- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണക്കുകൾ ശബ്ദിക്കട്ടെ, നുണ ബോംബുകൾ തകരട്ടെ; യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോർഡ് വോട്ടുകളെന്ന് കണുക്കുകൾ നിരത്തി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പ്രതിപക്ഷത്തിനും അനുകൂലമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിൽ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടുവിഹിതവുമാണെന്ന് പൊതുമരാമത്ത് റിയാസ് വ്യക്തമാക്കി.
അത് വ്യക്തമാക്കുന്ന ചാർട്ടും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചു. 'നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ' എന്ന കുറിപ്പിനൊപ്പമാണ് ചാർട്ടുള്ളത്.
ഫേസ്‌ബുക് കുറിപ്പിൽ നിന്ന്:
'നുണബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ'.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണ ഫാക്ടറികളിൽനിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബിജെപി വലിയ മേധാവിത്തം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടുവിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും. കണക്കുകൾ ശബ്ദിക്കട്ടെ, നുണ ബോംബുകൾ തകരട്ടെ.