തിരുവനന്തപുരം: അഞ്ചാംപനി- റൂബല്ല വാക്സിനേഷൻ ക്യാമ്പയിൻ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയിൽ കാക്കാരിശ്ശി നാടകം സംഘടിപ്പിച്ചു. ഒക്ടോബർ മൂന്നു മുതൽ ഒരു മാസക്കാലം സംസ്ഥാനത്ത് നടപ്പിലാക്കുന്ന എം.ആർ വാക്സിനെക്കുറിച്ച് രക്ഷിതാക്കളെയുംം വിദ്യാർത്ഥികളെയും ബോധവത്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലയിൽ കുറ്റിച്ചൽ, കോട്ടൺ ഹിൽ സ്‌കൂൾ, വെട്ടുകാട് എന്നിവിടങ്ങളിലായി സംഘടിപ്പിച്ച കാക്കാരിശ്ശി നാടകം ജനശ്രദ്ധനേടി. കോട്ടൺഹിൽ സ്‌കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി എം.ആർ വാക്സിനെക്കുറിച്ചുള്ള പ്രതിജ്ഞ ജില്ല പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി ചൊല്ലികൊടുത്തു. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് ജി. മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ, കുറ്റിച്ചൽ മെഡിക്കൽ ഓഫീസർ ഡോ. ജോയി ജോൺ തുടങ്ങിയവർ സംസാരിച്ചു.