ദുബൈയിൽ വാൻ ഡിവൈഡറിൽ ഇടിച്ച് മലയാളി മരിച്ചു. കോട്ടക്കൽ മിനിറോഡ് സ്വദേശിയായ നടുതൊടിക മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് അഷ്‌റഫാണ് മരിച്ചത്. പരേതന് 31 വയസായിരുന്നു പ്രായം.

ജബൽ അലി ലഹബാബ് റോഡിൽ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അഷ്‌റഫ് ഓടിച്ച വാൻ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ദുബൈ കോഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരനാണ് മുഹമ്മദ് അഷ്‌റഫ്.

അവധി കഴിഞ്ഞ് നാലുമാസം മുമ്പാണ് നാട്ടിൽനിന്ന് മടങ്ങിയത്. മൃതദേഹം നാട്ടിലത്തെി ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. മാതാവ്: സഫിയ. ഭാര്യ: സഹ്ല. മകൻ: മുഹമ്മദ് നസീം. സഹോദരി: സമീറ.