- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോണി ചിത്രം പുറത്തിറങ്ങും മുമ്പേ കോടികൾ വാരിക്കൂട്ടുന്നു; 80 കോടിക്ക് നിർമ്മിച്ച എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി സ്വന്തമാക്കിയത് 60 കോടി
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന എം എസ് ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമ റീലിസിന് മുമ്പോ 60 കോടി രൂപ സ്വന്തമാക്കി. 80 കോടി രൂപ മുടക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റിസിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചത്. ബാക്കി 15 കോടിരൂപ സിനിമയുമായി പ്രവർത്തിച്ച വിവിധ ബ്രാൻഡുകളാണ് മുടക്കിട്ടുള്ളത്. 15 കോടിക്ക് പുറമെ ചിത്രവുമായി സഹകരിക്കുന്ന ബ്രാൻഡുകൾ പരസ്യ പ്രചരണത്തിനും പ്രൊമോഷനും വേണ്ടി ചെലവഴിക്കുന്ന തുക വേറെ വരും. ധോണിയുടെ ജീവിതത്തിലേ ഇതുവരെ അറിയാത്ത മേഖലകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് സിനിമ. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധോണിയുടെ റോളിൽ എത്തുന്നത് സുശാന്ത സിങ് രജപുത്താണ് ധോണിയുടെ കളിശൈലിയും മറ്റും അതേപടി ചിത്രത്തിൽ പകർത്തുന്നതിനായി ഷൂട്ടിന് മുമ്പ് നാല് മാസക്കാലം സുശാന്ത് പ്രത്യേക ക്രിക്കറ്റ് പരിശീലനം നേടിയിരുന്നു.റാഞ്ചിയിലെ ഗ്രാമത്തിൽ നിന്നുള്ള സാധാരണക്കാരൻ മുതൽ ഇന്ത്യയുടെ വിജയനായകനായി ഉയർന
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന എം എസ് ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമ റീലിസിന് മുമ്പോ 60 കോടി രൂപ സ്വന്തമാക്കി.
80 കോടി രൂപ മുടക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റിസിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചത്. ബാക്കി 15 കോടിരൂപ സിനിമയുമായി പ്രവർത്തിച്ച വിവിധ ബ്രാൻഡുകളാണ് മുടക്കിട്ടുള്ളത്. 15 കോടിക്ക് പുറമെ ചിത്രവുമായി സഹകരിക്കുന്ന ബ്രാൻഡുകൾ പരസ്യ പ്രചരണത്തിനും പ്രൊമോഷനും വേണ്ടി ചെലവഴിക്കുന്ന തുക വേറെ വരും.
ധോണിയുടെ ജീവിതത്തിലേ ഇതുവരെ അറിയാത്ത മേഖലകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് സിനിമ. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധോണിയുടെ റോളിൽ എത്തുന്നത് സുശാന്ത സിങ് രജപുത്താണ്
ധോണിയുടെ കളിശൈലിയും മറ്റും അതേപടി ചിത്രത്തിൽ പകർത്തുന്നതിനായി ഷൂട്ടിന് മുമ്പ് നാല് മാസക്കാലം സുശാന്ത് പ്രത്യേക ക്രിക്കറ്റ് പരിശീലനം നേടിയിരുന്നു.റാഞ്ചിയിലെ ഗ്രാമത്തിൽ നിന്നുള്ള സാധാരണക്കാരൻ മുതൽ ഇന്ത്യയുടെ വിജയനായകനായി ഉയർന്നത് വരെയുള്ള ധോണിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ധോണി ട്രെയിൻ ടിടി ആയി ജോലി ചെയ്ത കർഗ്പൂർ റെയിൽവേ സ്റ്റേഷൻ ധോണിയുടെ റാഞ്ചിയിലെ വീട്, സ്‌കൂൾ തുടങ്ങിയ ഇടങ്ങൾ സിനിമയിലും കടന്നുവരുന്നു.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ഇൻസ്പയേഡ് എന്റർടെയ്ന്മെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഋതി സ്പോർട്സിന്റെ ഉപകമ്പനിയാണ് ഇൻസ്പെയേഡ് എന്റർടെയ്ന്മെന്റ്. ധോണിയുടെ കഥയ്ക്കുള്ള പകർപ്പവകാശം ഋതി സ്പോർട്ട്സിനാണ്. ചിത്രം ഈ മാസം 30ന് തിയേറ്ററുകളിലെത്തും.