- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയെന്ന് ആരുപറഞ്ഞു? പാർട്ടിയെ വെട്ടിലാക്കി ബിജെപി എംപി; ഗുജറാത്തിൽ ബിജെപി തോൽക്കും; കോൺഗ്രസ് ഭൂരിപക്ഷം നേടും; സഞ്ജയ് കകാഡെയുടെ കണ്ടെത്തലിൽ അമ്പരന്ന് പാർട്ടി നേതാക്കൾ
പൂണെ: ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷം ബിജെപിക്ക് കിട്ടുകയില്ലെന്ന് മഹാരാഷ്ട്രയിൽ നിന്ന് പാർട്ടി പിന്തുണയോടെ ജയിച്ച സ്വതന്ത്ര എംപി സഞ്ജയ് കകാഡെ. എന്നാൽ, കോൺഗ്രസ് ഭൂരിപക്ഷത്തോട് അടുക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ സർവേപ്രകാരമാണിത് കണ്ടെത്തിയത്.ഗ്രാമീണ-നഗര മേഖലകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് കണ്ടത്തെലെന്നും അദ്ദേഹം പൂണെയിൽ ടിവി ചാനലിനോട് വ്യക്തമാക്കി. വികസനമല്ല, വൈകാരിക പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രാമുഖ്യം നേടിയതെന്നും കകാഡെ പറഞ്ഞു. അതേസമയം എക്‌സിറ്റ് പോളുകളെല്ലാം ബിജെപി ജയമാണ് പ്രവചിച്ചതെന്ന് പാർട്ടി വക്താവ് മാധവ് ഭണ്ഡാരി പ്രതികരിച്ചു.തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാം വ്യക്തമാകുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂണെയിലെ ബിജെപി എംപി അനിൽ ഷിരോലെയും യോജിച്ചു.കകാഡെയ്ക്ക് ബിജെപിയിൽ പ്രാഥമിക അംഗത്വമുണ്ടെന്ന വാർത്തകളോട് പ്രതികരിക്കാൻ ഭണ്ഡാരി വിസമ്മതിച്ചു. 22 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കോൺഗ്രസ്. ഈ പ
പൂണെ: ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷം ബിജെപിക്ക് കിട്ടുകയില്ലെന്ന് മഹാരാഷ്ട്രയിൽ നിന്ന് പാർട്ടി പിന്തുണയോടെ ജയിച്ച സ്വതന്ത്ര എംപി സഞ്ജയ് കകാഡെ. എന്നാൽ, കോൺഗ്രസ് ഭൂരിപക്ഷത്തോട് അടുക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ സർവേപ്രകാരമാണിത് കണ്ടെത്തിയത്.ഗ്രാമീണ-നഗര മേഖലകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് കണ്ടത്തെലെന്നും അദ്ദേഹം പൂണെയിൽ ടിവി ചാനലിനോട് വ്യക്തമാക്കി.
വികസനമല്ല, വൈകാരിക പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രാമുഖ്യം നേടിയതെന്നും കകാഡെ പറഞ്ഞു. അതേസമയം എക്‌സിറ്റ് പോളുകളെല്ലാം ബിജെപി ജയമാണ് പ്രവചിച്ചതെന്ന് പാർട്ടി വക്താവ് മാധവ് ഭണ്ഡാരി പ്രതികരിച്ചു.തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാം വ്യക്തമാകുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂണെയിലെ ബിജെപി എംപി അനിൽ ഷിരോലെയും യോജിച്ചു.കകാഡെയ്ക്ക് ബിജെപിയിൽ പ്രാഥമിക അംഗത്വമുണ്ടെന്ന വാർത്തകളോട് പ്രതികരിക്കാൻ ഭണ്ഡാരി വിസമ്മതിച്ചു.
22 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കോൺഗ്രസ്. ഈ പോരാട്ടത്തിന്റെ അന്തിമഫലം നാളെയറിയാം.