കൊല്ലം: നടൻ സുരേഷ് ഗോപി രാജ്യസഭാംഗം ആയതിൽ സന്തോഷിക്കുന്നുവെന്നു നടനും കൊല്ലം മണ്ഡലത്തിലെ സിപിഐ(എം) സ്ഥാനാർത്ഥിയുമായ മുകേഷ്. രാഷ്ട്രപതി ഇത്തരത്തിലൊരു നിയമനം നൽകിയത് അനുമോദിക്കേണ്ടതാണെന്നും മുകേഷ് പറഞ്ഞു.

ഇത്തരം സന്ദർഭങ്ങളിൽ താൻ രാഷ്ട്രീയം മാറ്റിവയ്ക്കും. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സുരേഷ് ഗോപിയുടെ സ്ഥാനലബ്ധിയിൽ സന്തോഷിക്കുന്നു. അതിൽ ഒരു തെറ്റുമില്ല. അമിതാഭ് ബച്ചനു വിദേശത്തു കള്ളപ്പണ നിക്ഷേപമുണ്ടെന്നു വിശ്വസിക്കുന്നില്ല. കലാകാരനു കള്ളത്തരം കാണിക്കാനാകില്ലെന്നും പ്രസ് ക്ലബിന്റെ ജനസഭയിൽ മുകേഷ് പറഞ്ഞു.