മനാമ : മുഹറഖിലെ പാർക്കുകളും ഗാർഡനുകളും നടപ്പാതകളും സന്ദർശിക്കുന്നതിന് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർക്കുകളിലെ പൊതുമുതലുകൾക്ക് സാമൂഹ്യ വിരുദ്ധർ വരുത്തിയ നാശനഷ്ടങ്ങളെത്തുടർന്നാണ് നടപടി.

പാർക്കുകളിൽ പ്രവേശിക്കുന്നതിന് 200 ഫിൽസ് എൻട്രി ഫീ ഏർപ്പെടുത്താനാണ് തീരുമാനം. മതിലുകളും പ്രവേശന കവാടങ്ങളുമില്ലാത്ത സ്ഥലങ്ങളിൽ ഈ വർഷം അവസാനത്തോടെ ഇവ സ്ഥാപിക്കുന്നതിന് ടെണ്ടർ നൽകാനും തീരുമാനമായി.