- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പുനർനിർമ്മാണ ഫണ്ടിലേക്ക് മെൽബണിൽ മലയാളി സ്പോർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ധനശേഖരണം നടത്തി
മെൽബൺ: മെൽബണിലെ വെസ്റ്റേൺ സബർബ് കേന്ത്രമായി പ്രവർത്തിക്കുന്ന 'മലയാളി സ്പോർട്സ് & കൾച്ചറൽ അസോസിയേഷൻ (MSCA)' CAIRNLEA ഹാളിൽ വെച്ച് നവംബർ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. അദ്ദേഹം കേരള പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനുള്ള RAFFLE ടിക്കറ്റുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു. നിരവധി നൃത്തങ്ങളും പാട്ടുകളും കേരളപ്പിറവി ആഘോഷങ്ങൾക്ക് നിറമേകി, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വിവിധ സ്പോർട്സ് ഇനങ്ങളും ഉണ്ടായിരുന്നു. സെക്രട്ടറി ആഷിൻ ആന്റോ നന്ദി പ്രസംഗം നടത്തി. ക്ലബ് സന്നദ്ധ പ്രവർത്തകർ തയ്യാറാക്കിയ അത്തഴ വിരുന്നോടുകൂടി കേരളപ്പിറവി ആഘോഷങ്ങൾ അവസാനിപ്പിച്ചു. ഈ കഴിഞ്ഞ ഒക്ടോബർ മാസം 27ന് 'HANJI RADIO' സംഘടിപ്പിച്ച ദീപാവലി മേളയിൽ ഫുഡ് സ്റ്റാൾ നടത്തി കേരള പുനർനിർമ്മാണ ഫണ്ടിലേക്ക് ധനശേഖരണം നടത്തുകയുണ്ടായി. ഈ സംരംഭത്തിൽ ശേഖരിച്ച തുകയും MSCA-യുടെ കേരളാ റിലീഫ് ഫണ്ടിലേക്ക് സംഭാവന കിട്ടിയ തുകയും ചേർത്ത് ഉടൻ തന്നെ ക
മെൽബൺ: മെൽബണിലെ വെസ്റ്റേൺ സബർബ് കേന്ത്രമായി പ്രവർത്തിക്കുന്ന 'മലയാളി സ്പോർട്സ് & കൾച്ചറൽ അസോസിയേഷൻ (MSCA)' CAIRNLEA ഹാളിൽ വെച്ച് നവംബർ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
അദ്ദേഹം കേരള പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനുള്ള RAFFLE ടിക്കറ്റുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു. നിരവധി നൃത്തങ്ങളും പാട്ടുകളും കേരളപ്പിറവി ആഘോഷങ്ങൾക്ക് നിറമേകി, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വിവിധ സ്പോർട്സ് ഇനങ്ങളും ഉണ്ടായിരുന്നു. സെക്രട്ടറി ആഷിൻ ആന്റോ നന്ദി പ്രസംഗം നടത്തി. ക്ലബ് സന്നദ്ധ പ്രവർത്തകർ തയ്യാറാക്കിയ അത്തഴ വിരുന്നോടുകൂടി കേരളപ്പിറവി ആഘോഷങ്ങൾ അവസാനിപ്പിച്ചു.
ഈ കഴിഞ്ഞ ഒക്ടോബർ മാസം 27ന് 'HANJI RADIO' സംഘടിപ്പിച്ച ദീപാവലി മേളയിൽ ഫുഡ് സ്റ്റാൾ നടത്തി കേരള പുനർനിർമ്മാണ ഫണ്ടിലേക്ക് ധനശേഖരണം നടത്തുകയുണ്ടായി. ഈ സംരംഭത്തിൽ ശേഖരിച്ച തുകയും MSCA-യുടെ കേരളാ റിലീഫ് ഫണ്ടിലേക്ക് സംഭാവന കിട്ടിയ തുകയും ചേർത്ത് ഉടൻ തന്നെ കേരളത്തിലേക്ക് അയക്കും എന്ന് MSCA-യുടെ ഭാരവാഹികൾ അറിയിച്ചു.