- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രിസ്മസ് ആഘോഷങ്ങൾ ഇസ്ലാമിൽ ഹറാം; ദൈവത്തിൽ നിന്നും ശാപം കിട്ടി മരിക്കേണ്ടി വരും'; കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബർ അക്രമം
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബർ അക്രമം. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും താരം പങ്കുവെച്ചിരുന്നു. തുടർന്നാണ് മതമൗലിക വാദികൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ക്രിസ്മസ് ഇസ്ലാമിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് അക്രമണം. ഏവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ എന്ന കുറിപ്പോടെ ഭാര്യയോടും കുഞ്ഞുങ്ങളോടൊപ്പവുമുള്ള ചിത്രമാണ് കൈഫ് പങ്കുവെച്ചത്. ഇത്തരം ആഘോഷങ്ങൾ ഇസ്ലാമിൽ ഹറാം ( നിയമ വിരുദ്ധം) ആണ്. ദൈവത്തിൽ നിന്നും ശാപം കിട്ടി മരിക്കേണ്ടി വരും തുടങ്ങിയ കമന്റുകളും കൈഫിനെ പരിഹസിച്ചുള്ള ട്രോളുകളും ഇറക്കിയിട്ടുണ്ട്. എന്നാൽ മതമൗലിക വാദികളുടെ ഈ അക്രമത്തെ എതിർത്തും കൈഫിന് പിന്തുണ അറിയിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആദ്യമായല്ല കൈഫിന് മത മൗലിക വാദികളുടെ സൈബർ അക്രമണം നേരിടേണ്ടി വരുന്നത്. സൂര്യനമസ്‌കാരം ചെയ്യുന്ന ചിത്രം പങ്കു വെച്ചപ്പോഴും ഇത്തരത്തിൽ കൈഫിനെതിരെ സൈബർ അക്രമം ഉണ്
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബർ അക്രമം. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും താരം പങ്കുവെച്ചിരുന്നു. തുടർന്നാണ് മതമൗലിക വാദികൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
ക്രിസ്മസ് ഇസ്ലാമിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് അക്രമണം. ഏവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ എന്ന കുറിപ്പോടെ ഭാര്യയോടും കുഞ്ഞുങ്ങളോടൊപ്പവുമുള്ള ചിത്രമാണ് കൈഫ് പങ്കുവെച്ചത്.
ഇത്തരം ആഘോഷങ്ങൾ ഇസ്ലാമിൽ ഹറാം ( നിയമ വിരുദ്ധം) ആണ്. ദൈവത്തിൽ നിന്നും ശാപം കിട്ടി മരിക്കേണ്ടി വരും തുടങ്ങിയ കമന്റുകളും കൈഫിനെ പരിഹസിച്ചുള്ള ട്രോളുകളും ഇറക്കിയിട്ടുണ്ട്.
എന്നാൽ മതമൗലിക വാദികളുടെ ഈ അക്രമത്തെ എതിർത്തും കൈഫിന് പിന്തുണ അറിയിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആദ്യമായല്ല കൈഫിന് മത മൗലിക വാദികളുടെ സൈബർ അക്രമണം നേരിടേണ്ടി വരുന്നത്.
സൂര്യനമസ്‌കാരം ചെയ്യുന്ന ചിത്രം പങ്കു വെച്ചപ്പോഴും ഇത്തരത്തിൽ കൈഫിനെതിരെ സൈബർ അക്രമം ഉണ്ടായിട്ടുണ്ട്. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താനും മുഹമ്മദ് ശമീമും മതമൗലിക വാദികളുടെ അക്രമത്തിന് ഇരായായിരുന്നു.
തൻെ ഒപ്പം നിൽക്കുന്ന ഭാര്യയുടെ കൈകൾ മറയാത്ത ഡ്രസ്സ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനായിരുന്നു പത്താനെതിരെ അക്രമമുണ്ടായത്. കൂട്ടിയുടെ പിറന്നാൾ ആഘോഷം പങ്കുവെച്ചതിനായിരുന്നു മൂഹമ്മദ് ശമീമിന് എതിരെയുള്ള അക്രമത്തിന് കാരണം.