വക്ര: മനുഷ്യൻ സ്വന്തത്തെക്കുറിച്ച് തിരിച്ചറിയുമ്പോഴാണ് മാറ്റത്തിനുതുടക്കം കുറിക്കപ്പെടുന്ന തെന്നും , ജീവിതത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും വ്യക്തമായ അറിവ് നല്കുന്ന വിശുദ്ധ ഖുർആൻജീവിതത്തിൽ നന്മയിലൂന്നിയ മാറ്റത്തിനു ചാലകശക്തിയാണെന്നും പ്രമുഖപണ്ഡിതനും വാഗ്മിയുമായ മുജാഹിദ് ബാലുശ്ശേരി പ്രസ്താവിച്ചു. യാതൊരു കൈകടത്തലുകൾക്കും വിധേയമാകാത്ത ഖുർആൻ നന്മതിന്മകളെക്കുറിച്ച് വ്യക്തമായി അറിവ് നൽകുന്നുവെന്നും, വിശ്വാസപരവും കർ്മ്മപരവുമായ ഏതൊരുകാര്യത്തിലും പ്രമാണത്തിലെക്ക് മടങ്ങലാണ് പോംവഴി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസപരമായ ചൂഷണങ്ങൾ മറ്റ് തിന്മകൾ എന്നിവയിൽനിന്നും മുക്തമായ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ വിശ്വാസികൾശ്രമിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.

ഫനാറിന്റെയും ഖത്തർ മതകാര്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽവക്ര ഡി പി എസ് ഇന്ത്യൻ സ്‌കൂളിനു സമീപത്തെ ഹംസ ബിന് അബ്ദുൽ മുത്ത്വലിബ്മസ്ജിദിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഉമർ ഫൈസി, ഫൈസൽ സലഫി , അൻവർ വക്ര ഷാജഹാൻ എന്നിവര്‌സംബന്ധിച്ചു, അബ്ദുൽ വഹാബ് സ്വാഗതവും സി.പി ഷംസീർ നന്ദിയും പറഞ്ഞു.