- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിഹ്റ്' ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് ആണോ ശിർക്കല്ലയോ? സമ്മേളനത്തിന്റെ അലയൊലികൾ കെട്ടടങ്ങിയില്ലച തർക്ക വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാത്തതിനെ ചൊല്ലി തർക്കം; മുജാഹിദ് സംഘടന വീണ്ടും പിളർപ്പിന്റെ വക്കിൽ
കോഴിക്കോട്: ഐക്യത്തിനു ശേഷമുള്ള മജാഹിദ് സമ്മേളനത്തിന്റെ അലയൊലികൾ കെട്ടടങ്ങിയില്ല, തർക്ക വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാത്തതിനെ ചൊല്ലി മുജാഹിദ് സംഘടന വീണ്ടും പിളർപ്പിന്റെ വക്കിൽ. 2017 ഡിസംബർ അവസാനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം) ഒമ്പതാമത് മഹാ സമ്മേളനം മലപ്പുറം കൂരിയാട് നടന്നിരുന്നു. സമ്മേളനത്തിനു മുമ്പ് സിഹ്ര് (മാരണം) അടക്കമുള്ള വിഷയങ്ങളിൽ രൂക്ഷമായ പൊട്ടിത്തെറിയും രാജിയുമുയുണ്ടായിരുന്നു. നേതാക്കൾ ഇടപെട്ട് സമ്മേളനം വരെ പിളർപ്പ് ഒഴിവാക്കിയെങ്കിലും കഴിഞ്ഞാഴ്ച ഒരു വിഭാഗം കൂരിയാട് മറ്റൊരു സമ്മേനം നടത്തി. യുവജന വിഭാഗമായ ഐ.എസി.എമ്മിന്റെ പേരിലായിരുന്നു കൂരിയാട് നടന്ന സമ്മേളനം. ഐക്യത്തിന് മുമ്പുണ്ടായിരുന്ന മടവൂർ വിഭാഗമാണ് ഇതിന് നേതൃത്വം കൊടുത്തത്. എന്നാൽ പഴയ മർകസുദ്ദഅവ മടവൂർ വിഭാഗത്തിന്റെ നേതാക്കളായ ഹുസൈൻ മടവൂരും അസ്‌കറിലിയും ഇല്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ, എൻ.എം ജലീൽ, റാഫി പേരാമ്പ്ര, ഇബ്രാഹീം ബുസ്താനി തുടങ്ങിയ നേതാക്കളാണ് കൂരിയാട് കഴ
കോഴിക്കോട്: ഐക്യത്തിനു ശേഷമുള്ള മജാഹിദ് സമ്മേളനത്തിന്റെ അലയൊലികൾ കെട്ടടങ്ങിയില്ല, തർക്ക വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാത്തതിനെ ചൊല്ലി മുജാഹിദ് സംഘടന വീണ്ടും പിളർപ്പിന്റെ വക്കിൽ. 2017 ഡിസംബർ അവസാനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം) ഒമ്പതാമത് മഹാ സമ്മേളനം മലപ്പുറം കൂരിയാട് നടന്നിരുന്നു. സമ്മേളനത്തിനു മുമ്പ് സിഹ്ര് (മാരണം) അടക്കമുള്ള വിഷയങ്ങളിൽ രൂക്ഷമായ പൊട്ടിത്തെറിയും രാജിയുമുയുണ്ടായിരുന്നു.
നേതാക്കൾ ഇടപെട്ട് സമ്മേളനം വരെ പിളർപ്പ് ഒഴിവാക്കിയെങ്കിലും കഴിഞ്ഞാഴ്ച ഒരു വിഭാഗം കൂരിയാട് മറ്റൊരു സമ്മേനം നടത്തി. യുവജന വിഭാഗമായ ഐ.എസി.എമ്മിന്റെ പേരിലായിരുന്നു കൂരിയാട് നടന്ന സമ്മേളനം. ഐക്യത്തിന് മുമ്പുണ്ടായിരുന്ന മടവൂർ വിഭാഗമാണ് ഇതിന് നേതൃത്വം കൊടുത്തത്. എന്നാൽ പഴയ മർകസുദ്ദഅവ മടവൂർ വിഭാഗത്തിന്റെ നേതാക്കളായ ഹുസൈൻ മടവൂരും അസ്‌കറിലിയും ഇല്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ, എൻ.എം ജലീൽ, റാഫി പേരാമ്പ്ര, ഇബ്രാഹീം ബുസ്താനി തുടങ്ങിയ നേതാക്കളാണ് കൂരിയാട് കഴിഞ്ഞ ആഴ്ചയിൽ സമ്മേളനം നടത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് പുതിയ പിളർപ്പിന് കലമൊരുങ്ങിയിരിക്കുന്നത്.
ഇതു കൂടാതെ മർകസുദ്ദഅവ വിഭാഗം ഈ മാസം 21ന് കോഴിക്കോട് 'നവോത്ഥാനം തീവ്രവാദമല്ല' എന്ന വിഷയത്തിൽ സമ്മേനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സുന്നികൾക്ക് മറുപടിയെന്ന രീതിയിലാണ് പരിപാടി നടത്തുന്നത്. അന്ധവിശ്വാസങ്ങളും ശിർക്കും പറയുന്നതോടൊപ്പം 'സിഹ് ർ' വിഷയത്തിൽ നിലപാട് പരസ്യപ്പെടുത്താനുമാണ് ഈ വിഭാഗത്തിന്റെ നീക്കം. അതേസമയം പൊട്ടിത്തെറി ഒഴിവാക്കാനായി ചർച്ചകളും സജീവമായി നടക്കുന്നു വരുന്നു. 2002ൽ പിളർന്ന മുജാഹിദ് സംഘടനകല് 2016 ഡിസംബറിലാമ് ഐക്യപ്പെട്ടത്. എന്നാൽ ആശയപരമായ ഭിന്നിപ്പ് കൂടുതൽ പൊട്ടിത്തെറിയിലേക്കും പിളർപ്പിലേക്കും എത്തുകയായിരുന്നു. 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്(ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയത്തിലാണ് മുജാഹിദ് വിഭാഗങ്ങൾക്കിടയിൽ തർക്കം രൂക്ഷമായിരിക്കുന്നത്. ഇതു സംബന്ധിച്ച് 2017 ജൂണ് 5ന് കെ.എൻ.എം നേതൃത്വം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏക ദൈവ വിശ്വാസം), ശിർക്ക് വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ ഇപ്പോഴും തുടരുന്ന സ്ഥിതിയാണ്. 'സിഹ്റിനെ' ചൊല്ലിയുള്ളതായിരുന്നു തർക്കങ്ങളെല്ലാം. ഈ തർക്കങ്ങൾ മൂർഛിച്ചതോടെ വിഷയത്തിൽ തീർപ്പ് കൽപ്പിച്ച് നേതൃത്വം സർക്കുലർ ഇറക്കുകയായിരുന്നു. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഇരു വിഭാഗങ്ങൾ പുലർത്തി വന്ന രണ്ട് ആശയങ്ങൾ തന്നെയാണ്. മാത്രമല്ല, ഐക്യപ്പെട്ട ഇരു വിഭാഗങ്ങളുടെ മേൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പഴയ മടവൂർ വിഭാഗം ഉയർത്തുന്ന ആരോപണം. ആരോപണത്തിൽ കഴമ്പുള്ളതായി സർക്കുലറിലെ വരികളും വ്യക്തമാക്കുന്നു.
പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവർത്തിയാണ് സിഹ്‌റ്. ഇങ്ങനെ ഉപദ്രവമേൽപ്പിക്കൽ വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹിറ് വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹ്റ്് എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവർത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം.
എന്നാൽ സിഹ്റിന്റെ കാരണം അറിയാൻ സാധിക്കാത്തതുകൊണ്ടും ഇത് മനുഷ്യർ ചെയ്യുന്നു എന്നത് വ്യക്തമാകുന്നതുകൊണ്ടും ഇത് കാര്യകാരണ ബന്ധത്തിന് അപ്പുറമല്ലെന്നും അതിനാൽ ശിർക്ക് അല്ലെന്നുമാണ് കെ.എൻ.എം ഔദ്യോഗിക വിഭാഗം വിശ്വസിച്ചുവരുന്നത്. മടവൂർ വിഭാഗം നേരെ തിരിച്ചുമാണ് വിശ്വസിച്ചിരുന്നത്. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹിറിന്റെ കാരണം ശാസ്ത്രീയമായി അറിയാൻ പറ്റില്ലെന്നും ഇതിനാൽ കാര്യകാരണ ബന്ധത്തിനപ്പുറത്താണ് ഇതെന്നും, സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാകുമെന്നുമാണ് മടവൂർ വിഭാഗത്തിന്റെ വിശ്വാസം.
നേരത്തെ ഈ രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന ഇരു വിഭാഗവും ഐക്യപ്പെട്ടതോടെ 'സിഹ്റ്' വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്ന് എല്ലാവരും നോക്കികണ്ടിരുന്നു. സംഘടനക്കുള്ളിലെ ഏറെ പൊട്ടിത്തെറിക്കും വാദപ്രദിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിഹിറ് വിഷയത്തിൽ പുതിയ സർക്കുലർ ഇറക്കിയതെങ്കിലും ഇപ്പോള് സർക്കുലർ പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ് . വിവാദ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവജന വിഭാഗം നേതൃത്വത്തിന് കത്ത് കൈമാറി. ഈ മാസം 21ലെ പരിപാടിക്കു ശേഷം നിലപാട് വ്യക്തമാക്കി പിളരുമെന്നാണ് സൂചന. എന്നാൽ പിളർപ്പ് സംഭവിച്ചാൽ കെ.എൻ.എമ്മിനു പുറത്തുള്ള മുജാഹിദ് സംഘടനയായ വിസ്ഡം ഗ്രൂപ്പിൽ നിന്ന് ഒരു വിഭാഗത്തെ അടർത്തി ഒപ്പം കൂട്ടാനാണ് മൗലവി (ഔദ്യോഗിക) വിഭാഗത്തിന്റെ നീക്കം.