മനാമ : സ്‌പോൺസർ നൽകിയ കേസിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ ഇരുന്ന തൃശ്ശൂർ കുന്ദംകുളം സ്വദേശി മുഹമ്മദ് റാഫിക്ക് ബഹ്‌റൈൻ ഒ ഐസിസി യൂത്ത് വിങ് വിമാന ടിക്കറ്റ് കൈമാറി. 'അശരണർക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലൂടെയാണ് ടിക്കറ്റ് കൈമാറിയത്. സൽമാനിയ ഗ്രീൻ കാപ്‌സികം ഹാളിൽ വച്ച് നടത്തിയ ചടങ്ങിലാണ് ഒഐസിസി യൂത്ത് വിങ് പ്രവർത്തകർ ടിക്കറ്റ് കൈമാറിയത്.

രണ്ട് വർഷത്തോളമായി ജോലി നഷ്ടപ്പെട്ട് കഴിയുകയായിരുന്നു മുഹമ്മദ് റാഫി. മലപ്പുറം ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബഷീർ തറയിലിന്റെ ഇടപെടലിലൂടെയാണ് സ്‌പോൺസർ നൽകിയ കേസിൽ നിന്ന് മോചിതനായതും നാട്ടിൽ പോകാനുള്ള സാഹചര്യം ഒരുങ്ങിയതും. നാട്ടിലേക്കുള്ള ടിക്കറ്റിനു പോലും പണമില്ലാതെ വിഷമിച്ച മുഹമ്മദ് റാഫിക്ക് ഒഐസിസി പ്രവർത്തകരാണ് തുണയായത്.