- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളത്തിന്റെ കായികലോകത്തു പ്രഗത്ഭനായിരുന്ന മുഹമ്മദലി; ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും ഉയർത്തി': അനുസ്മരണത്തിൽ ഭീമാബദ്ധവുമായി കായികമന്ത്രി ഇ പി ജയരാജൻ; മന്ത്രിക്കു പറ്റിയ പറ്റ് ആഘോഷമാക്കി സൈബർ ലോകം
തിരുവനന്തപുരം: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ 'കേരളത്തിന്റെ കായികലോകത്തെ പ്രഗത്ഭനാക്കി' കായിക മന്ത്രി ഇ പി ജയരാജൻ. മുഹമ്മദ് അലിയെ അനുസ്മരിച്ചു സംസാരിക്കാൻ ടിവി ചാനലിൽ നിന്നു വിളിച്ചപ്പോഴാണു സംസ്ഥാന കായിക മന്ത്രിയുടെ വായിൽ നിന്നു ഭീമാബദ്ധം വന്നത്. ''മുഹമ്മദലി അമേരിക്കയിൽ വച്ച് മരിച്ച വാർത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോൾഡ് മേഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളിൽ ഉയർത്തി'' എന്നാണു മനോരമ ചാനലിനോടു മന്ത്രി പറഞ്ഞത്. ലോകപ്രശസ്ത കായികതാരത്തെപ്പോലും അറിയാത്ത ആളാണോ നമ്മുടെ കായികമന്ത്രി എന്ന ചോദ്യമുയർത്തി സൈബർ ലോകം കടന്നാക്രമിക്കുകയാണ് ഇ പി ജയരാജനെ. സംസ്ഥാന കായികമന്ത്രിക്കു പറ്റിയ അബദ്ധം സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുകയാണ്. ചാനൽ അവതാരക ഇടപെട്ടില്ലായിരുന്നെങ്കിൽ 'ഭൗതിക ശരീരം കേരളത്തിൽ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ'കൂടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായേനെ എന്നാണു സൈബർ ലോകം പരിഹസിക്കുന്നത്. മരണത്തെപ്പോ
തിരുവനന്തപുരം: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ 'കേരളത്തിന്റെ കായികലോകത്തെ പ്രഗത്ഭനാക്കി' കായിക മന്ത്രി ഇ പി ജയരാജൻ. മുഹമ്മദ് അലിയെ അനുസ്മരിച്ചു സംസാരിക്കാൻ ടിവി ചാനലിൽ നിന്നു വിളിച്ചപ്പോഴാണു സംസ്ഥാന കായിക മന്ത്രിയുടെ വായിൽ നിന്നു ഭീമാബദ്ധം വന്നത്.
''മുഹമ്മദലി അമേരിക്കയിൽ വച്ച് മരിച്ച വാർത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോൾഡ് മേഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളിൽ ഉയർത്തി'' എന്നാണു മനോരമ ചാനലിനോടു മന്ത്രി പറഞ്ഞത്.
ലോകപ്രശസ്ത കായികതാരത്തെപ്പോലും അറിയാത്ത ആളാണോ നമ്മുടെ കായികമന്ത്രി എന്ന ചോദ്യമുയർത്തി സൈബർ ലോകം കടന്നാക്രമിക്കുകയാണ് ഇ പി ജയരാജനെ. സംസ്ഥാന കായികമന്ത്രിക്കു പറ്റിയ അബദ്ധം സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുകയാണ്.
ചാനൽ അവതാരക ഇടപെട്ടില്ലായിരുന്നെങ്കിൽ 'ഭൗതിക ശരീരം കേരളത്തിൽ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ'കൂടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായേനെ എന്നാണു സൈബർ ലോകം പരിഹസിക്കുന്നത്. മരണത്തെപ്പോലും ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ അവസരമാക്കരുതേയെന്നാണു ഇ പിയോടുള്ള സോഷ്യൽ മീഡിയയുടെ ആവശ്യം.
അതിനിടെ, വിഷയത്തിൽ നിരവധി ട്രോളുകളും പുറത്തിറങ്ങി. തിരുവഞ്ചൂരൊക്കെ എത്രയോ ഭേദമാണ് തുടങ്ങിയ പരമാർശങ്ങളോടെയാണ് കായികമന്ത്രിയെ സോഷ്യൽമീഡിയ വരേവേൽക്കുന്നത്. കമോൺ ട്രോളേഴ്സ് എന്നു പറഞ്ഞ് കസബ എന്ന സിനിമയിൽ മമ്മൂട്ടി ഇരിക്കുന്ന ചിത്രത്തിൽ ജയരാജനെ ഒട്ടിച്ചു ചേർത്തിരിക്കുന്നു ട്രോളന്മാർ. സിനിമാ രംഗങ്ങളും സംഭാഷണങ്ങളും കോർത്തിണക്കിയാണ് ജയരാജനെതിരെ ട്രോളുകൾ നിറയുന്നത്.