- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരത്ത് ചടങ്ങു തീർക്കാൻ നടത്തിയിരുന്ന എംപിമാരുടെ യോഗം ഡൽഹിയിൽ നടത്തി പ്രയോജനകരമാക്കി മാറ്റി പിണറായി വിജയൻ; സഹകരണ ബാങ്കുകളെ രക്ഷിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാ എംപിമാരും ഒരുമിച്ച് നിൽക്കും; ബിജെപിയുടെ രണ്ട് കേരളാ രാജ്യസഭാ എംപിമാരെ ഒഴിവാക്കിയത് മാത്രം കല്ലുകടിയായി
ന്യൂഡൽഹി: വലിയ നോട്ടുകൾ അസാധുവാക്കിയതിനെത്തുടർന്ന് സഹകരണമേഖലയിൽ കേന്ദ്രവും റിസർവ് ബാങ്കും അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾക്കെതിരെ കേരളത്തിലെ എംപിമാർ കേന്ദ്രസർക്കാരിൽ ഒറ്റക്കെട്ടായി സമ്മർദംചെലുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വിളിച്ചുചേർത്ത എംപി.മാരുടെ യോഗത്തിലാണ് ഈ ധാരണയായത്. എംപി.മാരുടെ സംഘം സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ്ങിനെക്കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കുകുയം ചെയ്തു. എന്നാൽ ഈ യോഗത്തിൽ ബിജെപിയുടെ കേരളത്തിൽ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയേയും റിച്ചാർഡ് ഹേയും ക്ഷണിച്ചില്ല. കേരളത്തിനുപിന്നാലെ മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളും സഹകരണസംഘങ്ങൾക്കായി രംഗത്തെത്തിയിട്ടുണ്ട്. പ്രാഥമിക സംഘങ്ങൾക്ക് ബാങ്ക് ഇടപാടിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇവിടങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ സാഹചര്യത്തിൽ കേരളത്തിന്റെ സമ്മർദ്ദം ഫലിക്കുമെന്ന് എംപിമാരുടെ യോഗം വിലയിരുത്തി. ഒന്നേക്കാൽ ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള പ്രാഥമിക സഹകരണസംഘങ്ങ
ന്യൂഡൽഹി: വലിയ നോട്ടുകൾ അസാധുവാക്കിയതിനെത്തുടർന്ന് സഹകരണമേഖലയിൽ കേന്ദ്രവും റിസർവ് ബാങ്കും അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾക്കെതിരെ കേരളത്തിലെ എംപിമാർ കേന്ദ്രസർക്കാരിൽ ഒറ്റക്കെട്ടായി സമ്മർദംചെലുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വിളിച്ചുചേർത്ത എംപി.മാരുടെ യോഗത്തിലാണ് ഈ ധാരണയായത്. എംപി.മാരുടെ സംഘം സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ്ങിനെക്കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കുകുയം ചെയ്തു. എന്നാൽ ഈ യോഗത്തിൽ ബിജെപിയുടെ കേരളത്തിൽ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയേയും റിച്ചാർഡ് ഹേയും ക്ഷണിച്ചില്ല.
കേരളത്തിനുപിന്നാലെ മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളും സഹകരണസംഘങ്ങൾക്കായി രംഗത്തെത്തിയിട്ടുണ്ട്. പ്രാഥമിക സംഘങ്ങൾക്ക് ബാങ്ക് ഇടപാടിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇവിടങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ സാഹചര്യത്തിൽ കേരളത്തിന്റെ സമ്മർദ്ദം ഫലിക്കുമെന്ന് എംപിമാരുടെ യോഗം വിലയിരുത്തി. ഒന്നേക്കാൽ ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള പ്രാഥമിക സഹകരണസംഘങ്ങൾ അനിശ്ചിതാവസ്ഥയിലാണെന്ന് കേരളത്തിൽനിന്നുള്ള എംപി.മാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രശ്‌നങ്ങൾ ജെയ്റ്റ്‌ലിയെ ധരിപ്പിച്ചെങ്കിലും അതിന് കടകവിരുദ്ധമായാണ് റിസർവ് ബാങ്കിന്റെ ഉത്തരവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാബാങ്കിനും പ്രാഥമിക സഹകരണസംഘങ്ങൾക്കും ബാങ്ക് പദവി നൽകണമെന്നാവശ്യപ്പെട്ട് എംപി.മാർ പ്രധാനമന്ത്രിയെയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെയും കാണും. വിഷയം പാർലമെന്റിനുള്ളിലും പുറത്തും ഉന്നയിക്കുമെന്ന് എംപി.മാരായ പി. കരുണാകരൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ യോഗത്തിനുശേഷം അറിയിച്ചു. എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയ്‌സ് ജോർജ്, എൻ.കെ.പ്രേമചന്ദ്രൻ എന്നീ എംപി.മാരുടെ സംഘമാണ് കൃഷിമന്ത്രിയെ കണ്ടത്.
പ്രാഥമിക സഹകരണസംഘങ്ങൾക്ക് ബാങ്ക് ഇടപാടിനുള്ള സൗകര്യമൊരുക്കാൻ ധനമന്ത്രാലയത്തിന് പ്രത്യേകം കുറിപ്പുനൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. വിദേശത്തുള്ള വകുപ്പുസെക്രട്ടറി എത്തിയാലുടൻ നടപടിയുണ്ടാവും. ഇടതുവലത് എംപി.മാർ ഒറ്റക്കെട്ടായി അണിനിരന്നതോടെ വിഷയത്തിൽ കേരളത്തിന് അനുകൂലമായ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ.



