തിരുവനന്തപുരം: സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്യും വിവാഹിതരായി. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

'ഞങ്ങൾ ഒന്നിച്ചുള്ളപ്പോൾ സുവർണ നിമിഷം' എന്ന അടിക്കുറിപ്പോടെ മൃദുല വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചിരുന്നു. നടിയുടെ 35,000 രൂപയുടെ വിവാഹ സാരി നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ആറ് നെയ്ത്തുകാർ മൂന്നാഴ്ച കൊണ്ടാണ് സാരി തയ്യാറാക്കിയത്.

 
 
 
View this post on Instagram

A post shared by Ammu.707 (@mridhula.vijai.ofc)

2020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് വിവാഹാലോചന വരുന്നത്. ജാതകം ചേർന്നതോടെ ആലോചനയുമായി വീട്ടുകാർ മുന്നോട്ടു പോയി.

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. നർത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഒരു സഹോദരിയുണ്ട്, പാർവതി.



മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അദ്ധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ.