- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഗസ്റ്റിൻ സഹോരങ്ങളുമായി മന്ത്രി എകെ ശശീന്ദ്രനുള്ളത് ആത്മബന്ധം? മന്ത്രിയേയും തട്ടിപ്പിലൂടെ മുന്നേറുന്ന മുതലാളിമാരേയും അടുപ്പിച്ചത് ധർമ്മടത്തെ മാധ്യമ പ്രവർത്തകൻ; ശശീന്ദ്രനെ വനംവകുപ്പ് മന്ത്രിയാക്കിയത് മുട്ടിൽ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയോ? 2020 ജൂണിലെ ഈ ചിത്രം സത്യം പറയുമ്പോൾ
കോഴിക്കോട്: എകെ ശശീന്ദ്രനെ വനം മന്ത്രിയാക്കിയതിന് പിന്നിൽ മാംഗോ മുതലാളിമാരുടെ ഗൂഢാലോചനയോ? ശശീന്ദ്രനുമായി ദീർഘകാല അടുപ്പം അഗസ്റ്റിൻ സഹോദരങ്ങൾക്കുണ്ടായിരുന്നു. ഇവരെ അടുപ്പിച്ച് നിർത്തിയത് മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടവും. ശശീന്ദ്രനും ദീപക്കിനും അഗസ്റ്റിൻ സഹോദരന്മാർക്കുമിടയിൽ അതിശക്തമായ ബന്ധം ഉണ്ടെന്നാണ് സൂചന. 2020 ജൂണിൽ കോവിഡുകാലമാണ്. ഈ സമയത്ത് എംഫോണിന്റെ പരിപാടിയുടെ ഉദ്ഘാടകൻ ശശീന്ദ്രനായിരുന്നു. കോവിഡ് കാലമായതിനാൽ മന്ത്രിയും മുതലാളിമാരും മാത്രം പങ്കെടുത്ത ചടങ്ങ്. ഈ ചടങ്ങിൽ ഉണ്ടായിരുന്ന മറ്റൊരാൾ ദീപക് ധർമ്മടവും.
വനംവകുപ്പ് സിപിഐയുടെ കൈയിലായിരുന്നു മുൻകാലത്ത്. രണ്ടാം പിണറായി സർക്കാരിൽ ഈ വകുപ്പ് സിപിഐ തന്നെ വേണ്ടെന്ന് വച്ചു. അഴിമതി ആരോപണങ്ങൾ ഉണ്ടാകുമെന്ന തിരിച്ചറിവിലായിരുന്നു. ഇത് കേരളാ കോൺഗ്രസ് എമ്മിന് കൊടുക്കാനായിരുന്നു ആദ്യ ആലോചന. പിന്നീട് ജനതാദൾ എസിന് കൊടുക്കുന്നതും പരിഗണനയിൽ വന്നു. പക്ഷേ നൽകിയത് ശശീന്ദ്രനാണ്. മുട്ടിൽ മരംമുറിയിലെ അഴിമതി മറയ്ക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി അഗസ്റ്റിൻ സഹോദരങ്ങൾ നടത്തിയ ഗൂഢാലോചനയാണ് ശശീന്ദ്രനെ വനംമന്ത്രിയാക്കിയതെന്നും സൂചനയുണ്ട്. ഏതായാലും വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിനെ അടക്കം പറ്റിച്ച കേസിലെ പ്രതിയായ ദീപക്കും അഗസ്റ്റിൻ സഹോരങ്ങളുമായുള്ള അടുപ്പം പുതിയ ചർച്ചകൾക്കും വഴിവയ്ക്കുകയാണ്.
മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരന്മാർ പ്രതിസ്ഥാനത്താണ്. മന്ത്രിയെ ഇവർ കണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കേസ് ഒതുക്കി തീർക്കാനായി നടന്നെന്ന് ആരോപിക്കുന്ന ഈ കൂടിക്കാഴ്ചയെ മന്ത്രി നിഷേധിക്കുന്നില്ല. പലരും തന്നെ വന്നു കണ്ടിട്ടുണ്ടാമെന്ന് മന്ത്രി പറയുന്നു. ഇതിനിടെയാണ് 2020ലെ ആ ചടങ്ങിന്റെ വിശദാംശങ്ങൾ മറുനാടന് കിട്ടുന്നത്. ഈ പരിപാടി യാഥാർത്ഥ്യമാക്കിയതും ദീപക് ധർമ്മടമാണ്. മുട്ടിൽ മരം മുറിയിലെ അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവ്വം വാർത്തകൾ നൽകാൻ മുന്നിൽ നിന്നത് ദീപക് ധർമ്മടമായിരുന്നു. 24ന്യൂസിലെ കോഴിക്കോട് ബ്യൂറോ ചീഫായ ദീപക് ചാനലിനെ പോലും തെറ്റിധരിപ്പിക്കുകയായിരുന്നു. ഇത് 24 ന്യൂസും തിരിച്ചറിഞ്ഞിട്ടുണ്ട്.
മുട്ടിൽ മരംമുറയിൽ സത്യസന്ധമായ വാർത്തകളാണ് ഇന്നും 24ന്യൂസ് നൽകുന്നത്. ദീപക്കിനെ താൽകാലികമായി ചാനൽ ചുമതലകളിൽ നിന്നും നീക്കിയതായാണ് സൂചന. എന്നാൽ തനിക്ക് കോവിഡാണെന്നും അതുകൊണ്ട് മാറി നിൽക്കുന്നുവെന്നുമാണ് ദീപക്കിന്റെ വിശദീകരണം. ഇതിനിടെയാണ് അഗസ്റ്റിൻ സഹോദരന്മാരുമായി ദീർഘകാല ബന്ധം ദീപക്കിനുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രം മറുനാടന് കിട്ടുന്നത്. ഇതോടെ വലിയ ഗൂഢാലോചനകൾ ഇക്കാര്യത്തിൽ ദീപക് നടത്തിയതായും വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ മാധ്യമ സുഹൃത്താണ് ദീപക്.
കേരളത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് രണ്ടു കോടി രൂപയുടെ മാംഗോ ഫോൺ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനമാണ് 2020ൽ ജൂണിൽ അന്ന് ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ നിർവഹിച്ചത്. കൂടാതെ കോവിൽ പ്രതിരോധ പ്രവർത്തനത്തിന് 25 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ എം ഫോൺ കമ്പനി മന്ത്രിക്ക് കൈമാറിയ ജൂൺ ഒന്നുമുതൽ മുതൽ കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുന്നതിനിടയിൽ നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസത്തിന് ഭാഗമാകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ആണ് എം ഫോൺ സ്മാർട്ട് ഫോണുകൾ നൽകാൻ തീരുമാനിച്ചതെ്ന്നും കമ്പനി പറയുന്നുണ്ട്.
കൂടാതെ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് 25 ലക്ഷം രൂപയുടെ ഫീച്ചർ ഫോണുകൾ എം ഫോൺ കമ്പനി ചെയർമാൻ റോജി അഗസ്റ്റിൻ മന്ത്രിക്ക് കൈമാറി. കമ്പനിയുടെ ഡയറക്ടർമാരായ ആന്റോ അഗസ്റ്റിൻ ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരും ഈ ചടങ്ങിനെത്തി. പിന്നി ദീപക്കും. ഈ സാഹചര്യത്തിലാണ് മുട്ടിൽ മരം മുറിയിലെ ദീപക്കിന്റെ ഇടപെടലുകളെ വനംവകുപ്പ് സംശയത്തോടെ കാണുന്നത്. വയനാട് മുട്ടിൽ വനംകൊള്ള അട്ടിമറിക്കാൻ റിപ്പോർട്ടർ ടിവി ചാനലിനൊപ്പം 24 ന്യൂസിലെ റിപ്പോർട്ടറും പങ്കെടുത്തതായി വനംവകുപ്പിന്റെ വെളിപ്പെടുത്തൽ നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. മുട്ടിൽ മരമുറിയെ മായ്ക്കാൻ കള്ളക്കഥയുണ്ടാക്കിയെന്നാണ് ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിലെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള 24 ന്യൂസിലെ ഉന്നതനാണ് സംഭവത്തിൽ ഇടപെട്ടിരിക്കുന്നത്. റിപ്പോർട്ടർ ടിവിയോടൊപ്പം ഇയാൾകൂടി ചേർന്നാണ് കേരളത്തിലെ കാട് വെട്ടിവെളിപ്പിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് 24 ന്യൂസ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ദീപക് ധർമ്മടത്തിനെതിരെ നടപടിയും തുടങ്ങി. മുട്ടിൽ മരം മുറിയിലെ കേസ് അവസാനിപ്പിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനും 24 ന്യൂസിലെ മാധ്യമ പ്രവർത്തകൻ ശ്രമിച്ചുവെന്നും വനം വകുപ്പിലെ ഉന്നതർ മറുനാടനോട് പറഞ്ഞു.
കോടികളുടെ മരങ്ങളാണ് മൂട്ടിൽ വനത്തിൽ നിന്നും കടത്തിയതെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിൽ നിന്നും റോജി അഗസ്റ്റിൻ, ആന്റോ എന്നിവർ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാനാണ് റിപ്പോർട്ടറിനൊപ്പം 24 ന്യൂസിലെ ഉന്നതനും ശ്രമിച്ചത്. റിപ്പോർട്ടർ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മുൻ സിപിഎം സ്ഥാനാർത്ഥിയായ എംവി നികേഷ് കുമാർ നേതൃത്വം നൽകുന്നതാണ് ചാനലെങ്കിലും നികേഷിനെ വ്യക്തിപരമായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുനുമില്ല. 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികൾ വനംകൊള്ള നടത്തിയത്. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പെരുമ്പാവൂരിലെ തടിമില്ലിൽ നിന്ന് മരങ്ങൾ കണ്ടെടുത്തു. ഇതേ തുടർന്ന് ഫെബ്രുവരി 13 ന് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ ചുമതല കണ്ണൂർ ധർമ്മടം സ്വദേശിയായ എൻ ടി സാജനെന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു സാജന്റെ നിയമനം.
24 ന്യൂസിലെ വിവാദ റിപ്പോർട്ടറും ധർമ്മടം സ്വദേശിയാണ്. ആന്റോ അഗസ്റ്റിന് വേണ്ടി ഈ മാധ്യമ പ്രവർത്തകൻ നടത്തി നീക്കമാണ് സാജനെ കസേരയിൽ എത്തിച്ചത്. മുട്ടിൽ മരം മുറിയെ അട്ടിമറിക്കാനായിരുന്നു ഇത്. അന്വേഷണം ഏറ്റെടുത്ത സാജൻ കേസിന്റെ വകുപ്പുകൾ മാറ്റി എഴുതാൻ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനോട് നിർദ്ദേശിച്ചു. എന്നാൽ ഇതിന് സമീർ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാൻ സാജൻ ശ്രമിച്ചെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ തുടർന്ന് സാജന്റെ അടുത്ത സുഹൃത്തും ധർമ്മടംകാരനായ 24 ന്യൂസിലെ റിപ്പോർട്ടറും റിപ്പോർട്ടർ ചാനലും ഗൂഢാലോചനയുടെ ഭാഗമായി നിരപരാധിയായ സമീറിനെതിരെ തുടർച്ചയായ വാർത്തകൾ നൽകി. ഇതെല്ലാം ആസൂത്രണം ചെയ്ത് തയാറാക്കിയ വ്യാജവാർത്തകളായിരുന്നു. എന്നാൽ റിപ്പോർട്ട് ചർച്ചയായതോടെ 24 ന്യൂസ് റിപ്പോർട്ടർക്കെതിരെ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഏറെ അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് ഇയാൾ.
നേരത്തെ പ്രതിരോധ വകുപ്പിന്റെ കോഴിസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പോയ കേസിലും ഇയാൾ കുടുങ്ങിയിരുന്നു. പാസ്പോർട്ടിൽ ഇസിഎൻആർ രേഖപ്പെടുത്താൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിൽ പിടിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലൊരു റിപ്പോർട്ടറാണ് വീണ്ടും 24 ന്യൂസിന് തലവേദനയാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ