കുവൈറ്റ് സിറ്റി: കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ കൂട്ടായ്മയായ മുഹബ്ബത് കുവൈത്ത് അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം തെരെഞ്ഞെടുത്തു. പ്രസിഡണ്ട് നിയാസ് മജീദ് അധ്യക്ഷത വഹിച്ചു. സുഹൈൽ ബല്ല, അൻസർ കൊല്ലം, സെബിൻ, നൗഫൽ, ഖാലിദ്, ലിവി, രജനി, റഷീദ് സുൽത്താൻ, മുനീർ പ്രസംഗിച്ചു. അബ്ദുള്ള കടവത്ത് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. നവാസ് അലി സ്വാഗതവും കബീർ മണ്ണാർക്കാട് നന്ദിയും പറഞ്ഞൂ. കഴിഞ്ഞ പ്രവത്തന വർഷത്തിൽ ദിനാറിന്റെ ചാരിറ്റി പ്രവർത്തനം സംഘടന നടത്തുകയുണ്ടായി.

ഭാരവാഹികൾ: രക്ഷാധികാരി സത്താർ കുന്നിൽ, പ്രസിഡന്റ് കബീർ മണ്ണാർക്കാട്, വൈസ് പ്രസിഡന്റ് നിയാസ് മജീദ്, നൗഫൽ
ജനറൽ സെക്രട്ടറി അൻസാർ കൊല്ലം, ജോ.സെക്രട്ടറി നവാസ് അലി, രജനി ട്രഷറർ സുഹൈൽ ബല്ല ജോ.ട്രഷറർ ഷെബിൻ, ലിവി ജോൺ എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കടവത്ത്, മെഹമൂദ് പെരുമ്പ, ഫൈസൽ മൊബൈൽ, മുനീർ, ഖാലിദ് മാക്ക്, റഷീദ് സുൽത്താൻ പട്ടാബ്ബി, അനീഷ്, സുബി, റോയ് മാത്യു, ഷെഫീഖ് വയനാട്, റഷീദ് മമ്മൂസ്, അസീസ്, അലി, സുമ, ജിൽജിത്ത്, സതി എന്നിവരെ തെരെഞ്ഞെടുത്തു.