ജിദ്ദ: ജിദ്ദയിൽ മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുട്ടി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസൽ-ഷംസീറ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിം ആണ് മരിച്ചത്.കുഞ്ഞിന് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത് തിരിച്ചുവന്ന ശേഷമാണ് കുട്ടിക്ക് മരണം സംഭവിച്ചതെന്നാണ് സൂചന

സൗദി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്തിയി രുന്നതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ തിരിച്ചത്തി ഉറങ്ങിയ കുട്ടി ഉണർന്നപ്പോൾ അസ്വസ്ഥത കണ്ടതിനെ തുടർന്ന് ശറഫിയ്യയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

പിഞ്ചു കുഞ്ഞിന്റെ പെട്ടെന്നുണ്ടായ മരണം മലയാളി സമൂഹത്തിലും ഞെട്ടലുണ്ടാക്കി.കുഞ്ഞിന്റെ മൃതദേഹംറുവൈസ് ഖബർസ്ഥാനിൽ മറവുചെയ്തു.