സ്ലാം പ്രബോധനം ചെയ്യുക എന്നത് മുസ്ലിമിന്റെ ബാധ്യതയാണു അതുകൊണ്ട് പ്രബോധനം നടത്താതെ വിശ്വാസം പൂർണ്ണമാകുകയില്ല എന്ന് കരുതി ലഘുലേഖയും എടുത്ത് മതപ്രചരണത്തിനിറങ്ങുന്ന പ്രവണത കേരളത്തിൽ മുജാഹിദ് പ്രസ്ഥനത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഉണ്ട്... ദാറുൽ കുഫിറിൽ ജീവിച്ചാൽ ദീൻ പൂർത്തിയാകില്ല അതുകൊണ്ട് ഇസ്ലാമിന്റെ ഭൂമികകളിലേക്ക് പോകണം എന്നത് പോലെ ഉള്ള ഒരു മണ്ടൻ രീതിയാണ് ഇത് എന്ന് പറയാതെ വയ്യ....

ഇസ്ലാം പ്രബോധനം ചെയ്യേണ്ടത് തന്നെ... പക്ഷേ എന്താണു പ്രബോധനം ചെയ്യേണ്ട ഇസ്ലാം....??? എങ്ങനേ ആണു അതിന്റെ രീതി...?? നല്ലതെല്ലാം ഇസ്ലാമാണു.. ഇസ്ലാം ഗുണകാംഷയാണു... ഇസ്ലാം ക്ഷമയാണു... നിങ്ങൾകുള്ളത് നിങ്ങളുടെ സഹോദരങ്ങൾക്ക് പങ്ക് വെക്കലാണു... ഇതൊക്കെ ആണു ഇസ്ലാം..

അതൊക്കെ പ്രചരിപ്പിച്ചോ... അതെങ്ങനേ പ്രചരിപ്പിക്കണം... സ്വന്തം ജീവിതത്തിലൂടെ ... ഒരു മുസ്ലിമായ അയൽവാസി ഉള്ളവൻ ഭാഗ്യവാനാണു എന്ന് ഒരമുസ്ലിമിനു ജീവിതം കൊണ്ട് ബോധ്യപെടണം... ഒരു മുസ്ലിമായ സുഹൃത്ത് ഉള്ളത് ഭാഗ്യമാണെന്ന് ഒരു അമുസ്ലിമിനു ബോധ്യപെടണം... പറയുന്ന വാക്കുകളിൽ ചെയ്യുന്ന പ്രവൃത്തികളിൽ നന്മയുണ്ടാകണം...

ഒരു മുസ്ലിമുമായി കച്ചവടം ചെയ്താൽ വഞ്ചിക്കപെടില്ല എന്ന സമൂഹിക അവസ്ഥ ഉണ്ടാകണം... ഒരു മുസ്ലിം പരിചയകാരനുണ്ടെങ്കിൽ ഏത് ഘട്ടതിലും അവൻ തന്നെ സഹായിക്കും എന്ന അനുഭവം മുസ്ലിം അല്ലാത്ത മറ്റ് മനുഷ്യർക്കുണ്ടാകണം..

ഇതൊക്കെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് അനുഭവപെടണം... അതൊക്കെ ആവണം പ്രബോധന രീതികൾ... മുഹമ്മദ് നബി പോലും മക്കാ മുശ്രിക്കുകൾക്ക് പുതിയ ഒരു ദൈവത്തെ അടിച്ചേൽപ്പിക്കുക അല്ല ചെയ്തത്.. ശ്രീനാരായണ ഗുരുവൊക്കെ എങ്ങനേ ആണോ ഹിന്ദുക്കളുടെ ഇടയിൽ സാമൂഹിക പരിഷ്‌കർത്തവായത് അത് പോലെ ആണു...

അറബികൾ ആരാധിക്കുകയും ജഗദീശ്വരൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത അവരുടെ ദൈവമായിരുന്നു അല്ലാഹു... അല്ലാഹു തന്നെ ആണു മുഹമ്മദ് നബിയും അരാധിച്ചിരുന്ന ദൈവം... മറ്റ് മധ്യവർത്തികളേ ഉപയോഗപെടുത്തിയുള്ള ആത്മീയ ചൂഷണത്തിനും സാമൂഹിക അരാജകത്തത്തിനും എതിരേ ആയിരുന്നു നബി പ്രബോധനം ചെയ്തത്... അല്ലാതെ പുതിയ ഒരു ദൈവത്തെ അടിച്ചേൽപ്പിക്കുകയല്ല...

എന്തിനു ഹജ്ജടക്കം ഉള്ള ആരാധനകൾ അടക്കം അറബികൾ ചെയ്തത് തന്നെ ആയിരുന്നു.. അപ്പോ പുതിയ ഒരു ദൈവത്തേയും അപരിചിതമായ ആരാധനകളേയും പരിചയപെടുത്താൻ വലീയ താടിയും മുക്കാ മുറിയൻ പാന്റും ഒക്കെ ഇട്ട് ഇറങ്ങുംബോൾ സൂക്ഷിക്കുക... നിങ്ങൾ സ്വർഗ്ഗത്തിലേക്ക് ടിക്കെറ്റ് ഉറപ്പിക്കുകയാണെന്ന് എല്ലാർക്കും മനസിലായി കൊള്ളണം എന്നില്ല...

വലീയ വായിൽ പ്രസംഗിച്ച് അല്ല സ്വന്തം ജീവിതത്തിലൂടെ ആണ് ഇസ്ലാം മറ്റുള്ളവർക്ക് മധുരതരമാക്കി അനുഭവപെടുത്തേണ്ടത്... സംഘ് പരിവാരുകാരുടേയും പൊലീസിന്റേയും അതിക്രമത്തെ അപലപിക്കുംബോൾ തന്നെ മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളേ അവഹേളിച്ചും പരിഹസിച്ചും ഉള്ള പ്രബോധനം എന്ന കോപ്രായം അവസാനിപ്പിക്കേണ്ടതാണു... നിങ്ങളിറക്കുന്ന നോട്ടീസിലൂടെ അല്ല നിങ്ങളിലൂടെ ആളുകൾ ഇസ്ലാമിനേ അറിയട്ടെ...

പാവപെട്ടവനു അവന്റെ ദാരിദ്ര്യത്തിൽ കൈതാങ്ങാകുക... രോഗിക്ക് അവന്റെ രോഗാവസ്ഥയിൽ ആശ്വാസമാകുക... തണൽ ഇല്ലാത്തവന്റെ തണലാകുക... കടം കൊണ്ട് ബുദ്ധിമുട്ടുന്നവന്റെ കഷ്ടപാട് ഏറ്റെടുക്കുക... അതൊക്കെ തന്നെ ആണു ആരാധനയും മതവും എന്ന ബോധം അവനവനുണ്ടാകുക...

അങ്ങനേ ഉള്ള ഒരു മതത്തെ ആർക്കാണു വെറുക്കാനാകുക..  അങ്ങനേ ഉള്ള മത വിശ്വാസികളേ ആർക്കാണു വെറുക്കാനാകുക... ആരാണു അവരുടെ വരവിനേ പേടിക്കുക... ആരാണു അവരുടെ വേഷത്തെ പേടിക്കുക.... അപ്പോൾ വചന പ്രഘോഷണം അല്ല... നന്മയുടെ ജീവിക്കുന്ന മാതൃകകളാകുക എന്നതാണു പ്രബോധനം.... മത അടിമകളേസൃഷ്ടിക്കുക എന്നതല്ല നല്ല മനുഷ്യരേ സൃഷ്ടിക്കുക എന്നതാകണം ലക്ഷ്യം...