മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൂഹറഖ് മലയാളി സമാജത്തിന്റെ 2021 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നു. കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ഓൺലൈൻ മീറ്റിംഗിൽ ആണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.2018 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച സംഘടന കഴിഞ്ഞ കാലയളവിൽ നിരവധി ജീവകാരുണ്യ സാംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങൾ നാട്ടിലും ഇവിടെയും നടത്തി കൊണ്ടാണ് പുതിയ ഭരണസമിതിയെ ഐക്യഖന്‌ണ്ടേനെ തെരഞ്ഞെടുത്തത്.

നാനൂറോളം അംഗങ്ങൾ ഉള്ള സംഘടനക്ക് കീഴിൽ വനിതാ വിങ്, മഞ്ചാടി ബാലവേദി,സർഗ്ഗ വേദി തുടങ്ങിയ ഉപ ഘടകങ്ങളും പ്രവർത്തിക്കുന്നു. കോവി ഡ് കാലത്ത് നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ മുഹറഖ് മലയാളി സമാജത്തിനു കഴിഞ്ഞിട്ടുണ്ട്, മാസ്‌ക് വിതരണവും, ഭക്ഷണ വിതരണ വും ഭക്ഷ്യധാന്യ കിറ്റ് വിതരണം അടക്കം നൂറുകണക്കിന് പേർക്ക് ആശ്വാസമേകാൻ സംഘടനക്ക് കഴിഞ്ഞു.

എരിയുന്ന വയരിന്നൊരു കൈത്താങ്ങ് എന്ന പേരിൽ പ്രതിമാസം കുറഞ്ഞ വേതനക്കാർക്ക് വനിതാ വിങ് ആഭിമുഖ്യത്തിൽ നൂറുകണക്കിന് ഭക്ഷണങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.പ്രളയ ബാധിതർക്ക് സഹായം എത്തിക്കുകയും വിവിധ രോഗികൾക്ക് സാന്ത്വനമായി സഹായം ചെയ്തു ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തിയും വിവിധ സര്ക്കാര് പദ്ധതികളിൽ അംഗങ്ങളെ ഗുണഭോക്താക്കൾ ആക്കിയും ആണ് എം എം എസ് രണ്ടര വർഷം പൂർത്തിയാക്കിയത്. മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ രക്ഷാധികാരിയായി ഉള്ള സംഘടനയുടെ ഉപദേശക സമിതി അംഗം സാമൂഹിക പ്രവർത്തകൻ മുഹമ്മദ് റഫീക്ക് ആണ്,പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ആയ മുഹമ്മദ് റഫീക്ക്, നിലവിലെ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റ് ആയി അൻവർ നിലമ്പൂർ , സെക്രട്ടറി ആയി ആനന്ദ് വേണുഗോപാൽ, ട്രഷറർ അബ്ദുൾ റഹ്മാൻ കാസർകോട് എന്നിവരെ തിരെഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ ദിവ്യ പ്രമോദ്, ലിപിൻ ജോസ് എന്നിവർ വൈസ് പ്രസിഡന്റുമാർ ആയും ലത്തീഫ് k, പ്രമോദ് വടകര,എന്നിവർ ജോയിന്റ് സെക്രട്ടറി മാർ ആയും ബാബു പൊന്നാനി യെ അസിസ്റ്റന്റ് ട്രഷറർ ആയും തിരെഞ്ഞെടുത്ത്, മെമ്പർഷിപ്പ് സെക്രട്ടറി മുഹമ്മദ് നിസാർ, എന്റർടെയ്ന്മെന്റ് സെക്രട്ടറി സജീവൻ വടകര,ജീവകാരുണ്യ വിങ് മുജീബ് വെളിയംകോട്, സ്പോർട്സ് വിങ് കൺവീനർ ബിജിന് ബിജിലേഷ്,മീഡിയ സെൽ കൺവീനർ ആയി ഹരികൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.