- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ രമയുടെ മണ്ഡലത്തിൽ ആശുപത്രി നിർമ്മാണ പ്രവൃത്തി വൈകിയതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്; ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി
തിരുവനന്തപുരം : വടകര ജില്ലാ ആശുപത്രി നിർമ്മാണം പൂർത്തിയാക്കാത്തതിനെ കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു. വടകര എം എൽ എ കെ കെ രമ അടക്കമുള്ള ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ചാണ് ഇത്. പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചിരുന്നു. എം എൽ എ അടക്കമുള്ളവർ പങ്കെടുത്തു. അടുത്ത മാർച്ച് അവസാനത്തിനകം നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി. പദ്ധതി വൈകിയതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വടകര ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തനം പല കാരണത്താൽ നീണ്ടു പോയിരുന്നു. MLA കെ.കെ രമയും തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണാധികാരികളും വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വവും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേർത്തു. മാർച്ച് മാസം അവസാനം പ്രവൃത്തി പൂർത്തീകരിക്കുവാനുള്ള പദ്ധതികൾക്ക് യോഗം തീരുമാനമെടുത്തു. ഈ പ്രവൃത്തി വൈകി പോയതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. യോഗത്തിൽ വടകര MLA കെ.കെ രമ, PWD സെക്രട്ടറി ആനന്ദ് സിങ് IAS, ULCC പ്രതിനിധികൾ, PWD ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മറുനാടന് ഡെസ്ക്