- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻ ലാലിന്റെ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമാകണം എന്നില്ല; പാളിച്ചകൾ അക്കമിട്ടു നിരത്തി വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന്റെ പേരിൽ നടൻ മോഹൻലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതാവ് അഡ്വ. മുഹമ്മദ് റിയാസ്. മോഹൻലാലിനും മറ്റ് പൗരന്മാരെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും ആ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമല്ലെന്ന് കരുതി അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും മുഹമ്മദ് റിയാസ്. മോഹൻലാലിന്റെ അഭിപ്രായത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടാമെന്നും എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു. മോഹൻലാൽ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് പുലർത്തിക്കൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ റിസായ് വ്യക്തമാക്കി. കലാകാരന്മാർ ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ലെന്ന തരത്തിൽ സാഹമൂഹിക വിഷയങ്ങളിൽ മൗനം പാലിക്കുന്നതിനേക്കാൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുന്നതിനെയാണ്. എല്ലാ പൗരന്മാരും ചില വിഷയങ്ങളിൽ നിലപാട് തുറന്നുപറയുന്നത് അരാഷ്ട്രീയത്തെ ഇല്ലാതാക്കും. റിയാസ് അഭിപ്രായ
തിരുവനന്തപുരം: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന്റെ പേരിൽ നടൻ മോഹൻലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതാവ് അഡ്വ. മുഹമ്മദ് റിയാസ്. മോഹൻലാലിനും മറ്റ് പൗരന്മാരെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും ആ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമല്ലെന്ന് കരുതി അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും മുഹമ്മദ് റിയാസ്. മോഹൻലാലിന്റെ അഭിപ്രായത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടാമെന്നും എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു.
മോഹൻലാൽ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് പുലർത്തിക്കൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ റിസായ് വ്യക്തമാക്കി. കലാകാരന്മാർ ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ലെന്ന തരത്തിൽ സാഹമൂഹിക വിഷയങ്ങളിൽ മൗനം പാലിക്കുന്നതിനേക്കാൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുന്നതിനെയാണ്. എല്ലാ പൗരന്മാരും ചില വിഷയങ്ങളിൽ നിലപാട് തുറന്നുപറയുന്നത് അരാഷ്ട്രീയത്തെ ഇല്ലാതാക്കും. റിയാസ് അഭിപ്രായപ്പെട്ടു. മോഹൻലാൽ എന്ന കലാകാരന്റെ കഴിവ് ഇകഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്യേണ്ടത് വ്യത്യസ്തമായ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അനുസരിച്ച് ആകരുതെന്ന് റിയാസ് പറഞ്ഞു. ഇത്രയും പറഞ്ഞതിന്റെ പേരിൽ ദയവു ചെയ്ത് മോഹൻലാൽ ഫാനായി ചിത്രീകരിക്കരുതെന്ന് അപേക്ഷിച്ചാണ് റിയാസ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...
മോഹൻലാൽ മഹാനടനാണ്, ഒരു വ്യക്തിയുമാണ്. അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെ പോലെ അദ്ദേഹത്തിന്റെയും അവകാശമാണ്. ആ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല. പക്ഷെ ആ അഭിപ്രായത്തിന്റെ പാളിച്ചകൾ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം, വ്യക്തിപരമായി ആക്ഷേപിക്കുന്നത് പ്രോൽസാഹിപ്പിക്കപ്പെടെണ്ട രീതിയല്ല.
കലാകാരന്മാർ സാമൂഹിക വിഷയങ്ങളിൽ (ഇതൊന്നും നമ്മെ ബാധിക്കുന്ന വിഷയങ്ങൾ അല്ല എന്നു കരുതി )മൗനം പാലിക്കുന്നതിനേക്കാൾ, പ്രോൽസാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുക എന്നതിനെയാണ്.എല്ലാ പൗരന്മാരും ചില വിഷയങ്ങളിൽ നിലപാട് തുറന്നു പറയുന്നത് ,അരാഷ്ട്രീയതയെ ഇല്ലാതാക്കും.
മോഹൻലാൽ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് വച്ചു പുലർത്തി കൊണ്ട് പറയട്ടെ, മോഹൻലാൽ എന്ന കലാകാരന്റെ കഴിവ് ഇകഴ്‌ത്തുകയും,പുകഴ്‌ത്തുകയും ചെയ്യേണ്ടത് വിത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അനുസരിച്ചാകരുത്. (ദയവ് ചെയ്ത് എന്നെ മോഹൻലാൽ ഫാനായി ചിത്രീകരിക്കരുത് )