- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാപനം വിൽക്കാനുണ്ടെന്ന പരസ്യം കണ്ടാൽ അടുത്തു കൂടും; പറയുന്ന വിറ്റുവരവുണ്ടോ എന്ന് അറിയാൻ ഒരു മാസം കടയിൽ നിൽക്കും: എല്ലാം മനസ്സിലാക്കി വിശ്വാസം നേടിയെടുക്കും; പിന്നെ പണവുമായി ഇരുളിൽ മറയും; ഗൾഫിൽ കണ്ണൂർക്കാരന്റെ തട്ടിപ്പിൽ കുടുങ്ങിയത് നിരവധി മലയാളികൾ; ഖോർഫക്കാൻ പൊലീസ് അന്വേഷിക്കുന്ന മലയാളി കള്ളന്റെ കഥ
ഖോർഫക്കാൻ: ഖോർഫക്കാനിലെ സൂപ്പർമാർക്കറ്റ് നടത്തുന്ന തൃശൂർ ചാവക്കാട് സ്വദേശി കെ.മുസ്തഫയെ മലയാളി തട്ടിച്ചത് 65,000 ദിർഹം ആണ്. വിശ്വസ്ത നേടിയെടുത്ത ശേഷമുള്ള പുതു തലമുറ തട്ടിപ്പാണ് നടന്നത്. സ്ഥാപനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് മുസ്തഫ പത്രങ്ങളിൽ പരസ്യം നൽകിയതാണ് വിനയായത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീർ എന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ എത്തിയത് ഈ പരസ്യം കണ്ടായിരുന്നു. തനിക്ക് സൂപ്പർമാർക്കറ്റ് വാങ്ങിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ മുസ്തഫ ഇയാളെ കടയിലേയ്ക്ക് ക്ഷണിച്ചു. കട കണ്ട് ഇഷ്ടപ്പെട്ട ഇയാൾ പ്രതിമാസം എത്ര ദിർഹമിന്റെ വ്യാപാരം നടക്കുന്നുണ്ട് എന്നറിയാൻ ഒരു മാസം കടയിൽ നിൽക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ മുസ്തഫ അനുവദിച്ചു. ഇത് ചതിയുടെ ഭാഗമായിരുന്നു. കഴിഞ്ഞ മാസം നാലിന് മുഹമ്മദ് ബഷീർ കടയിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ കടയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. രാവിലെ കട തുറക്കുന്നത് മുതൽ രാത്രി അടക്കുന്നത് വരെ അവിടെ തുടർന്നു. മുസ്തഫയ്ക്കും ജീവനക്കാർക്കുമൊപ്പമായി താമസം. അന്നത്തെ വരുമാനം എവ
ഖോർഫക്കാൻ: ഖോർഫക്കാനിലെ സൂപ്പർമാർക്കറ്റ് നടത്തുന്ന തൃശൂർ ചാവക്കാട് സ്വദേശി കെ.മുസ്തഫയെ മലയാളി തട്ടിച്ചത് 65,000 ദിർഹം ആണ്. വിശ്വസ്ത നേടിയെടുത്ത ശേഷമുള്ള പുതു തലമുറ തട്ടിപ്പാണ് നടന്നത്.
സ്ഥാപനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് മുസ്തഫ പത്രങ്ങളിൽ പരസ്യം നൽകിയതാണ് വിനയായത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീർ എന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ എത്തിയത് ഈ പരസ്യം കണ്ടായിരുന്നു. തനിക്ക് സൂപ്പർമാർക്കറ്റ് വാങ്ങിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ മുസ്തഫ ഇയാളെ കടയിലേയ്ക്ക് ക്ഷണിച്ചു. കട കണ്ട് ഇഷ്ടപ്പെട്ട ഇയാൾ പ്രതിമാസം എത്ര ദിർഹമിന്റെ വ്യാപാരം നടക്കുന്നുണ്ട് എന്നറിയാൻ ഒരു മാസം കടയിൽ നിൽക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ മുസ്തഫ അനുവദിച്ചു. ഇത് ചതിയുടെ ഭാഗമായിരുന്നു.
കഴിഞ്ഞ മാസം നാലിന് മുഹമ്മദ് ബഷീർ കടയിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ കടയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. രാവിലെ കട തുറക്കുന്നത് മുതൽ രാത്രി അടക്കുന്നത് വരെ അവിടെ തുടർന്നു. മുസ്തഫയ്ക്കും ജീവനക്കാർക്കുമൊപ്പമായി താമസം. അന്നത്തെ വരുമാനം എവിടെ സൂക്ഷിച്ച് വയ്ക്കുന്നത് എന്നും കണ്ടെത്തി. പറഞ്ഞ കച്ചവടം ലഭിക്കുന്നുണ്ട് എന്ന് മനസിലായെന്നും താൻ കട വാങ്ങിക്കാൻ തീരുമാനിച്ചതായും മുഹമ്മദ് ബഷീർ അറിയിച്ചു. മറ്റു ചിലരിൽ നിന്ന് കിട്ടാനുള്ള പണം കിട്ടിക്കഴിഞ്ഞാൽ കട ഏറ്റെടുക്കുന്ന കാര്യങ്ങൾ മുന്നോട്ട് നീക്കാം എന്നും ഇയാൾ പറഞ്ഞു.
കടയുടെ ലൈസൻസ് പുതുക്കാൻ വേണ്ടി സ്‌പോൺസർക്ക് നൽകാനുള്ള 35,000 ദിർഹം 24ന് രാത്രി മുസ്തഫ കടയിൽ സൂക്ഷിച്ചുവച്ചു. രാത്രി കടയടച്ച് എല്ലാവരും താമസ സ്ഥലത്തേയ്ക്ക് മടങ്ങി. പിറ്റേന്ന് പുലർച്ചെ കടയിലെത്തി നോക്കിയപ്പോഴാണ് ലൈസൻസ് പുതുക്കാനുള്ള 35,000 ദിർഹം, തലേന്നത്തെ വരുമാനം എന്നിവ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. പിന്നീട് ബഷീറിനേയും കാണാനില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ബഷീറിന്റെ ബന്ധുക്കൾ യുഎഇയിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി.
പണം തിരിച്ചുതരാൻ വഴിയുണ്ടാക്കാമെന്ന് ബന്ധുക്കൾ ആദ്യം ഉറപ്പുനൽകിയെങ്കിലും പിന്നീട് ഒഴിഞ്ഞുമാറി. ഇതേ തുടർന്ന് മുസ്തഫ സിസിടിവി ദൃശ്യങ്ങളടക്കം തട്ടിപ്പുകഥ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇതു കണ്ട് ഖത്തറിൽ നിന്നടക്കം ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്ന് ഒട്ടേറെ പേർ വിളിച്ച് തങ്ങളും ഇതേ രീതിയിൽ മുഹമ്മദ് ബഷീറിന്റെ തട്ടിപ്പിനിരയായതായി പറയുകയും ചെയ്തു.