- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇസ്ലാം പ്രീണനം ഹിംസാത്മകമാകുമ്പോൾ; ദേവികയോടും ഷാഹിനയോടും വിയോജിച്ച് കൊണ്ട് മുഹമ്മദ് റാഫി എഴുതുന്നു
മതം മാറ്റവുമായി ബന്ധപ്പെട്ട ഇസ്ലാം പേട്രനൈസിങ്ങിന്റെ ലിബറൽ ഐഡന്റിറ്റി വാദങ്ങൾ ഹിംസാത്മകമായിത്തീരുന്നതിന്റെ രണ്ട് വാദങ്ങളാണ് ചുവടെ. ''ഷാഹിന, ഇതു പറയുന്നതിൽ ക്ഷമിക്കുക, കുടുംബം നിഷ്‌കളങ്കമാണെന്നു നാം അനുമാനിക്കരുത്. അവൾ വീട്ടിനുള്ളിലെ ഏതെങ്കിലും തരത്തിലുള്ള ഹിംസയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കയായിരുന്നില്ല എന്നുറപ്പുണ്ടോ? ഭവനത്തിൽ തീർത്തും സ്വാസ്ഥ്യമില്ലാതിരുന്നതിനാലായിക്കൂടെ അവൾ കൂട്ടുകാരുടെ ഇസ്ലാം സ്വാസ്ഥ്യദായകമായി കണ്ടത്? അങ്ങനെവരികിൽ അവളെ (അവിടേക്കു) തിരിച്ചയച്ചു എന്നത് കൂടുതൽ അസ്വസ്ഥജനകമല്ലേ? ഗാർഹിക പീഡനം അതിജീവിച്ച നമ്മളിൽ പെട്ടവർക്ക് അതെന്തായിരുന്നു എന്ന് ഉറപ്പായും ഓർത്തെടുക്കാനാവില്ലേ?'' രണ്ട്: അന്താരാഷ്ട്ര കോടതിയെ സമീപിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം. എങ്ങിനെയാണ് വീട്ടിനുള്ളിലെ ഹിംസയെ പ്പറ്റി പെൺകുട്ടി പോലും ആരോപിക്കാത്ത പശ്ചാത്തലത്തിൽ സ്വാനുഭവം വെച്ച് സാമാന്യവൽക്കരണ ന്യായം ഉപയോഗിക്കാൻ ജെ. ദേവികക്ക് സാധിക്കുന്നത്? ഭവനത്തിൽ അവൾ സ്വാസ്ഥ്യയല്ലാത്തതു കൊണ്ട് ഇസ്ലാം സ്വീകരിച്ചെന്ന്
മതം മാറ്റവുമായി ബന്ധപ്പെട്ട ഇസ്ലാം പേട്രനൈസിങ്ങിന്റെ ലിബറൽ ഐഡന്റിറ്റി വാദങ്ങൾ ഹിംസാത്മകമായിത്തീരുന്നതിന്റെ രണ്ട് വാദങ്ങളാണ് ചുവടെ.
''ഷാഹിന, ഇതു പറയുന്നതിൽ ക്ഷമിക്കുക, കുടുംബം നിഷ്‌കളങ്കമാണെന്നു നാം അനുമാനിക്കരുത്. അവൾ വീട്ടിനുള്ളിലെ ഏതെങ്കിലും തരത്തിലുള്ള ഹിംസയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കയായിരുന്നില്ല എന്നുറപ്പുണ്ടോ? ഭവനത്തിൽ തീർത്തും സ്വാസ്ഥ്യമില്ലാതിരുന്നതിനാലായിക്കൂടെ അവൾ കൂട്ടുകാരുടെ ഇസ്ലാം സ്വാസ്ഥ്യദായകമായി കണ്ടത്? അങ്ങനെവരികിൽ അവളെ (അവിടേക്കു) തിരിച്ചയച്ചു എന്നത് കൂടുതൽ അസ്വസ്ഥജനകമല്ലേ? ഗാർഹിക പീഡനം അതിജീവിച്ച നമ്മളിൽ പെട്ടവർക്ക് അതെന്തായിരുന്നു എന്ന് ഉറപ്പായും ഓർത്തെടുക്കാനാവില്ലേ?''
രണ്ട്: അന്താരാഷ്ട്ര കോടതിയെ സമീപിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം.
എങ്ങിനെയാണ് വീട്ടിനുള്ളിലെ ഹിംസയെ പ്പറ്റി പെൺകുട്ടി പോലും ആരോപിക്കാത്ത പശ്ചാത്തലത്തിൽ സ്വാനുഭവം വെച്ച് സാമാന്യവൽക്കരണ ന്യായം ഉപയോഗിക്കാൻ ജെ. ദേവികക്ക് സാധിക്കുന്നത്? ഭവനത്തിൽ അവൾ സ്വാസ്ഥ്യയല്ലാത്തതു കൊണ്ട് ഇസ്ലാം സ്വീകരിച്ചെന്ന് ഹാദിയ പറഞ്ഞോ? ഇനി ഭവനത്തിൽ സ്വാസ്ഥ്യരല്ലാത്തവർക്ക് രക്ഷ കൊടുക്കുന്ന ഏർപ്പാടോ മതം മാറ്റം? ഇസ് ലാം വിശ്വാസികളുടെ കുടുംബം മുഴുവൻ സ്വാസ്ഥ്യ കുടുംബവും നോൺ ഇസ് ലാം കുടുംബങ്ങൾ അസ്വാസ്ഥ്യ കുടുംബങ്ങളോ? രാജ്യങ്ങൾ തമ്മിലുള്ള തർക്കവും മറ്റും കൈകാര്യം ചെയ്യുന്ന കോടതിയോ ശിവനെ ഹാദിയയെ രക്ഷിക്കേണ്ടത്? അശോകൻ എന്ന യുക്തിവാദിയായ മനുഷ്യൻ ഹിംസ ചെയ്തു എന്ന് ആരോപിക്കുന്ന, കുടുംബത്തിൽ നിന്നും പുറത്തു വന്ന ലിബറലുകൾ യഥാർത്ഥത്തിൽ ഇപ്പോൾ അയാളോടാണ് കടുത്ത ഹിംസചെയ്യുന്നത്.
ഹാദിയ മാറിയത് ഇസ്ലാമിലോട്ടല്ല. പൊളിറ്റിക്കൽ ഹിംസാത്മക ഇസ്ലാമിലോട്ടാണ്. കേരളത്തിലെ പാരമ്പര്യ മുസ്ലിം ജീവിത പശ്ചാത്തലം സുന്നി മുസ്ലിമിന്റെതാണ്. കാരുണ്യവാനും സമത്വ സോഷ്യലിസ്റ്റ് ആശയക്കാരനുമായ പ്രൊഫിറ്റ് മുഹമ്മദ് നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ചതാണ് ആ മതം. ഈന്തപ്പനയോലയുടെ അടയാളങ്ങൾ മുഹമ്മദിന്റെ പുറത്ത് ഉണ്ടാവുമായിരുന്നത്രെ രാവിലെ എഴുന്നേറ്റു വരുമ്പോൾ .മദീനയിലേക്ക് പലായനം ചെയ്തപ്പോൾ അവിടുത്തെ വലിയ കച്ചവടക്കാരുടെ വീട്ടിൽ അന്തിയുറങ്ങാനും താമസിക്കാനും ക്ഷണമുണ്ടായിട്ടും മുഹമ്മദ് പോയില്ല. പകരം പാവപ്പെട്ട ഒരാളുടെ വീട്ടിൽ അന്തിയുറങ്ങി. ഇതൊക്കെയാണ് സുന്നികളുടെ ഓത്തുപള്ളി പാഠങ്ങളിൽ ചിലത്.
ഒട്ടകത്തിന്റെ കുടൽമാല കഴുത്തിലിട്ട് അപമാനിച്ച ശത്രുക്കളോട് ക്ഷമിച്ചവനാണ് മുഹമ്മദ്. സഹനത്തിന്റെയും സക്കാത്തിന്റെയും (ദാനത്തിന്റെയും) ആകാശം സ്വപ്നം കണ്ടവൻ. എസ്ഡി പി ഐ മുഹമ്മദ് സ്ഥാപിച്ചതല്ല. പി.ഡി.പി യും എൻ ഡി എഫും മ്യഹമ്മദ് സ്ഥാപിച്ചതല്ല. അത് രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കൾ ഉണ്ടാക്കിയതാണ്. ഹിംസാത്മക വഴികളിൽ കൂടി അധികാരം ലക്ഷ്യം വെച്ച് രൂപം കൊടുത്ത കേവല രാഷ്ട്രീയ പാർട്ടികളാണത് !.
മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്ര പരിസരമാണ് അതിന് പരോക്ഷ പിന്തുണ നൽകുന്നത്. പ്രൊഫസറുടെയും തിരുവില്ലാ മലയിലെ മുസ്ലിം സിദ്ധന്റെയും രക്തക്കറ ആ പ്രസ്ഥാനത്തിന് ഏത് അറേബ്യൻ കടലിൽ കഴുകിയാണ് കളയാൻ കഴിയുക? അശോകന് മകൾ ഇസ്ലാമിലോട്ടാണ് മതം മാറിയത് എന്ന് ആശ്വസിച്ച് ശിഷ്ഠ കാലം കഴിച്ചു കൂട്ടുക അസാധ്യമായത് അതുകൊണ്ടായിരിക്കും. സംഘ് പരിവാര ഹിന്ദുത്വയിലേക്ക് ഒരു മുസ്ലിം പെൺകുട്ടി മതം മാറിയെങ്കിൽ അത് ഭയപ്പെടുന്ന മുസ്ലിമിനെ പോലെ തന്നെയാണ് യുക്തിവാദി ഹിന്ദുവായ അശോകന്റെയും ഭയം. സോഷ്യൽ സയിന്റിസ്റ്റ് എന്ന് അവകാശപ്പെടുന്ന ദേവിക ക്ക് ഇതൊന്നും അറിയാത്തതായിരിക്കാൻ ഇടയില്ല.മറിച്ച് കേരള മുസ്ലിങ്ങളിലെ ഒന്നോ രണ്ടോ ശതമാനം മാത്രം വരുന്ന പൊളിറ്റിക്കൽ ഇസ്ലാമിനു വേണ്ടി അവർ പേട്രനൈസിങ്ങ് നടത്തുകയാണ്.
കെ.കെ. ബാബുരാജും കൊച്ചും പേട്ര നൈസിങ്ങ് നടത്തുകയാണ്.അശോകനും മനുഷ്യാവകാശമുണ്ട്. മകളെ കോടതി അവളുടെ ഇഷ്ടപ്രകാരം സൈനബ എന്ന എസ്ഡിപിഐ പ്രവർത്തകക്കൊപ്പം വിട്ടിരുന്നു. അന്ന് അശോകൻ ലിബറലുകളെ ചോക്‌ളേറ്റുമായി അവളെ കാണാൻ പറഞ്ഞു വിട്ടിട്ടില്ല. അയാൾ കോടതിയിൽ പോവുകയാണുണ്ടായത്. ഹൗസ് സർജൻസി പഠിക്കാൻ ഏൽപ്പിച്ച പെൺകുട്ടിയെ കോടതിയെ വഞ്ചിച്ച് സൈനബ എസ് ഡി പി ഐ ക്കാരനെ വിവാഹം കഴിപ്പിച്ചപ്പോൾ ആണ് കോടതി തൽക്കാലം പെൺകുട്ടിയെ അശോകനൊപ്പം വിട്ടത്. ഇസ്ലാമിക നിയമപ്രകാരമാണ് ആ വിവാഹമെങ്കിൽ അത് അസാധുവാണ്. പിതാവ് ജീവിച്ചിരിക്കുമ്പോൾ അയാളറിയാതെ വിവാഹം നടത്താൻ ഇസ്ലാമിൽ വകുപ്പില്ല.
കേരളത്തിൽ ഇസ്ലാമിലേക്ക് മതം മാറ്റാനുള്ള രണ്ട് കേന്ദ്രങ്ങളെ ഉള്ളു. പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാീ സഭയും കോഴിക്കോട്ടുള്ള തർബിയത്തുൽ ഇസ്ലാം സഭയും.ഇത് രണ്ടും സുഡാപ്പികളുടെതല്ല. പിന്നെ സുഡാപ്പികൾ എന്തിനാണ് സത്യസരണി നടത്തുന്നത്? ജമാ അത്തുകാരൻ കിം നടത്തുന്നത്? സുന്നികൾ ഇവർക്ക് പെൺകുട്ടികളെ കെട്ടിച്ചു കൊടുക്കാഞ്ഞിട്ടോ? ആണെങ്കിൽ അത് അവരുടെ കൈയിലിരിപ്പ് കൊണ്ടാവാനേ തരമുള്ളു.
ഒരർത്ഥത്തിൽ ഏത് ജാതി ഹിന്ദുവിനെക്കാളും കൃസ്ത്യാനിയെക്കാളും ജനസംഖ്യാ ശതമാനം (24) കേരള മുസ്ലിമിനുണ്ട്. ഇനിയും ഇതിലേക്ക് ആളെ കൂട്ടാൻ ബോധപൂർവ്വം ചിലർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ട് എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും വയ്യ. പൊതു സമൂഹത്തിന് അവർ ഗൂഢമായി പ്രവർത്തിക്കുന്ന സംഘമാണ്. കേരളത്തിൽ ഘർ വാപസി സംഘത്തിൽ പെൺകുട്ടികൾ എത്തിയെന്നാൽ അവർ തിരിച്ചെത്തിയത് മൗനത്തുൽ ഇസ്ലാം സഭയിൽ നിന്നാവാൻ തരമില്ല സത്യസരണിയിൽ നിന്നാവാനേ തരമുള്ളു. അവർക്കെതിരെയും അന്വേഷണം നടത്തട്ടെ. കേശവൻ നായർക്കും സാറാമ്മക്കും ചായയും കാപ്പിയും കുടിച്ച് ഒരുമിച്ച് ജീവിക്കാൻ പറ്റുന്ന കിണാശ്ശേരിയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ദുഷ്ടശക്തികളെ അശോകന്മാർ കരുതിയിരിക്കുക തന്നെ ചെയ്യും.
ഇനി യുക്തി കൊണ്ട് ചോദിക്കാവുന്ന ഒരു ചോദ്യം കൂടി മതം മാറുന്ന പെൺകുട്ടികളോട് ചോദി്ക്കാനുണ്ട്. തന്നെ വിവാഹം ചെയ്യണമെങ്കിൽ തന്റെ മതത്തിലേക്ക് മാറണം എന്നു പറയുന്ന ആൺശപ്പന്മാരോട് തിരിച്ചത് ആവശ്യപ്പെടുന്നതിൽ തെറ്റെന്ത്? അവരുടെ സ്‌പേസിൽ ഇടിച്ചു കയറി പീഡനാരോപണം നടത്തുന്ന ലിബറലുകൾ നടത്തുന്നതാണ് യഥാർത്ഥ ഹിംസ .
(ലേഖകൻ തിരൂർ കേരള മലയാളം സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ആണ്)