ന്യൂഡൽഹി: വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മകൻ മുസ്തഫയ്ക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് ഇന്നുണ്ടായത്. പൂണെയിലെ ആശുപത്രിയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തിൽ മൂന്ന കുട്ടികൾക്ക് ജന്മം നൽകിയത്.

മകന്റെ ഭാര്യയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞയുടനേ ഗവർണറും ഭാര്യയും ഇന്നലെ പൂണെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യയ്ക്കും മറ്റൊരു കുട്ടി കൂടിയുണ്ട്.