മദീന: നാട്ടിൽ പോയി മടങ്ങിയെത്തിയ മലയാളി യുവാവ് മദീനയിൽ പനി ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുനീർ (33) ആണ് പനി ബാധിച്ചു മരിച്ചത്. അഞ്ചു ദിവസമായി കടുത്ത പനിയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു യുവാവ്. രോഗം മൂർഛിച്ചതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലപ്പുറം രണ്ടത്താണി മരക്കര സ്വദേശിയാണ് മുഹമ്മദ് മുനീർ. ഒന്നര വർഷത്തോളമായി മദീനയിലെ ബിൻ ദാവൂദ് സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയാണ്. തുടർ ചികിൽസക്ക് വെള്ളിയാഴ്ച നാട്ടിലേക്ക് പോകാൻ കമ്പനി അതികൃതർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ഭാര്യ മെഹ്‌റൂന്നിസ. മക്കൾ: മുനവ്വർ മുനീസ്, മുനവ്വിറാ മെഹ്‌റിൻ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ബഖിയയിൽ ഖബറടക്കും.