കാസറകോട് : എം.എസ്.എഫ് മുനിസിപ്പൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി നടന്ന ബെദിരഎം.എസ്.എഫ് ബാലവേദി സോക്കർ മത്സരം കുരുന്നുകളിൽ ആവശമുണർത്തി. കാസർകോട് മണ്ഡലംഎം.എസ്.എഫ് പ്രസിഡന്റ് അനസ് എതിർത്തോട് ഉദ്ഘാടനം ചെയ്തു. കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പുതുതായി ആരംഭിച്ച ഫുട്സാൽ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഫുട്ബാൾ

മൈതാനത്തിന്റെ എല്ലാ ആവേശവും സൗകര്യവും ചോരാതെ മത്സരം സംഘടിപ്പിക്കാനുള്ള ഫുട്സാൽ ഗ്രൗണ്ടിൽ കളിക്കാനുള്ള അവസരം ലഭിച്ചതിൽ ബാലവേദി അംഗങ്ങൾ സന്തോഷംപ്രകടിപ്പിച്ചു.

പ്രസിഡണ്ട് അൻഫൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹാദ് ബംബ്രാണി സ്വാഗതംപറഞ്ഞു., ഹമീദ് സിഐ.എ ,റഫീഖ് വിദ്യാനഗർ, ഖാദർ ബെദിര, അബദു, റുബൈദ് ബെദിര,ബാക്കിർ, നിജാഫ് തുടങ്ങിയവർ സംസാരിച്ചു.വിജയികൾക്കുള്ള ട്രോഫി മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ബെദിര,എൻ. എം സിദ്ധീഖ് , സിഐ.എ നിസാർ, സൈനുദ്ധീൻ ബി.എച്ച് തുടങ്ങിയവർ നിർവ്വഹിച്ചു.