- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവിജ്ഞാനത്തിന്റെ അഭാവം മൂല്യച്ച്യുതിയിലേക്ക് നയിക്കും; മൻസൂർ ബാഖവി
ധാർമികജീവിതം നില നിർത്തുന്ന തലമുറവളർന്നു വരാൻ മതവിജ്ഞാന സമ്പാദനം അനിവാര്യമാണെന്നും മതവിജ്ഞാനത്തിന്റെ അഭാവം സമൂഹത്തെ മൂല്യച്ച്യുതിയിലേക്ക് നയിക്കുമെന്നും സമസ്ത കേരള സുന്നീ ജമാഅത്ത ജിദാലി ഏരിയ കോഡിനേറ്റർ മൻസൂർ ബാഖവികരുളായി അഭിപ്രായപ്പെട്ടു.റൈഞ്ച്ജംഇയ്യത്തുൽ മുഅല്ലിമീൻ മനാമ സമസ്തമദ്‌റസയിൽ സംഘടിപ്പിച്ച മുഅല്ലിംഡേ പരിപാടിയ
ധാർമികജീവിതം നില നിർത്തുന്ന തലമുറവളർന്നു വരാൻ മതവിജ്ഞാന സമ്പാദനം അനിവാര്യമാണെന്നും മതവിജ്ഞാനത്തിന്റെ അഭാവം സമൂഹത്തെ മൂല്യച്ച്യുതിയിലേക്ക് നയിക്കുമെന്നും സമസ്ത കേരള സുന്നീ ജമാഅത്ത ജിദാലി ഏരിയ കോഡിനേറ്റർ മൻസൂർ ബാഖവികരുളായി അഭിപ്രായപ്പെട്ടു.റൈഞ്ച്ജംഇയ്യത്തുൽ മുഅല്ലിമീൻ മനാമ സമസ്തമദ്‌റസയിൽ സംഘടിപ്പിച്ച മുഅല്ലിംഡേ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച പരിപാടി ഇബ്രാഹിംദാരിമിയുടെ അധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
36 വർഷത്തെ പ്രവാസജീവിതംമതിയാക്കി നാട്ടിൽ പോവുന്ന കുന്നോത്ത് കുഞ്ഞബ്ദുള്ളഹാജിയേയും മനാമ മദ്‌റസസ്വദർമുഅല്ലിം എം.സി മുഹമ്മദ് മൗലവിയേയുംറൈഞ്ച്ജംഇയ്യതുൽ മുഅല്ലിമീൻ മനാമ കമ്മിറ്റി ആദരിച്ചു.
ഇരുവർക്കും ഉപഹാരസമർപ്പണംസയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ, വി.കെ കുഞ്ഞിമുഹമ്മദ് ഹാജിഎന്നിവർ നിർവഹിച്ചു. എസ്.എംഅബ്ദുൽവാഹിദ്, ശഹീർ കാട്ടാമ്പള്ളി, മുസ്തഫ കളത്തിൽആശംസകൾ നേർന്നു. മൂസമൗലവി വണ്ടൂർ സ്വാഗതവും ഉമറുൽ ഫാറൂഖ്ഹുദവി നന്ദിയും പറഞ്ഞു.