- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോ ഉപഭോക്താക്കൾക്ക് ആനന്ദിച്ച് ആർപ്പുവിളിക്കാം; വെൽക്കം ഓഫർ 2018 മാർച്ച് 31 വരെ നീട്ടി; മാസത്തിൽ വെറും 303 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്താൽ അൺലിമിറ്റഡ് സേവനം; 10 കോടി ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയൻസ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി; എയർടെൽ ഓഹരിവിലയിൽ ഇടിവ്
മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷവാർത്ത. ജിയോയുടെ പരിധിയില്ലാത്ത വെൽക്കം ഓഫർ ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 31ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന ഓഫറാണ് അടുത്തവർഷം മാർച്ച് 31 വരെ നീട്ടിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യപനം നടത്തിയിരിക്കുന്നത്. ജിയോ പ്രൈം വരിക്കാർക്കെല്ലാം അൺലിമിറ്റഡ് സർവീസ് ലഭിക്കും. അതേസമയം, ഈ അൺലിമിറ്റഡ് സേവനം ലഭിക്കാൻ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം. ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ സൃഷ്ടിച്ച ഓളത്തിൽ പിടിച്ചുനിൽക്കാൻ മറ്റു കമ്പനികൾ പെടാപ്പാടു പെടുമ്പോഴാണ് വെൽക്കം ഓഫർ നീട്ടാനുള്ള തീരുമാനം. 10 കോടി ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയൻസ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു. കേവലം 170 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം. ജിയോ സമൂഹത്തിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. സുസ്ഥിര തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ റിലയൻസ് ജിയോക്ക് സാധ
മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷവാർത്ത. ജിയോയുടെ പരിധിയില്ലാത്ത വെൽക്കം ഓഫർ ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 31ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന ഓഫറാണ് അടുത്തവർഷം മാർച്ച് 31 വരെ നീട്ടിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യപനം നടത്തിയിരിക്കുന്നത്. ജിയോ പ്രൈം വരിക്കാർക്കെല്ലാം അൺലിമിറ്റഡ് സർവീസ് ലഭിക്കും.
അതേസമയം, ഈ അൺലിമിറ്റഡ് സേവനം ലഭിക്കാൻ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം. ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ സൃഷ്ടിച്ച ഓളത്തിൽ പിടിച്ചുനിൽക്കാൻ മറ്റു കമ്പനികൾ പെടാപ്പാടു പെടുമ്പോഴാണ് വെൽക്കം ഓഫർ നീട്ടാനുള്ള തീരുമാനം.
10 കോടി ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയൻസ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു. കേവലം 170 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം. ജിയോ സമൂഹത്തിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. സുസ്ഥിര തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ റിലയൻസ് ജിയോക്ക് സാധിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തിനാകെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോയെ വിശ്വസിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു.
ഡിജിറ്റൽ ജീവിതത്തിന്റെ ഓക്‌സിജൻ തന്നെ ഇന്റർനെറ്റാണ്. ലോകത്ത് മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ നിലവിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ജിയോ ഉപയോഗിച്ചു മാത്രം മൊബൈലിലൂടെ പ്രതിദിനം വിഡിയോ കാണുന്ന സമയം 5.5 കോടി മണിക്കൂറാണ്. ഓരോ ദിവസം കഴിയുന്തോറും നെറ്റ്‌വർക്ക് കൂടുതൽ ശക്തമാക്കാനാണ് റിലയൻസ് ജിയോ ശ്രമിക്കുന്നതെന്നും മുകേഷ് അംബാനി അറിയിച്ചു. ഒരോ സെക്കന്റിലും ഏഴു പുതിയ ഉപഭോക്താക്കൾ റിലയൻസ് ജിയോയിലേക്കു വരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതുവരെ 1,71,000 കോടി രൂപ നിക്ഷേപമിറക്കിക്കഴിഞ്ഞ ജിയോയുടെ നെറ്റ്‌വർക്ക് വിപുലപ്പെടുത്താൻ 30,000 കോടി രൂപ കൂടി ചെലവഴിക്കാൻ ഏതാനും ദിവസം മുൻപ് കമ്പനി തീരുമാനമെടുത്തിരുന്നു. ഇതോടെ ചിലയിടങ്ങളിൽ ഡേറ്റ സ്പീഡ് കുറയുന്നുവെന്ന പരാതിയും പരിഹരിക്കപ്പെടുമെന്നാണു കമ്പനിയുടെ വാദം. വിലക്കുറവുള്ള 4ജി ഫോണുകളും ഉടൻ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
മുകഷ് അംബാനിയുടെ പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ എയർടെല്ലിന്റെ ഓഹരി വിലയിൽ 2.5 ശതമാനം ഇടിവ് അനുഭവപ്പെട്ടു.