കാസറഗോഡ് : 'ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. യേനപ്പോയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് രണ്ടാം റാങ്ക് നേടിയ Dr.ഹംന അബ്ദുല്ല ബെവിഞ്ചക്ക് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി മെമ്പർഷിപ്പ് നൽകി ജില്ലാ തല ഉത്ഘാടനം ചെയ്തു.

എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണ, ജില്ലാ ജനറൽ സെക്രെട്ടറി സിഐ.എ ഹമീദ്, Adv.അബ്ദുല്ല ബെവിഞ്ച, നവാസ് കുഞ്ചാർ, റഹീം പള്ളം, സഫുവാൻ തുടങ്ങിയവർ സംബന്ധിച്ചു.മെമ്പർഷിപ്പ് ക്യാമ്പയിൻ സമയബന്ധിതമായി പൂർത്തീകരിച്ച് വിജയിപ്പിക്കാൻ എല്ലാ ഘടകങ്ങളും മുന്നോട്ട് ഇറങ്ങണമെന്ന് എം. എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു