സൗന്ദര്യ സംരക്ഷണത്തിനൊപ്പംതന്നെ പ്രാധാന്യമേറി വരുന്നതാണ് തലമുടിയുടെ സംരക്ഷണം. സൗന്ദര്യത്തിന്റെ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും അടയാളമായാണ് തലമുടിയെ ഇന്ന് ശാസ്ത്രലോകം കണക്കാക്കുന്നത്. നമ്മുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളുടെയും സൂചനകൾ തലമുടി നമുക്ക് നൽകാറുണ്ട്. എന്നാൽ ഇത് മിക്കവരും തിരിച്ചറിയാറില്ല.

പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗാവസ്ഥകൾ പോലും നമ്മുടെ തലമുടിയുടെ ആരോഗ്യത്തിൽനിന്ന് തിരിച്ചറിയാനാവും എന്ന് വിദഗ്ദർ പറയുന്നു. മുടി കൊഴിച്ചിലും മറ്റു പ്രശ്‌നങ്ങളും സാധാരണമായി കാണുന്നതാണ് ഇവ ശ്രദ്ധിക്കാതെ പോകുന്നതിന് പ്രധാന കാരണം. മറ്റു മരുന്നുകളുടെ ഫലമാവും ഇത്തരം പ്രശ്‌നങ്ങളെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഇവയെ കാര്യമായി എടുക്കാറില്ല.

എന്നാൽ മുടി സംരകഷണത്തിനുള്ള പ്രാധാന്യം ഏറിവരുന്നതും ശ്രദ്ധേയമാണ്. വീട്ടിൽതന്നെ പലരും ഇത്തരം പരീക്ഷണങ്ങൾ ചെയ്യാറുമുണ്ട്. മുടി കൊഴിച്ചിലിനും താരനകറ്റാനും മാദ്ധ്യമങ്ങളിൽ വരുന്ന പല പരീക്ഷണങ്ങളും പലരും സ്വന്തം തലമുടിയിൽ പരീക്ഷിക്കുന്നു. ഇവിടെ ഫലപ്രാപ്തി എല്ലാവർക്കും ലഭിക്കണമെന്നില്ല. പലപ്പോഴും പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാകാത്തതാണ് ഇതിന് ഇടയാക്കുന്നത്.

മൺസൂൺ കാലത്തു മുടി കൈകാര്യം ചെയ്യേണ്ട 5 പ്രധാന നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു

1) കണ്ടീഷനിംഗും അയഞ്ഞ രീതിയിൽ പോണി ടെയിൽ കെട്ടുന്നതും നല്ലതാണ്. കാരണം നനവുള്ള സമയം മുടി പെട്ടെന്ന് കെട്ടു പിണയും. അധികം പതയുള്ളതല്ലാതെ സ്വാഭാവിക ഘടകങ്ങളുള്ള ഒരു ഷാംപൂ തെരഞ്ഞെടുക്കുക. പതയുള്ളത് നിങ്ങളുടെ മുടി ചുരുണ്ടതാക്കിയേക്കാം.

2) മുടി നനഞ്ഞിരിക്കാനിടയാക്കാതിരിക്കുക. കാരണം വായുവിലെ ജൈവവിഷവസ്തുക്കൾ നിങ്ങളുടെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. അത് മുടി കൊഴിച്ചിലിലേക്കു നയിക്കാം. നിങ്ങൾ മഴയത്തു നനയാനിടയായാൽ മുടി മൃദുവായതും സ്വഭാവികമായതുമായ ഒരു ഷാംപൂ ഉപയോഗിച്ചു കഴുകുക. തുടർന്നു കണ്ടീഷൻ ചെയ്യുക. അങ്ങനെ തലയോട്ടി അണുവിമുക്തമാക്കുക.

3) നന്നായി മുടി മാസ്സേജ് ചെയ്യുന്നത് മുടിയുടെ വേരുകൾക്കു ഗുണം ചെയ്യും.

4) ഒരു സ്‌കാർഫോ തൊപ്പിയോ ഉപയോഗിച്ച് കാറ്റിൽ നിന്നും നനവാർന്ന കാലാവസ്ഥയിൽ നിന്നും, പ്രത്യേകിച്ചും പൊതുനിരത്തുകളിൽ യാത്ര ചെയ്യുമ്പോൾ സംരക്ഷണം തേടുക. ഒലിവോയിൽ കൊണ്ട് ആഴ്ചയിൽ മൂന്നു തവണയെങ്കിലും മുടി കഴുകുന്നത് നന്നാണ്.

5) താരനാണ് മൺസൂൺ കാലവസ്ഥയിൽ കാണുന്ന മറ്റൊരു പ്രശ്‌നം. ഇതിൽനിന്നു മുടി സംരക്ഷിക്കാൻ മൃദുവായ ഷാംപൂ ഉപയോഗിക്കുക. ഹോമിയോപ്പതിയിലെ തൂജ ഓക്‌സിഡെന്റാലിസ് (Thuja Occidentalis) വളരെ സ്വാഭാവികതയാർന്ന ബാക്റ്റീരിയക്കെതിരായ ഒരു ഷാംപൂവാണ്.

തലമുടി സംരക്ഷണത്തിന്റെ ശാസ്ത്രീയവശങ്ങളെ വിശദമായി അപഗ്രഥിച്ച് അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന പുസ്തകമാണ് ട്രൈക്കോളജി (തലമുടിയെപ്പറ്റിയും തലയോട്ടിയിലെ ചർമ്മത്തെപ്പറ്റിയും അവയ്ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെപ്പറ്റിയും ശാസ്ത്രീയമായി പഠിക്കുന്ന ശാഖ) വിദഗ്ദനായ ഡോ. അക്ഷയ് ബത്രയുടെ മുടിയഴക്. ഹെയർ എവരിതിങ് യു എവർ വാണ്ടഡ് റ്റു നോ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം.

ബുക്ക് മുടിയഴക്
ഗ്രന്ഥകാരൻ ഡോ. അക്ഷയ് ബത്ര
വിവർത്തനം പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണൻ
പ്രസാധകർ ഡിസി ലൈഫ് (ഒരു ഡിസി ബുക്‌സ് മുദ്രണം)
വില 180 രൂപ
ISBN : 9788126465859