ശബരിമല: മണ്ഡല ഉത്സവത്തിന് മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽശരണവഴികളും സന്നിധാനവും ശുചീകരിച്ചു. മഠത്തിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായി തുടർച്ചയായപന്ത്രണ്ടാം തവണയാണ് ശബരിമലയിൽ ശുചീകരണം നടത്തുന്നത്.ഈ വർഷം മുതൽ മഠത്തിന്റെ ശുചീകരണപദ്ധതിയായ അമലഭാരതം കേന്ദ്ര സർക്കാർ പദ്ധതിയായസ്വഛ് ഭാരതുമായി ലയിക്കുകയാണെന്ന് മഠം അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി രാവിലെ അഞ്ചേമുക്കാലിന് ഭദ്രദീപം തെളിയിച്ച് ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കം. കുറിച്ചു. ശുചീകരണപ്രവർത്തനങ്ങളുടെ പ്രവർത്തനോത്ഘാടനം ഉന്നതാധികാര സമിതിചെയർമാൻ ജസ്റ്റിസ് സിരിജകൻ നിർവ്വഹിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണൻ,ദേവസ്വം കമ്മീഷണർരാമരാജപ്രേമ പ്രസാദ്, എക്‌സിക്യൂട്ടീവ് ഓഫീസർ ചന്ദ്രശേഖരൻ നായർ, ചീഫ്
എഞ്ചിനീയർ ശങ്കരൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.

മഠം അടത്തുന്ന സേവനപ്രവർത്തനങ്ങൾ എല്ലാ അർഥത്തിലും അനുകരണീയവും ശ്ലാഘനീയവുമാണെന്നും മാനവസേവ മാധവസേവ തന്നെയാണെന്ന തത്വം തന്നെയാണ് മഠം നടപ്പാക്കുനതെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.കേരളം, തമിഴ്‌നാട,് കർണാടകം, ആന്ധ്ര എന്നിവടങ്ങളിൽ നിന്നുള്ള ഭക്തരും ആശ്രമ അന്തേവാസികളും വിദേശികളുംഅമൃത സർവകലാശാലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരുമടങ്ങുന്ന ആയിരത്തിയഞ്ഞൂറിലധികം സന്നദ്ധസേവകരാണ് ശുചീകരണ ദൗത്യത്തിൽപങ്കാളികളായത്. മരക്കൂട്ടം, നീലിമല,അപ്പാച്ചിമേട്, ശരം കുത്തി,സനിധാനംതുടങ്ങിയയിടങ്ങളിലാണ് വൃത്തിയാക്കിയത്. ശേഖരിക്കുന്ന മാലിന്യം വേർതിരിച്ച് ചാക്കുകളിലാക്കി
സന്നിധാനത്തും പമ്പയ്ക്ക് സമീപമുള്ള സംസ്‌കരണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. പ്ലാസ്റ്റിക് മാലിന്യങ്ങളും, ഉപേക്ഷിച്ചവസ്ത്രങ്ങളും മറ്റ് അഴുക്കുകളുമാണ് ഇവർ നീക്കം ചെയ്തത്.

ഞായറാഴ്ച സ്ത്രീകളും, വിദ്യാർത്ഥികളും ചേർന്ന് ഞായറാഴ്ച പമ്പ ശുചീകരിക്കും. സ്വാമിവേദാമൃത ചൈതന്യ, ഗുരുദാസ് ചൈതന്യ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾഏകോപിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കുന്നത് സ്വന്തം അമ്മയെ സംരക്ഷിക്കുനതു പോലെ പ്രധാനമാണെന്ന മാതാഅമൃതാനന്ദമയി ദേവിയുടെ സന്ദേശം ഉൾക്കൊണ്ടാണ് മഠത്തിന്റെ സന്നദ്ധ പ്രവർത്തകർ എല്ലാവർഷവും ശബരിമല
ശുചീകരണത്തിനായി എത്തുന്നത്.