്തിറക്കും. കാൾ സെന്ററിലേക്ക് നേരിട്ട് വിളിച്ചും ടാക്സി സേവനം ലഭ്യമാക്കാനാകും.

ടാക്സി മേഖലയിലുണ്ടാകുന്ന തൊഴിൽ അവസരങ്ങൾ സ്വദേശികൾക്കായി മാറ്റിവെക്കും. ഡയറക്ടർ, സൂപ്പർവൈസർ തുടങ്ങിയ പോസ്റ്റുകളിലടക്കം സ്വദേശികളെ നിയമിക്കും. എന്നാൽ, സ്വദേശി തൊഴിലാളികളുള്ള വിദേശികളുടെ കമ്പനികൾക്കും ടാക്സി സർവീസ് നടത്തുന്നതിന് അനുമതി നൽകുമെന്ന് അലി അൽ ബലൂശി പറഞ്ഞു.