കുവൈറ്റ് സിറ്റി: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് കൂടുതൽ നികുതികളും ചാർജുകളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപി സാഫ അൽഹാഷിം രംഗത്ത്. റോഡ് ടാക്‌സ് ഉൾപ്പെടെ പല നികുതികളും പ്രവാസികൾക്ക് വർധിപ്പിക്കണമെന്നാണ് എംപിയുടെ ആവശ്യം.

വിദേശികൾക്കുള്ള ഇലക്ട്രിസിറ്റി വാട്ടർ ചാർജുകൾ വർധിപ്പിക്കണമെന്നും വാറ്റ് പോലെയുള്ള നികുതിയും വിദേശികളിൽ നിന്ന് ഈടാക്കണമെന്നുമാണ് എംപി സാഫിയുടെ നിർദ്ദേശം. മറ്റ് നികുതിയിനങ്ങളിലും വർധന വേണമെന്നും റോഡ് ടാക്‌സ് ഇവരിൽ നിന്ന് ഈടാക്കുന്നതിന് യാതൊരു തടസവും ഇല്ലെന്നും എംപി വ്യക്തമാക്കി. പ്രവാസികളുടെ ജീവിത ചെലവ് വർധിപ്പിച്ചാൽ രാജ്യത്ത ഡെമോഗ്രാഫിക് സ്ട്രക്ചർ നിലനിർത്താമെന്നാണ് സാഫ അൽഹാഷിമിന്റെ നിർദ്ദേശം. അടുത്ത മൂന്നു വർഷത്തേക്ക് ഇത്തരത്തിൽ പ്രവാസികളുടെ പക്കൽ നിന്ന് നികുതി പിരിക്കുകയാണെങ്കിൽ അത് ഏറെ ഗുണകരമായിരിക്കുമെന്നും എംപി പറയുന്നു.

വിദേശികളുടെ ജീവിത ചെലവ് വർധിപ്പിക്കുന്നതു വഴി രാജ്യത്തിന് ആവശ്യമുള്ള ഹെലി സ്‌കിൽഡ് വിദേശികളെയായിരിക്കും കുവൈറ്റ് തൊഴിലുടകൾ നിയമിക്കുക. തന്മൂലം രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയുമെന്നാണ് എംപിയുടെ നിരീക്ഷണം.