- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പനെ രക്ഷിക്കാൻ ഒറ്റ ദളിതരും സ്വന്തം ഊർജ്ജം പാഴാക്കരുത്; നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല; സ്വന്തം മക്കളെ ഒരു പിഎസ് സി പരീക്ഷ എഴുതാൻ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാൻ വിട്ടുകൊടുക്കരുത്; തെരുവിൽ പൂണൂൽ രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കരുത്: ദളിത് യുവാക്കളോട് ആക്ടിവിസ്റ്റ് മൃദുലാ ദേവിക്ക് പറയാനുള്ളത്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന സമരത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട് കേരളത്തിൽ. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധം അരങ്ങേറുന്നത് പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്. ഇവിടങ്ങളിൽ വിവിധ ഹിന്ദു സംഘടനകൾ സമരമുഖത്തുണ്ടെങ്കിലും പ്രധാനമായും സമരം ഏറ്റെടുത്തിരിക്കുന്നത് എൻഎസ്എസും യോഗക്ഷേമ സഭയും അടങ്ങുന്ന സംഘടനകളാണ്. ഹൈന്ദവ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കുന്നു എന്നു വികാരത്തിലാണ് ഈ സമരങ്ങൾ. എന്നാൽ, കേരളത്തിലെ ദളിത് സംഘടനകൾ ഈ വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം കെപിഎംഎസ് നേതാവ് പുന്നന ശ്രീകുമാർ അടക്കം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ദളിത് യുവാക്കൾ ഈ സമരത്തിൽ പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്തു കൊണ്ട് പ്രമുഖ ദളിത് ആക്ടിവിസ്റ്റു കൂടിയായ മൃദുലദേവി രംഗത്തെത്തി. ദളിത് യുവക്കളുടെ കടമ സനാതന ധർമ്മം രക്ഷിക്കൽ അല്ലെന്നും സ്വന്തം സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മൃദുല ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. രാഹുൽ ഈശ്വാറിനെ പോലുള്ളവ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന സമരത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട് കേരളത്തിൽ. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധം അരങ്ങേറുന്നത് പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്. ഇവിടങ്ങളിൽ വിവിധ ഹിന്ദു സംഘടനകൾ സമരമുഖത്തുണ്ടെങ്കിലും പ്രധാനമായും സമരം ഏറ്റെടുത്തിരിക്കുന്നത് എൻഎസ്എസും യോഗക്ഷേമ സഭയും അടങ്ങുന്ന സംഘടനകളാണ്. ഹൈന്ദവ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കുന്നു എന്നു വികാരത്തിലാണ് ഈ സമരങ്ങൾ.
എന്നാൽ, കേരളത്തിലെ ദളിത് സംഘടനകൾ ഈ വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം കെപിഎംഎസ് നേതാവ് പുന്നന ശ്രീകുമാർ അടക്കം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ദളിത് യുവാക്കൾ ഈ സമരത്തിൽ പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്തു കൊണ്ട് പ്രമുഖ ദളിത് ആക്ടിവിസ്റ്റു കൂടിയായ മൃദുലദേവി രംഗത്തെത്തി. ദളിത് യുവക്കളുടെ കടമ സനാതന ധർമ്മം രക്ഷിക്കൽ അല്ലെന്നും സ്വന്തം സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മൃദുല ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
രാഹുൽ ഈശ്വാറിനെ പോലുള്ളവരുടെ കാപട്യം തിരിച്ചറിയണെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല..അറസ്‌ററ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പി എസ് സി പരീക്ഷ എഴുതാൻ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാൻ വിട്ടുകൊടുക്കരുത്. മൃദുല ഫേസ്‌ബുക്കിൽ കുറിച്ചു.
മൃദുലദേവിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാൻ വെളിയിലിറങ്ങരുത്.സനാതന ധർമ്മം രക്ഷിക്കലല്ല നമ്മുടെ തൊഴിൽ .ജനിച്ച മണ്ണിൽ കാലുറപ്പിക്കാൻ ആകെയുണ്ടായിരുന്ന SC/ST Act വയലേറ്റ് ചെയ്യപ്പെട്ടപ്പോൾ വ്യാപാരി വ്യവസായി സമൂഹവും ഹോട്ടൽ വ്യവസായികളും ഒന്നിച്ചപ്പോൾ എവിടെയായിരുന്നു രാഹുൽ ഈശ്വറിന്റെ പട.? ആദിവാസി യുവാവ് ദനാമഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റി ശവമടക്കാൻ കാശില്ലാതെ പന്ത്രണ്ട് കിലോമീറ്റർ നടന്നപ്പോൾ എവിടെയായിരുന്നു കുലസ്ത്രീകൾ കെവിൻ എന്ന ദലിത് ക്രൈസ്തവന്റെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്നപ്പോൾ ഈ പൗരബോധം എന്താ ഉണരാഞ്ഞത്?
ജിഷയുടെ ജനനേന്ദ്രിയം വെട്ടിക്കീറിമുറിച്ചപ്പോഴും അഭിമന്യവിനെ കുത്തിക്കീറിയപ്പോഴും എല്ലാം എവിടെപ്പോയൊളിച്ചു നാമെല്ലാം ഒന്നാണെന്ന വാദം.ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോൾ ഒരു കവലപ്രസംഗം പോലും ( മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും) നടത്താൻ മെനക്കടാതിരുന്ന ഇവർക്ക് വേണ്ടി അയ്യപ്പനെ രക്ഷിക്കാൻ ഒരൊറ്റയാളും സ്വന്തം ഊർജ്ജം പാഴാക്കരുത്.Damnsure ഒരൊറ്റ പൂണൂൽ ധാരിയും,അറസ്‌ററ് ചെയ്യപ്പെടില്ല.പകരം അറസ്റ്റിലാവുക നമ്മളാവും. നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല..അറസ്‌ററ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പി എസ് സി പരീക്ഷ എഴുതാൻ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാൻ വിട്ടുകൊടുക്കരുത്.
ഒരു വിദേശയാത്രയ്ക്കും പോകാൻ പറ്റാത്ത തരത്തിൽ ,ഒരു പാസ്‌പോർട്ടു പോലും എടുക്കാൻ പറ്റാത്ത തരത്തിൽ നിയമക്കുരുക്കിട്ട് ആഹ്വാനം തന്നു കൂടെക്കൂട്ടുന്നവർ നമ്മെ നശിപ്പിക്കും നമ്മുടെ യൗവ്വനങ്ങളെ തകർച്ചയ്ക്ക് വിട്ടുകൊടുക്കരുത്. Educate .Agitate Organise എന്നു മഹാനായ അംബേഡ്കർ പഠിപ്പിച്ചത് സവർണതയുടെ അധികാരക്കോട്ടകളിളക്കാനാണ്.അല്ലാതെ തെരുവിൽ പൂണൂൽ രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കാനല്ല.ആർത്തവം വന്നപ്പോൾ കാട്ടില പറിച്ച് അതിനെ പ്രതിരോധിച്ച് കല്ലുരുട്ടി പണിയെടുത്ത നമ്മുട് അമ്മമാര് അന്നോർത്തു കാണും എന്റെ തലമുറയെങ്കിലും രക്ഷപ്പെട്ടേക്കുമെന്ന്. . ആർത്തവത്തെ ഭയക്കാത്ത അന്നത്തെ അടിമപ്പെണ്ണുങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് കരുത്തോടെ മുന്നേറേണ്ടത് നമ്മുടെ ആവശ്യമാണ്.
അത് സനാധനധർമ്മസംസ്ഥാപനത്തിന് വേണ്ടി തെരുവിൽ മരിക്കാനുള്ളതല്ല.കാട്ടുവള്ളിക്ക് പൊക്കിൾക്കൊടി മുറിച്ച് പ്രസവിച്ച പുറകെ ചിറയുറപ്പിച്ച അടിമപ്പെണ്ണിന്റെ ചോരയാണ് നമ്മളിലോടുന്നത്.ആ സ്ഥൈര്യം വേണ്ടവിധം വിനിയോഗിക്കുക.നമുക്ക് വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.രോഹിത് വെമൂലമാർ സൃഷ്ടിക്കപ്പെടാതിരിക്കാൻ,Binesh Balanമാർ കൂടുതലായി ഉണ്ടാവാൻ ,Leela Santhoshമാർ ഉണ്ടാവാൻ കാരവാൻ(ഇനിയും നിരവധിപേർ )മുന്നോട്ട് ചലിപ്പിക്കുക.നമ്മുടെ ജീവിതം സവർണതയ്ക്ക് വേണ്ടി ജയിലിലും ,കോടതിയിലും തള്ളിനീക്കാനുള്ളതല്ല.ഈ പോസ്റ്റിന് കീഴെ തെറി വിളിക്കാനും,ഗീതോപദേശത്തിനും വരുന്ന കുല പുരുഷന്മാർക്കും,സ്ത്രീകൾക്കും പൂ...ഹോയ്....