- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനാട്ടുകര - വെങ്ങളം ബൈപാസിന്റെ നിലവിലുള്ള പാതയിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കും; പൊതുമരാമത്ത് മന്ത്രിയുടെ അന്ത്യശാസനങ്ങൾ വെറുതെയാകുന്നില്ല; പിണറായി ടീമിലെ താരമായി റിയാസ് മാറുമ്പോൾ
കോഴിക്കോട്: പിണറായി സർക്കാരിന്റെ രണ്ടാം പതിപ്പിൽ താരമാകുന്നത് മുഹമ്മദ് റിയാസാണ്. മുഖ്യമന്ത്രിയുടെ മരുമകനായതു കൊണ്ടാണ് മന്ത്രിയായതെന്ന പേരുദോഷം റിയാസ് ഇല്ലാതാക്കി കഴിഞ്ഞു. വിവാദങ്ങളിൽ കുടുങ്ങാതെ കരുതലുകൾ എടുത്താണ് മുമ്പോട്ട് പോക്ക്. ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തിയാണഅ കൈയടി വാങ്ങൽ.
പിണറായി സർക്കാരിന്റെ ആദ്യ പതിപ്പിൽ തുടക്കത്തിലേ മിടുക്കു കാട്ടിയ ഒരുപിടി മന്ത്രിമാരുണ്ടായിരുന്നു. തോമസ് ഐസക്കും ജി സുധാകരനും കെകെ ശൈലജയിലുമെല്ലാം അന്ന് പ്രതീക്ഷ ഏറെയായിരുന്നു. എന്നാൽ പിണറായി അധികാരത്തിൽ രണ്ടാമത് എത്തി രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ റിയാസിന് മാത്രമേ എന്തെങ്കിലും ചെയ്യാനായി എന്ന പൊതുധാരണയുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ.
ആദ്യ പിണറായി സർക്കാരിൽ ചെറുപ്പത്തിന്റെ ചുറുചുറുക്കമായി കൈയടി നേടിയത് സിപിഐയുടെ വി എസ് സുനിൽ കുമാറായിരുന്നു. സമാനമായ ഇടപെടലാണ് റിയാസും നടത്തുന്നത്. ഇന്നലെയേും അത് കേരളം കണ്ടു. രാമനാട്ടുകര - വെങ്ങളം ബൈപാസിന്റെ വീതികൂട്ടൽ വൈകുന്നതിൽ കരാർ കമ്പനിക്കെതിരെ പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി ജനകീയ പ്രശ്‌നങ്ങളിൽ അതിശക്തമായ ഇടപെടലുണ്ടാകുമെന്ന സൂചന നൽകുകയാണ്.
രാമനാട്ടുകര - വെങ്ങളം ബൈപാസിന്റെ നിലവിലുള്ള പാതയിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും കമ്പനിക്കു മന്ത്രി മുന്നറിയിപ്പ് നൽകി. ഹൈദരാബാദ് ആസ്ഥാനമായ കരാർ കമ്പനിക്കെതിരെയായിരുന്നു മന്ത്രിയുടെ രോഷപ്രകടനം. കോഴിക്കോട് നിന്നുള്ള എംഎൽഎയാണ് റിയാസ്. ബേപ്പൂരിന്റെ പ്രതിനിധി. ഇതിന് അനുസരിച്ചുള്ള ഇടപെടലാണ് കോഴിക്കോട് പ്രത്യേകിച്ച് മന്ത്രി നടത്തുന്നത്.
ബൈപാസ് ആറുവരിയാക്കാൻ കമ്പനി കരാറെടുത്തിട്ട് മൂന്നു വർഷമായി. ഇതുവരെ പണി തുടങ്ങിയിട്ടില്ല. നിലവിലെ റോഡിൽ നിറയെ കുഴികളുമാണ്. രാമനാട്ടുകരയിൽ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട അഞ്ചുപേരടക്കം ഏഴുപേരുടെ ജീവനാണു കഴിഞ്ഞയാഴ്ച പൊലിഞ്ഞത്. ഈ സാഹചര്യത്തിലാണു കമ്പനി പ്രതിനിധികളെ ഉൾപ്പടുത്തി മന്ത്രി അവലോകനയോഗം വിളിച്ചത്.
ആറുവരി പാതയ്ക്കായി സർക്കാർ നേരത്തേ സ്ഥലം ഏറ്റെടുത്തു ദേശീയപാത അഥോറിറ്റിക്കു കൈമാറിയതാണ്. രണ്ടു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. സാമ്പത്തിക പ്രതിസന്ധി കാരണമാണു നിർമ്മാണം തുടങ്ങാത്തതെന്നാണു കമ്പനിയുടെ വിശദീകരണം. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ എ.കെ.ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ മാസ് ഇടപെടൽ തുടങ്ങിയത്്. കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് ഈ മാസം ഇരുപതിനകം ലഭിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഇടപെടലിൽ കോഴിക്കോട് നല്ലളത്ത് ഡീസൽപ്ലാന്റിന് സമീപത്ത് നിന്ന് നാൽപ്പതിലധികം വാഹനങ്ങൾ മാറ്റിയിരുന്നു.
നല്ലളം ഡീസൽപ്ലാന്റിന് സമീപം ഒന്നര വർഷത്തോളമായി നിർത്തിയിട്ട വാഹനങ്ങൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഫോൺ ഇൻ പരിപാടിയിൽ വന്ന ഒരു പരാതി ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കൊപ്പം നല്ലളം സന്ദർശിച്ചാണ് മന്ത്രി നടപടിയെടുക്കാൻ നേതൃത്വം നൽകിയത്.
ഒരു പരാതി എന്നത് ഒരാളുടെ പരാതി എന്ന നിലയിലല്ല കാണുന്നത്, ഈ നാടിനെ ബാധിക്കുന്ന ഒന്നായാണത് കാണുന്നത്. റോഡരികിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പരസ്യസംവിധാനങ്ങൾ നീക്കം ചെയ്യാനും നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കുഴിയടയ്ക്കലിലെ ഇടപെടൽ തുടങ്ങിയത്. ഇതിനായി അപ്പും സജ്ജമാക്കി.
ഇതിനിടെ ഫേസ്‌ബുക്ക് കമന്റായി വന്ന പരാതിയിൽ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്തു. നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തൽമണ്ണ- ചെുപ്ലശേരി റൂട്ടിൽ രൂപപ്പെട്ട വലിയ കുഴിയിൽ വീണ് അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്‌ബുക്ക് കമന്റ് കണ്ടാണ് റിയാസ് സംഭവത്തിൽ ഇടപെട്ടത്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെൽ വഴി അടിയന്തിര പരിഹാരത്തിന് നിർദ്ദേശം നൽകിയെന്ന് റിയാസ് ത്ന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെ പ്രവർത്തിക്കുന്ന മന്ത്രിയായി മാറുകയാണ് റിയാസ്.
മറുനാടന് മലയാളി ബ്യൂറോ