- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മുവാസലാത്തിന്റെ സൗജന്യ ബസ് സർവ്വീസ് ഖത്തർ വ്യവസായമേഖലയിലേക്ക്; പദ്ധതി കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ട്
ദോഹ: ഖത്തറിലെ പൊതു ഗതാഗത സംവിധാനമായ മോവസലാത്തിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ബ്ലൂ കോളർ ജോലിക്കാർക്കായി പുതിയ സൗജന്യ ബസ് സർവ്വീസ് ആരംഭിക്കുന്നു. പുലർെച്ച നാലുമുതൽ അർധരാത്രിവരെ ബസ് സർവീസ് നടത്തും. ബസ് ഓടുന്ന റൂട്ടും സമയവും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തിറക്കും പ്രത്യേക സ്റ്റോപ്പ് നിർണയിക്കാതെ യാത്രക്കാരന് ഇഷ്ടമുള്ള സ്ഥ
ദോഹ: ഖത്തറിലെ പൊതു ഗതാഗത സംവിധാനമായ മോവസലാത്തിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ബ്ലൂ കോളർ ജോലിക്കാർക്കായി പുതിയ സൗജന്യ ബസ് സർവ്വീസ് ആരംഭിക്കുന്നു.
പുലർെച്ച നാലുമുതൽ അർധരാത്രിവരെ ബസ് സർവീസ് നടത്തും. ബസ് ഓടുന്ന റൂട്ടും സമയവും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തിറക്കും പ്രത്യേക സ്റ്റോപ്പ് നിർണയിക്കാതെ യാത്രക്കാരന് ഇഷ്ടമുള്ള സ്ഥലത്തുനിന്ന് കയറാനും ഇറങ്ങാനും സർവീസിൽ അവസരമുണ്ടാകും. സെൻട്രൽ ബസ് സ്റ്റേഷൻ, ഇൻഡസ്ട്രിയൽ ഏരിയയിലെ മാളുകൾ, വെള്ളിയാഴ്ചത്തെ ജുമുഅ സമയത്ത് വലിയ പള്ളികളുടെ അടുത്ത് എന്നിവിടങ്ങളിൽ ബസ്സിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.
പുതിയ സർവീസ് വ്യവസായ മേഖലയിലെ ജനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മൂന്നുമാസത്തെ പഠനത്തിനും ആസൂത്രണത്തിനും ശേഷമാണ് മൂവസലാത്ത് പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പുതിയ ഷട്ടിൽ സർവീസ് പ്രാവർത്തികമാകുന്നതോടെ വ്യവസായ മേഖലയിൽ നിന്ന് ദോഹയിലേക്കുള്ള നിലവിലെ ബസ് സർവീസ് ഘട്ടംഘട്ടമായി നിർത്താനാണ് മൂവസലാത്ത് ആലോചിക്കുന്നത്. വ്യവസായ മേഖലയിൽ നിന്ന് ദോഹയിലേക്ക് വരുന്നവർക്ക് ഷട്ടിൽ സർവീസ് ഉപയോഗിച്ച് മേഖലയിലെ പ്രധാന പാതയിലെത്താം. അവിടെനിന്ന് സാധാരണ ബസ്സിൽ യാത്ര തുടരാൻ കഴിയുമെന്നും മൂവസലാത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യവസായ മേഖലയിൽ സർവീസ് നടത്തുന്നതിന് 30 ഫുൾ സൈസ് ബസ്സാണ് മൂവസലാത്ത് അനുവദിച്ചത്. ഇതിൽ 13 ബസ്സുകൾ എപ്പോഴും റൂട്ടിൽ സർവീസിലുണ്ടായിരിക്കും. ഓട്ടത്തിനിടയിൽ തകരാർ സംഭവിച്ചാൽ ഉടൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും
ഉദ്യോഗസ്ഥർ പറഞ്ഞു.
ബസ് തേടിയെത്തുന്ന യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾ നിർത്തിയിടാൻ രണ്ട് സ്ഥലങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഒന്ന് വ്യവസായ മേഖലയിലെ (സ്ട്രീറ്റ് 1) സാൽവാ റോഡ് ഇന്റർ സെക്ഷനിലും രണ്ടാമത്തേത് വ്യവസായ മേഖലയിലെ (സ്ട്രീറ്റ്52) അബൂഹമൂർ ഇന്റർ സെക്ഷനിലുമാണ്. പ്രത്യേകം കളർ ചെയ്തതും നമ്പറിട്ടതുമായ ബസ്സുകൾ വ്യവസായ മേഖലയിലെ അഞ്ച് പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്.
പച്ച നിറത്തിലുള്ളതും 88 എന്ന് നമ്പറിട്ടതുമായ ബസ്സുകൾ സ്ട്രീറ്റ് ഒന്നിനും 52നും ഇടയിലും പിങ്ക്, ഓറഞ്ച്, നീല, ചുകപ്പ് എന്നീ നിറങ്ങളിലുള്ള ബസ്സുകൾ 16, 18, 61, 81 എന്നീ സ്ട്രീറ്റുകൾക്കിടയിലു മായിരിക്കും സർവീസ് നടത്തുക.