മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 69 മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു, മുഹറഖ് കാസിനോ ഗാർഡനു സമീപമുള്ള സയ്യിദ് ഷാകിർ അൽ മജ്‌ലിസിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു, റിപ്പബ്ലിക് ദിന സന്ദേശവും ദേശഭക്തി ഉണർത്തുന്ന വിവിധ കലാപരിപരിപാടികളും ഉണ്ടായിരുന്നു.

കൂടാതെ മെമ്മറി ടെസ്റ്റ് പ്രോഗ്രാം, അൽഹിലാൽ ആശുപത്രി യുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. 30 വർഷം പ്രവാസം പൂർത്തിയാക്കിയ പ്രവാസികളെ ആദരിക്കൽ ചടങും പരിപാടിയുടെ ഭാഗമായി. മുഹറഖ് മലയാളി സമാജം പ്രസിഡന്റ് പ്രകാശ് പൊന്നാനി അധ്യക്ഷനായ ഉദ്ഘാടന സമ്മേളനം അൽ ഹിലാൽ ആശുപത്രി യിലെ ഡോക്ടർ സുരേഷ് ദേവശിഖാമണിഉദ്ഘാടനം ചെയ്തു, സമാജം സെക്രട്ടറി ഫൈറൂസ് കല്ലറക്കൽ സ്വാഗതമാശംസിച്ചു.റിപ്പബ്ലിക് ദിന സന്ദേശം പ്രസിഡന്റ് പ്രകാശ് പൊന്നാനി നൽകി.

അഡൈ്വസറി ബോർഡ് മെമ്പർ എബ്രഹാം ജോൺ,വൈസ് പ്രസിഡന്റ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനിമോൻ, ജോബോയ്,എന്റർടൈന്മെന്റ് സെക്രട്ടറി ജോയ് കല്ലമ്പലം എന്നിവർ ആശംസകൾ നേർന്നു.30 വർഷം പൂർത്തിയാക്കിയ പ്രവാസികൾക്കുള്ള ആദരിക്കൽ ചടങിന്റെ വിഷയാവതരണം അനസ് റഹിം അവതരിപ്പിച്ചു. പ്രോഗ്രാമുകൾക്ക് സമാജം മീഡിയ& ഗസ്റ്റ് കൺവീനർ അൻവർ നിലമ്പുർ നേതൃത്വം നൽകി. ട്രഷറർ ജയൻ ശ്രെയസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.