നാളെ ശനിയാഴ്ച ഉക്രൈനിലെ ക്വീവിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിനെത്തുന്ന ലിവർപൂളിന്റെ താരം മുഹമ്മദ് സലാഹ് കളിക്കുള്ള മുന്നൊരുക്കത്തിനായി പോലും റമളാൻ വ്രതം ഉപേക്ഷിക്കില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും ഗോൾ നേടിയ കളിക്കാരനും നിലവിൽ ഈ സീസണിലെ മികച്ച ഗോൾ വേട്ടക്കാരിൽ മെസിക്ക് പിറകെ ഒരു ഗോൾ വിത്യാസത്തിൽ രണ്ടാം സ്ഥാനത്തുമാണ് മുഹമ്മദ് സലാഹ് നിൽക്കുന്നത്.

ഉക്രൈനിലെ പ്രാദേശിക സമയം വൈകുന്നേരം 09:45 നാണ് മത്സരം ആരംഭിക്കുന്നതെങ്കിലും പ്രാദേശിക സമയം 09 മണിയോട് കൂടി ഉക്രൈനിൽ സൂര്യനസ്തമിക്കും. കളി തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും വ്രതം അവസാനിപ്പിക്കാൻ മുഹമ്മദ് സലാഹിന് സാധ്യമാകും