- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ദുബായിലേക്കു കടന്നു; താടിയും മുടിയും കളഞ്ഞ് രൂപം മാറ്റി ജോലിയുമായി കൂടി; പാക്ക് പൊലീസിന്റെ അപേക്ഷ പ്രകാരം ദുബായ് പൊലീസിന്റെ നാടകീയ നീക്കം; അറസ്റ്റിൽ ഞെട്ടി ഒരിക്കലും പിടിക്കപ്പെടില്ല എന്ന് വിശ്വാസത്തിൽ നടന്ന് പാക്ക് പൗരൻ
ദുബായ്: പാക്കിസ്ഥാനിൽ വച്ച് അസ്മ റാണി എന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ദുബായിലേക്കു കടന്ന പാക്ക് പൗരനെ ദുബായ് പൊലീസ് നാടകീയ നീക്കത്തിലൂടെ പിടികൂടി പാക്കിസ്ഥാന് കൈമാറി. മുജാഹിദ് അഫ്രിദി എന്ന ഇരുപത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിലെ കൊഹാട്ടിൽ ജനുവരിയിൽ അസ്മ റാണിയെ വെടിവച്ചായിരുന്നു അഫ്രിദി കൊലപ്പെടുത്തിയത്. തുടർന്ന് രാജ്യം വിട്ട അഫ്രിദയെ കണ്ടെത്താൻ പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ അഫ്രിദിക്കായി ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചു. രക്ഷപ്പെടാൻ പല രീതിയിൽ ശ്രമിച്ചതായി അഫ്രിദി. താടിയും മുടിയും വടിച്ചുകളഞ്ഞ് രൂപമാറ്റവും പ്രതി നടത്തിയിരുന്നു. ഇത് പൊലീസിന് വലിയ തിരിച്ചടിയായി. മാത്രമല്ല പ്രതി വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ദുബായിൽ എത്തിയത്. തൊട്ടടുത്ത ഗൾഫ് രാജ്യത്തുനിന്നും അഫ്രീദി ദുബായിൽ എത്തിയതു മുതൽ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫേഴ്‌സ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ
ദുബായ്: പാക്കിസ്ഥാനിൽ വച്ച് അസ്മ റാണി എന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ദുബായിലേക്കു കടന്ന പാക്ക് പൗരനെ ദുബായ് പൊലീസ് നാടകീയ നീക്കത്തിലൂടെ പിടികൂടി പാക്കിസ്ഥാന് കൈമാറി. മുജാഹിദ് അഫ്രിദി എന്ന ഇരുപത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാനിലെ കൊഹാട്ടിൽ ജനുവരിയിൽ അസ്മ റാണിയെ വെടിവച്ചായിരുന്നു അഫ്രിദി കൊലപ്പെടുത്തിയത്. തുടർന്ന് രാജ്യം വിട്ട അഫ്രിദയെ കണ്ടെത്താൻ പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ അഫ്രിദിക്കായി ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചു.
രക്ഷപ്പെടാൻ പല രീതിയിൽ ശ്രമിച്ചതായി അഫ്രിദി. താടിയും മുടിയും വടിച്ചുകളഞ്ഞ് രൂപമാറ്റവും പ്രതി നടത്തിയിരുന്നു. ഇത് പൊലീസിന് വലിയ തിരിച്ചടിയായി. മാത്രമല്ല പ്രതി വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ദുബായിൽ എത്തിയത്.
തൊട്ടടുത്ത ഗൾഫ് രാജ്യത്തുനിന്നും അഫ്രീദി ദുബായിൽ എത്തിയതു മുതൽ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫേഴ്‌സ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂറി പറഞ്ഞു.
ഇന്റർപോളുമായി നല്ല സഹകരണത്തിലാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ പാക്ക് അധികൃതരിൽ നിന്നും ഒരു അപേക്ഷ ലഭിച്ചു. മുജാഹിദ് അഫ്രീദി എന്നു പേരുള്ള ഒരു ക്രിമിനലിനെ പിടികൂടാൻ സഹായിക്കണമെന്നായിരുന്നു ഇത്. ഇയാൾ ദുബായിൽ എത്തിയിട്ടുണ്ടെന്ന് മനസിലാക്കി. പിന്നീട് പ്രതി കഴിയുന്ന സ്ഥലം മനസിലാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാൻ ഇന്റർപോളിനോട് വിവരങ്ങൾ അറിയിക്കുകയും അതേതുടർന്ന് ദുബായ് പൊലീസ് ഉണർന്നു പ്രവർത്തിക്കുകയും ചെയ്തതോടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്നും അസിസ്റ്റന്റ് കമാൻഡർ വ്യക്തമാക്കി
ഒരിക്കലും പൊലീസ് പിടി വീഴില്ലെന്നു കരുതി ജീവിച്ചിരുന്ന അഫ്രീദി, പൊലീസ് പിടിയിലായപ്പോൾ ഞെട്ടിപ്പോയെന്നും മേജർ ജനറൽ വ്യക്തമാക്കി. അറസ്റ്റിലായ അഫ്രീദി മറ്റൊരു കൊലപാതകക്കേസിലെയും പ്രതിയാണ് എന്നും പൊലീസ് പറഞ്ഞു.