- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണിയുടെ ജിവിതകഥ പറയുന്ന ചിത്രത്തിന് പാക്കിസ്ഥാനിൽ വിലക്ക്; ചിത്രത്തിന് വിലക്കേർപ്പെടുത്തിയത് പാക് താരങ്ങൾ ഇന്ത്യ വിടണം എന്ന മഹാരാഷ്ട്രാ നവനിർമ്മാൺ സേന ആവശ്യപ്പെട്ടതിന് മറുപടിയായി
ഇന്ത്യൻ ഏകദിന-ട്വന്റി20 നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അൺറ്റോൾഡ് സ്റ്റോറി എന്ന ചിത്രം പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കില്ല. പാക്ക് കലാകാരന്മാർ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംജിസി വിതരണ കമ്പനി ചലച്ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷത്തിൽ തീരുമാനം പിൻവലിക്കുകയായിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ പാക് താരങ്ങളായ ഫവാദ് ഖാൻ, മഹീറാ ഖാൻ തുടങ്ങിയ താരങ്ങളോട് 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന അന്ത്യശാസനം നൽകിയിരുന്നു. കൂടാതെ പാക് താരങ്ങൾ അഭിനയിപ്പിക്കുന്ന ചിത്രങ്ങളും പരിപാടികളും പ്രദർശിപ്പിക്കരുതെന്നും എംഎൻഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ധോണിയുടെ ചിത്രത്തിന് വിലക്കേർപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ നീക്കം. സുശാന്ത് സിങ് രാജ്പുത് ധോണിയായി വേഷമിട്ട ചിത്രം ഈ മാസം 30 നാണ് റിലീ
ഇന്ത്യൻ ഏകദിന-ട്വന്റി20 നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അൺറ്റോൾഡ് സ്റ്റോറി എന്ന ചിത്രം പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കില്ല. പാക്ക് കലാകാരന്മാർ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംജിസി വിതരണ കമ്പനി ചലച്ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷത്തിൽ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഉറി ആക്രമണത്തിന് പിന്നാലെ പാക് താരങ്ങളായ ഫവാദ് ഖാൻ, മഹീറാ ഖാൻ തുടങ്ങിയ താരങ്ങളോട് 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന അന്ത്യശാസനം നൽകിയിരുന്നു. കൂടാതെ പാക് താരങ്ങൾ അഭിനയിപ്പിക്കുന്ന ചിത്രങ്ങളും പരിപാടികളും പ്രദർശിപ്പിക്കരുതെന്നും എംഎൻഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ധോണിയുടെ ചിത്രത്തിന് വിലക്കേർപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ നീക്കം.
സുശാന്ത് സിങ് രാജ്പുത് ധോണിയായി വേഷമിട്ട ചിത്രം ഈ മാസം 30 നാണ് റിലീസ് ചെയ്യുന്നത്.