- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മോഡൽ സർവീസ് സൊസൈറ്റി (എം.എസ് .എസ് )'സാമ്പത്തിക പ്രതിസന്ധി കാലത്തു തൊഴിൽ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം' എന്ന വിഷയത്തിൽ ശില്പശാല നടത്തി
ദുബായ് ഗവണ്മെന്റിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അംഗീകാരത്തോടെ സാമൂഹ്യ സേവന രംഗത്തു പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി (എം.എസ് .എസ് )'സാമ്പത്തിക പ്രതിസന്ധി കാലത്തു തൊഴിൽ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം' എന്ന വിഷയത്തിൽ ശില്പശാല നടത്തി. ഖിസൈസ് അൽബുസ്താൻ സെന്ററിൽ വെച്ച് നടത്തപ്പെട്ട മൂന്നു മണിക്കൂറോളം നീണ്ട പരിപാടി, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ഒഴിച്ച് കൂടാനാകാത്ത വ്യക്തിയായി മാറുന്നതിനു അവശ്യം വേണ്ട തന്ത്രപ്രധാനമായ കാര്യങ്ങളെന്തെല്ലാമെന്നു നടത്തിയ ഗവേഷണ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഷാർജ ഇസ്ലാമിക് ബാങ്കിലെ ലേർണിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം തലവൻ ഡോ. സംഗീത് ഇബ്രാഹീം വിഷയം അവതരിപ്പിച്ചു. സ്ഥാപനത്തിന്റെ മുൻഗണന ക്രമങ്ങൾക്ക് അനുസൃതമായി ശക്തമായ സ്വാധീനം ചെലുത്തുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുക , ചെയ്യുന്ന പ്രവർത്തനങ്ങൾ സ്ഥാപന മേലധികാരികളുടെ ശ്രദ്ധ ക്ഷണിക്കത്തക്ക വിധത്തിലുള്ളതാക്കുക , വിവിധ വിഷയങ്ങളിലും മേഖലകളിലും വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ളവരുമായി അവർ മാർഗ ദര്ശിക
ദുബായ് ഗവണ്മെന്റിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അംഗീകാരത്തോടെ സാമൂഹ്യ സേവന രംഗത്തു പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി (എം.എസ് .എസ് )'സാമ്പത്തിക പ്രതിസന്ധി കാലത്തു തൊഴിൽ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം' എന്ന വിഷയത്തിൽ ശില്പശാല നടത്തി. ഖിസൈസ് അൽബുസ്താൻ സെന്ററിൽ വെച്ച് നടത്തപ്പെട്ട മൂന്നു മണിക്കൂറോളം നീണ്ട പരിപാടി, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ഒഴിച്ച് കൂടാനാകാത്ത വ്യക്തിയായി മാറുന്നതിനു അവശ്യം വേണ്ട തന്ത്രപ്രധാനമായ കാര്യങ്ങളെന്തെല്ലാമെന്നു നടത്തിയ ഗവേഷണ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഷാർജ ഇസ്ലാമിക് ബാങ്കിലെ ലേർണിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം തലവൻ ഡോ. സംഗീത് ഇബ്രാഹീം വിഷയം അവതരിപ്പിച്ചു. സ്ഥാപനത്തിന്റെ മുൻഗണന ക്രമങ്ങൾക്ക് അനുസൃതമായി ശക്തമായ സ്വാധീനം ചെലുത്തുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുക , ചെയ്യുന്ന പ്രവർത്തനങ്ങൾ സ്ഥാപന മേലധികാരികളുടെ ശ്രദ്ധ ക്ഷണിക്കത്തക്ക വിധത്തിലുള്ളതാക്കുക , വിവിധ വിഷയങ്ങളിലും മേഖലകളിലും വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ളവരുമായി അവർ മാർഗ ദര്ശികളായേക്കാവുന്ന തരത്തിൽ ലിങ്ക്ഡിൻ പോലുള്ള നെറ്റ്‌വർക്ക് സംവിധാനങ്ങൾ വഴി ബന്ധം സ്ഥാപിച്ചു അത് നിലനിർത്തുക എന്നീ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളിലൂന്നിയാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്.
തന്ത്രപ്രധാനമായ ഈ മൂന്നു കാര്യങ്ങളും വളരെ ലളിതവും പ്രായോഗികവും ആണെന്ന തലത്തിലേക്ക് എത്തിച്ചതിലൂടെ പരിശീലനക്കളരി വളരെ പ്രസക്തവും ഉപകാരപ്രദവുമായി മാറി. ഇതിനോടൊപ്പം, ഔദ്യോഗിക രംഗത്തു അത്യന്താപേക്ഷിതവും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതുമായ 25 തൊഴിൽ ശീലങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്വയം വിശകലനോപാധി അവതരിപ്പിക്കപ്പെട്ടു.
പ്രസിദ്ധ മനഃശാസ്ത്രജ്ഞൻ വില്യം മുൾട്ടൻ മാർസ്റ്റണിന്റെ DISC സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കിയുള്ള പെരുമാറ്റ വിശകലന രീതിയായ DISC അസ്സെസ്സ്‌മെന്റ് പരിചയപ്പെടുത്തുക മാത്രമല്ല അതിലെ ഘടകങ്ങളുടെ ശക്തിയും മെച്ചപ്പെടുത്തേണ്ട മേഖലകളും വിശദമായി പ്രതിപാദിക്കുകയും ചെയ്തു. വിവിധ സ്ഥാപനങ്ങളിൽ സ്തുത്യർഹമായ പ്രകടനം കാഴ്‌ച്ചവെച്ചവർക്കിടയിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ശില്പശാല രൂപകൽപന ചെയ്തു അവതരിപ്പിച്ചത്.
ബാങ്കിങ്ങ് , ഹോസ്പിറ്റാലിറ്റി, വ്യോമഗതാഗതം എന്നീ രംഗങ്ങളിൽ പ്രഗത്ഭരായവർ ഉൾപ്പെട്ട സമിതിയുമായുള്ള ചർച്ചയാണ് പരിപാടിയുടെ മറ്റൊരു സവിശേഷത. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 10 പേരിൽ 9 പേരെയും പിരിച്ചുവിടേണ്ട സാഹചര്യം വന്നാൽ നിലനിർത്തപ്പെടുന്ന വ്യക്തി ആരായിരിക്കുമെന്ന പ്രധാനപ്പെട്ട ഒരു ചോദ്യത്തെ മുന്നിർത്തിയായിരുന്നു ചർച്ച. 'പഠന സന്നദ്ധനെയും നൂതന വിദ്യകൾ സ്വായത്തമാക്കിയവനെയുമാണ് ഞാൻ പരിഗണിക്കുക' എന്നാണ് ഷാർജ കോൺസൾട്ടേറ്റീവ് കൗൺസിൽ അംഗവും ഷാർജ ഇസ്ലാമിക ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡന്റുമായ ഹി.എക്‌സ.ജാസ്സിം അൽ ബലൂഷ് അഭിപ്രായപ്പെട്ടത്.
ഷാർജ നാഷണൽ ഹോട്ടൽസ് സി.ഇ.ഓ. ഇയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയത് 'വ്യത്യസ്ത മേഖലകളിൽ നൈപുണ്യമുള്ള, കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറുള്ള വ്യക്തിയെ' ആണ്.ജോലിയോട് അഭിനിവേശവും അർപ്പണബോധവുമുള്ള ആളെയാണ് ഞാൻ നിലനിർത്തുക' എന്നാണ് ചർച്ചയിൽ പങ്കെടുത്ത കൊണ്ട് ദുബായ് എയർപോർട്ട് ഓൺ ബോർഡിങ് മാനേജർ അമിത് വ്യാസ് പറഞ്ഞത്.
വർത്തമാന തൊഴിൽ രംഗത്തെ വെല്ലുവിളികളിലേക്കും അവയെ അതിജീവിച്ചു തൊഴിൽ പുരോഗതി കൈവരിക്കാനുള്ള തന്ത്രപ്രധാനമായ മാർഗങ്ങളിലേക്കും ഉൾക്കാഴ്ച നൽകുന്നതായിരുന്നു എം.എസ് .എസ് സംഘടിപ്പിച്ച ശില്പശാല.