- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ചയിൽ ഏഴു ദിവസവുമുള്ള മതപഠനം ദോഷം ചെയ്യുന്നത് മുസ്ലിം ജനവിഭാഗത്തിനു മാത്രമാണ്; മുസ്ലിം കുട്ടികളുടെ പഠിക്കാനുള്ള സമയം കവർന്ന് മദ്രസകൾ ഇക്കോലത്തിൽതന്നെ നിലനിർത്തണം എന്നത് ആരുടെ അജണ്ടയാണ്? മദ്രസയെന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇഗ്നറൻസിനെക്കുറിച്ച് ഒരു അദ്ധ്യാപകന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു
മലപ്പുറം: മദ്രസവിദ്യഭ്യാസത്തെപ്പറ്റി പുനർവിചിന്തനം നടത്തണമെന്ന നിർദ്ദേശവുമായി മുസ്ലിം സമുദായത്തിൽപ്പെട്ട അദ്ധ്യാപകൻ. ആഴ്ചയിൽ ഏഴുദിവസം നടത്തുന്ന മതപഠനം മുസ്ലിം കുട്ടികൾക്ക് വളരെയധികം ദോഷം ചെയ്യുകയാണെന്ന് തിരൂർ തുഞ്ചൻപറമ്പിലെ മലയാളം യൂണിവേഴ്‌സിറ്റിയിൽ പ്രഫസറായ മുഹമ്മദ് റാഫി എൻ.വി ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ അതിജീവനത്തിന് ശാസ്ത്രവും ഗണിതവും അത്യന്താപേക്ഷിതമാണെന്ന വാദവും പ്രഫ. മുഹമ്മദ് റാഫി ഉയർത്തിക്കാട്ടുന്നു. ശാസ്ത്രവും ഗണിതവും അഭ്യസിക്കാത്തവർ മറ്റുള്ളവർക്ക് ഒപ്പമെത്തില്ല. ഇതിനു പകരം മതപഠനം മാത്രം നിർബബന്ധമാക്കപ്പെടുമ്പോൾ മുസ്ലിം കുട്ടികൾ പിന്നോട്ടു പോകപ്പെടും. അധികബാധ്യതപോലെ മദ്രസകൾ ഇക്കോലത്തിൽ നിലനിർത്തുന്നത് ആർക്കുവേണ്ടിയാണെന്നും മുഹമ്മദ് റാഫി ചോദിക്കുന്നു. പാക്കിസ്ഥാനിലെ ഒരു മന്ത്രി മദ്രസകളെ യൂണിവേഴ്‌സിറ്റി ഓഫ് ഇഗ്നോറൻസ്(അജ്ഞതയുടെ സർവകലാശാല) എന്നു വിശേഷിപ്പിച്ചതും മുഹമ്മദ് റാഫി ചൂണ്ടിക്കാട്ടുന്നു. മുസ്ലിംകൾ മാത്രം അധിവസിക്കുന്ന ഒരു പ്രദേശത്താണ് മന്ത്രി ഇത്രയും കടുത്ത ആരോപണം ഉന്നയിച്
മലപ്പുറം: മദ്രസവിദ്യഭ്യാസത്തെപ്പറ്റി പുനർവിചിന്തനം നടത്തണമെന്ന നിർദ്ദേശവുമായി മുസ്ലിം സമുദായത്തിൽപ്പെട്ട അദ്ധ്യാപകൻ. ആഴ്ചയിൽ ഏഴുദിവസം നടത്തുന്ന മതപഠനം മുസ്ലിം കുട്ടികൾക്ക് വളരെയധികം ദോഷം ചെയ്യുകയാണെന്ന് തിരൂർ തുഞ്ചൻപറമ്പിലെ മലയാളം യൂണിവേഴ്‌സിറ്റിയിൽ പ്രഫസറായ മുഹമ്മദ് റാഫി എൻ.വി ചൂണ്ടിക്കാട്ടുന്നു.
മനുഷ്യന്റെ അതിജീവനത്തിന് ശാസ്ത്രവും ഗണിതവും അത്യന്താപേക്ഷിതമാണെന്ന വാദവും പ്രഫ. മുഹമ്മദ് റാഫി ഉയർത്തിക്കാട്ടുന്നു. ശാസ്ത്രവും ഗണിതവും അഭ്യസിക്കാത്തവർ മറ്റുള്ളവർക്ക് ഒപ്പമെത്തില്ല. ഇതിനു പകരം മതപഠനം മാത്രം നിർബബന്ധമാക്കപ്പെടുമ്പോൾ മുസ്ലിം കുട്ടികൾ പിന്നോട്ടു പോകപ്പെടും. അധികബാധ്യതപോലെ മദ്രസകൾ ഇക്കോലത്തിൽ നിലനിർത്തുന്നത് ആർക്കുവേണ്ടിയാണെന്നും മുഹമ്മദ് റാഫി ചോദിക്കുന്നു.
പാക്കിസ്ഥാനിലെ ഒരു മന്ത്രി മദ്രസകളെ യൂണിവേഴ്‌സിറ്റി ഓഫ് ഇഗ്നോറൻസ്(അജ്ഞതയുടെ സർവകലാശാല) എന്നു വിശേഷിപ്പിച്ചതും മുഹമ്മദ് റാഫി ചൂണ്ടിക്കാട്ടുന്നു. മുസ്ലിംകൾ മാത്രം അധിവസിക്കുന്ന ഒരു പ്രദേശത്താണ് മന്ത്രി ഇത്രയും കടുത്ത ആരോപണം ഉന്നയിച്ചത്. സൗദി അറേബ്യയിൽ പോലും നടക്കാത്ത അഭ്യാസങ്ങളാണ് കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ മലപ്പുറത്ത് നടക്കുന്നത്.
മലപ്പുറത്ത് മദ്രസകൾ കാരണം പൊതു വിദ്യാലയങ്ങളിൽ രാവിലെ 10.30 ന് അധ്യയനം നടക്കുന്ന സ്ഥലങ്ങളുണ്ടെന്നും മുഹമ്മദ് റാഫി ചൂണ്ടിക്കാട്ടുന്നു. മുസ്ലിം മാനേജ്‌മെന്റുകൾ മദ്രസയെ ലയിപ്പിച്ച് പൊതുവിദ്യാലയങ്ങൾ അൺ എയ്ഡഡ് രീതിയിൽ തുടങ്ങിയിട്ടുണ്ട്. എങ്കിലും സാമ്പത്തിക പിന്നാക്ക അവസ്ഥയിൽ നിൽക്കുന്നവർക്കും പൊതു വിദ്യാഭ്യാസത്തിൽ നിന്നും മക്കളെ അകറ്റാൻ താല്പര്യമില്ലാത്തവർക്കും അത് ഗുണകരവുമല്ല. ചുരുക്കത്തിൽ ആഴ്ചയിൽ ഏഴു ദിവസവുമുള്ള മതപ0നം ദോഷം ചെയ്യുന്നത് മുസ്ലിം ജനവിഭാഗത്തിനു മാത്രമാണെന്ന് പ്രഫ. മുഹമ്മദ് റാഫി പറയുന്നു.
പ്രഫ. മുഹമ്മദ് റാഫിയുടെ പോസ്റ്റ്:
മുസ്ലിംങ്ങൾ മാത്രം അധിവസിക്കുന്ന, എന്നു തന്നെ പറയാവുന്ന ഒരു ദേശമാണ് പാക്കിസ്ഥാൻ. അവിടെ ഒരു മന്ത്രി മദ്രസകളെ യൂണിവേഴ്‌സിറ്റീ ഓഫ് ഇഗ്‌നറൻസ് എന്ന് വിശേഷിപ്പിച്ചത്രെ. നമ്മുടെ നാട്ടിലെ മദ്രസകളെപ്പറ്റി ഒരു പുനർവിചാരം നടത്തേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. അറിയാമോ മലപ്പുറത്ത് മദ്രസകൾ കാരണം പൊതു വിദ്യാലയങ്ങളിൽ രാവിലെ 10.30 ന് അധ്യയനം നടക്കുന്ന സ്ഥലങ്ങളുണ്ട്. മുസ്ലിം മാനേജ്‌മെന്റുകൾ മദ്രസയെ ലയിപ്പിച്ച് പൊതുവിദ്യാലയങ്ങൾ അൺ എയ്ഡഡ് രീതിയിൽ തുടങ്ങിയിട്ടുണ്ട്. എങ്കിലും സാമ്പത്തിക പിന്നാക്ക അവസ്ഥയിൽ നിൽക്കുന്നവർക്കും പൊതു വിദ്യാഭ്യാസത്തിൽ നിന്നും മക്കളെ അകറ്റാൻ താല്പര്യമില്ലാത്തവർക്കും അത് ഗുണകരവുമല്ല. ചുരുക്കത്തിൽ ആഴ്ചയിൽ ഏഴു ദിവസവുമുള്ള മതപ0നം ദോഷം ചെയ്യുന്നത് മുസ്ലിം ജനവിഭാഗത്തിനു മാത്രമാണ്. മറ്റ് മതസ്ഥർക്ക് ഇത് ഇല്ല താനും. ശാസ്ത്രവും ഗണിതവും മാനവിക ഭാഷാ വിഷയങ്ങളും അഭ്യസിച്ച് അതിജീവിച്ച് മറ്റുള്ളവർക്ക് ഒപ്പമെത്തേണ്ട മുസ്ലിം കുട്ടികളുടെ മനുഷ്യ പ്രയത്‌നവും സമയവും കവർന്ന് അധിക ബാധ്യത പോലെ ഇതിനി ഇക്കോലത്തിൽ തന്നെ നിലനിർത്തണം എന്നത് ആരുടെ അജണ്ടയാണ്? വീട്ടിൽ സ്വസ്ഥമായിരുന്ന് ഗൃഹപാഠത്തിൽ ഏർപ്പെടുന്ന കുട്ടികളെ മൈക്ക് ഉപയോഗിച്ച് മത പ്രസംഗം നടത്തിയും കൂട്ട ബാങ്ക് വിളി മുഴക്കിയും (ഒരു പ്രദേശത്ത് തന്നെ അനേകം പള്ളികൾ / ബാങ്കുകൾ) ശല്യപ്പെടുത്തുന്നവരെ എന്ത് ചെയ്യാം? സൗദി അറേബ്യയിൽ പോലും നടക്കാത്ത ഈ ആഭാസത്തരങ്ങൾ ഇവിടെ അനുവദിക്കണം എന്നതാണല്ലോ നമ്മുടെ സെക്കുലറിസം ! നടക്കട്ടെ.