റാഞ്ചി: ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിജയം നേടിക്കൊടുത്ത നായകനാണ് ധോണി. രണ്ട് ലോകകപ്പുകൾ ഉയർത്തിയ ധോണി അടുത്തകാലത്തായി ഫോമില്ലാതെ ഉഴറുകയായിരുന്നു. എങ്കിലും ആരാധകർ പ്രതീക്ഷിച്ചത് അദ്ദേഹം അടുത്ത ടി 20 ലോകകപ്പ് കളിക്കാൻ ഉണ്ടാകുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ, ആ പ്രതീക്ഷ അസ്ഥാനത്താകുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിൽ അവസാനിച്ച ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ക്രീസിലേക്ക് തിരിച്ചെത്തുന്ന ടൂർണമെന്റാണ് ഐപിഎൽ. ഇതിനിടെയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കോവിഡിനെ തുടർന്ന് ലോക കായിക രംഗം മുഴുവൻ സ്തംഭനാവസ്ഥയിൽ ആയിരുന്നു. ലോക്ക് ഡൗൺ് പ്രഖ്യാപിച്ച വേളയിൽ അടക്കം അദ്ദേഹം കഴിഞ്ഞു കൂടിയത് റാഞ്ചിയിലെ തന്റെ ഫാം ഹൗസിലായിരുന്നു. അവിടെ മകൾ സിവയ്ക്കും ഭാര്യ സാക്ഷി ധോണിക്കുമാെപ്പം സയമം ചെലവഴിച്ചു അദ്ദേഹം. മകളെ കളിപ്പിച്ചു കൊണ്ടാണ് കൂടുതൽ സമയവും അദ്ദേഹം കഴിച്ചൂ കൂട്ടിയത്.

ലോക്ക്ഡൗണിലായതോടെ താരങ്ങളെല്ലാം ബോറടി മാറ്റാൻ മാറ്റാനുള്ള സമയമെന്ന നിലയിൽ ദോണി മകൾക്കൊപ്പം കളിക്കാനാണ് ഇഷ്ടപ്പെട്ടത്. മകൾ ആഗ്രഹിക്കുന്ന അച്ഛനായി ധോണി സോഷ്യൽ മീഡിയ വഴി ആരാധകർക്കൊപ്പം എത്തി. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു ധോണി ആരാധകരുായി സംവദിച്ചത്. റാഞ്ചിയിലെ ഫാം ഹൗസിലെ വീഡിയോ പലപ്പോഴും പുറത്തുവന്നത് സാക്ഷി ധോണി വഴിയായിരുന്നു.

ധോനിയുടേയും സിവയുടേയും ഒരു വീഡിയോ ലൈവ് ആയി സാക്ഷി പങ്കുവെച്ചിരുന്നു. ഫാം ഹൗസിൽ സിവയ്‌ക്കൊപ്പമുള്ള ധോനിയുടെ ബൈക്ക് റൈഡ് ആണ് ഈ വീഡിയോയിൽ ഉണ്ടായിരുന്നത്. അതേസമയം ധോണിയുടെ ബയോപിക്കിലെ നായകനായിരുന്ന സുശാന്തുമായി വളരെ അടുപ്പത്തിലായിരുന്നു അദ്ദേഹം. എന്നാൽ, സുശാന്തിന്റെ മരണം ധോണിയെ വല്ലാതെ ഉലച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതുവരെ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ചോ മറ്റോ എന്തെങ്കിലും ഒരു അഭിപ്രായം ധോണി പറഞ്ഞിരുന്നില്ല.

2019 ഏകദിന ലോകകപ്പിന് ശേഷം ധോനി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായ ധോനി കളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി പരിശീലനവും തുടങ്ങിയിരുന്നു. എന്നാൽ കോവിഡ്-19നെ തുടർന്ന് ഐ.പി.എൽ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതോടെ എല്ലാം താളംതെറ്റി. കോവിഡ് പശ്ചാത്തലത്തിൽ ടി 20 ലോകകപ്പും മാറ്റിവെക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിൽ കൂടിയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഐപിഎൽ തുടങ്ങാനിരിക്കേ ധോണി നടത്തിയ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ചെന്നൈയിലേക്ക് ഐപിഎൽ പരിശീലനതത്തിനായി ധോണി എത്തുന്നതായിരുന്നു ഏറെക്കാലങ്ങൾക്ക് ശേഷമുള്ള ധോണിയുടെ മടങ്ങിവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. സുരേഷ് റെയ്‌നക്കും കൂട്ടർക്കുമൊപ്പം ധോണിയുടെ ചിത്രം പുറത്തുവന്നപ്പോൾ തലൈവർ എത്തി എന്നായിരുന്നു എല്ലാവരും വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ധോണിയുൾപ്പെടുന്ന താരങ്ങളുടെ സംഘം ഓഗസ്റ്റ് 21ന് ദുബായിലേക്ക് തിരിക്കും. പരിശീലനം നഷ്ടമാകുമെങ്കിലും രവീന്ദ്ര ജഡേജയും ഒപ്പമുണ്ടാകും. മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിംഗും സഹ പരിശീലകൻ മൈക്ക് ഹസിയും ഓഗസ്റ്റ് 22ന് നേരിട്ട് ദുബായിലെത്തും. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലസിസ്, ലുങ്കി എൻഗിഡി എന്നിവർ സെപ്റ്റംബർ ഒന്നിന് ശേഷമാകും ദുബായിൽ എത്തുകയെന്നാണ് കരുതുന്നത്. യുഎഇയിൽ സെപ്റ്റംബർ 19 മുതലാണ് ഐപിഎൽ.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള ലഘു കുറിപ്പിലാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. 'ഇതുവരെ നിങ്ങൾ തന്ന എല്ലാ പന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക' ധോണി കുറിച്ചു. 2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച ഏക നായകനുമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോണി ഇന്ത്യൻ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടുനയിച്ചത്. ഇതിനിടെ ഏകദിന, ട്വന്റി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടി.

രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റിൽനിന്നുള്ള വിരമിക്കൽ. 90 ടെസ്റ്റുകളിൽനിന്ന് 38.09 ശരാശരിയിൽ 4876 റൺസ് നേടി. ഇതിൽ ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.

350 ഏകദിനങ്ങളിൽനിന്ന് 50.57 റൺ ശരാശരിയിൽ 10,773 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 73 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. കരിയറിന്റെ തുടക്കക്കാലത്ത് പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്‌കോർ. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളിൽ ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി. ഇന്നും ഏകദിനത്തിലെ 'ബെസ്റ്റ് ഫിനിഷർ' ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി. 98 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.60 റൺ ശരാശരിയിൽ 1617 റൺസും ധോണി നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളുമുണ്ട്. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.