കണ്ണുർ:കണ്ണൂർ സർവകലാ സിലബസിലുള്ള സംഘപരിവാർ ആശയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ.കരീം ചേലേരി ഉദ്ഘഠനം ചെയ്തു.യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

കണ്ണൂർ സർവകലാശാല എം.എ.ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് എന്ന കോഴ്‌സിന്റെ സിലബസ്സിലാണ് സംഘ പരിവാർ നേതാക്കളായ സവർക്കറുടെയും ഗോൾവാൾക്കറുടെയുമെല്ലാം രാഷ്ട്രീയ ചിന്തകൾ ഉൾകൊള്ളിച്ചിട്ടുള്ളത്.ഇത് പ്രതിഷേധാർഹമാനിന്നാരോപിച്ചാണ് എം എസ് എഫ് പ്രതിഷേധവുമായി എത്തിയത്.

വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ഉയരണമെന്ന കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ ആഹ്വാനം ആത്മാർത്ഥതയോടെയാണെങ്കിൽ യുണിവേർസിറ്റിയിലെ ബിരുദാനന്തര കോഴ്‌സിൽ സംഘപരിവാർ നേതാക്കളുടെ രാഷ്ട്രീയ ചിന്തകളും ദർശനങ്ങളും പഠിപ്പിക്കുന്നതിന് ഉൾപെടുത്തിയിട്ടുള്ള വിവാദ സിലബസ്സ് പിൻവലിക്കണമെന്ന് അബ്ദുൽ കരീം ചേലേരി പറഞ്ഞു.

സർവകലാശാല കവാടത്തിന് മുൻപിൻ മാർച്ച് പൊലീസ് തടഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ.ജാസിർ , ഷഹബാസ് കയ്യത്ത്, സമീഹ് മാട്ടൂൽ, ഷംസീർ പുഴാതി, ആസിഫ് ചപ്പാരപ്പടവ് തുടങ്ങിയവർ പങ്കെടുത്തു