- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്ക് പിന്നിൽ മീഡിയ പ്രൊപ്പഗാണ്ട; ഞാൻ നടക്കുന്നത് പ്രസ്ഥാനം കാണിച്ചു തന്ന വഴിയിലൂടെ; എല്ലാം ചെങ്കൊടി, ചെങ്കൊടിയെ പീറക്കൊടിയെന്നു പറയില്ലെന്നും സ്വരാജ് എംഎൽഎ
കൊച്ചി: വിവാദങ്ങൾക്ക് വഴി തെളിച്ച ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കൂടുതൽ വിശദീകരണവുമായി എം. സ്വരാജ് എംഎൽഎ. കൊടിയെപ്പറ്റി താൻ ഇങ്ങനെ പറയുമെന്ന് സിപിഐക്കാർ കരുതുന്നുണ്ടോ എന്ന് എം സ്വരാജ് എംഎൽഎ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയിലാണ് സ്വരാജ് മനസ് തുറന്നത്. ഇടതുപക്ഷത്തെ പ്രമുഖ പാർട്ടിയാണ് സിപിഐ. ഒരു വിരോധവും സിപിഐയോടില്ല. മീഡിയ പ്രൊപ്പഗാണ്ട ആയിരുന്നു വിവാദങ്ങൾക്ക് പിന്നിൽ. സിപിഐയുടെ കൊടിയെപ്പറ്റി ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ കൊടിയെപ്പറ്റിയാണ് പറഞ്ഞതെന്ന് സ്വരാജ് എംഎൽഎ. സിപിഎമ്മിന്റെയും സിപിഐയുടെയും എല്ലാം ചെങ്കൊടിയല്ലേ. ദുഷ്ടലാക്കോടെ ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണം. എല്ലാക്കാലത്തും എനിക്കെതിരായി ഉയർന്നുവരുന്ന വിവാദങ്ങളിൽ മാദ്ധ്യമപ്രവർത്തകർ എന്റെ വശം ചോദിക്കാറില്ല. പിന്നെ സിപിഐഎം വിട്ടുവരുന്നവരെ സിപിഐ എടുത്തില്ലെങ്കിൽ ആർഎസ്എസിലേക്ക് പോകുമെന്ന് പറയുന്നത് നല്ല വാദമല്ല. ഇവിടെ ഇടം കിട്ടിയില്ലെങ്കിൽ അങ്ങോട്ട് പോകുമെന്ന മാനസികാവസ്ഥയിൽ നടക
കൊച്ചി: വിവാദങ്ങൾക്ക് വഴി തെളിച്ച ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കൂടുതൽ വിശദീകരണവുമായി എം. സ്വരാജ് എംഎൽഎ. കൊടിയെപ്പറ്റി താൻ ഇങ്ങനെ പറയുമെന്ന് സിപിഐക്കാർ കരുതുന്നുണ്ടോ എന്ന് എം സ്വരാജ് എംഎൽഎ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയിലാണ് സ്വരാജ് മനസ് തുറന്നത്. ഇടതുപക്ഷത്തെ പ്രമുഖ പാർട്ടിയാണ് സിപിഐ. ഒരു വിരോധവും സിപിഐയോടില്ല. മീഡിയ പ്രൊപ്പഗാണ്ട ആയിരുന്നു വിവാദങ്ങൾക്ക് പിന്നിൽ. സിപിഐയുടെ കൊടിയെപ്പറ്റി ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ കൊടിയെപ്പറ്റിയാണ് പറഞ്ഞതെന്ന് സ്വരാജ് എംഎൽഎ.
സിപിഎമ്മിന്റെയും സിപിഐയുടെയും എല്ലാം ചെങ്കൊടിയല്ലേ. ദുഷ്ടലാക്കോടെ ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണം. എല്ലാക്കാലത്തും എനിക്കെതിരായി ഉയർന്നുവരുന്ന വിവാദങ്ങളിൽ മാദ്ധ്യമപ്രവർത്തകർ എന്റെ വശം ചോദിക്കാറില്ല. പിന്നെ സിപിഐഎം വിട്ടുവരുന്നവരെ സിപിഐ എടുത്തില്ലെങ്കിൽ ആർഎസ്എസിലേക്ക് പോകുമെന്ന് പറയുന്നത് നല്ല വാദമല്ല.
ഇവിടെ ഇടം കിട്ടിയില്ലെങ്കിൽ അങ്ങോട്ട് പോകുമെന്ന മാനസികാവസ്ഥയിൽ നടക്കുന്നവരെയാണോ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എടുക്കേണ്ടത്. എന്നും എന്റെ വഴികളിലൂടെ മാത്രമാണ് ഞാൻ നടക്കുന്നത്. അത് എന്റെ ബോധ്യങ്ങളാണ്. അതെനിക്ക് പ്രസ്ഥാനം കാണിച്ചു തന്നതാണ്. തെറ്റാണ് എനിക്ക് സംഭവിച്ചതെന്ന് മനസിലായാൽ തിരുത്തും. അല്ലാതെ വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ ഒരിഞ്ച്, ഒരിഞ്ചുപോലും താൻ പിന്മാറില്ലെന്നും സ്വരാജ് പറഞ്ഞു.
കപ്പലണ്ടി കമ്മ്യൂണിസ്റ്റ്, ഗർദ്ദഭം തക്കാളി കൃഷി ചെയ്യേണ്ട തല എന്നിങ്ങനെ തനിക്കെതിരെയുള്ള സിപിഐ മുഖപത്രത്തിന്റെ പരിഹാസങ്ങൾക്കും ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി എം സ്വരാജ് എംഎൽഎ നേരത്തെ രംഗത്തെത്തിയിരുന്നു. പീറകൊടി എന്നു പറഞ്ഞത് സിപിഐയുടെ കൊടിയെക്കുറിച്ചല്ലെന്നും കോൺഗ്രസ് കൊടിയെ പറ്റിയാണെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു. ആ പ്രസംഗം പൂർണമായും റെക്കോഡ് ചെയ്യപ്പെട്ടതാണ്. അന്നൊന്നും ആർക്കും തോന്നാത്ത സംശയം ജനയുഗത്തിന് മാത്രമെങ്ങനെയുണ്ടായി? കോൺഗ്രസ് കൊടിയെപ്പറ്റി പറഞ്ഞാൽ സിപിഐക്ക് നോവുന്നതെങ്ങനെ? എന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.