- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോർജിന്റെ മുനയൊടിഞ്ഞ ന്യൂസ് റീഡർ സ്റ്റൈൽ അത്ര പോരാ..! 'നാം മുന്നോട്ടിന്' നിറം കൂട്ടാൻ ഇടയ്ക്കിടെ തമാശ പൊട്ടിക്കുന്ന നടൻ മുകേഷിനെ ഇറക്കി മുഖ്യമന്ത്രി; ബഡായി ബംഗ്ളാവ് സ്റ്റൈലിൽ മുഖ്യനും സദസ്സിനുമിടയിൽ സെറ്റിയിലിരുന്ന് കൊല്ലം എംഎൽഎയുടെ അവതരണം; പുതുമോടിയിൽ മുഖ്യന്റെ പ്രതിവാര സംവാദം ഹിറ്റാവുന്നത് ഇങ്ങനെ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ ഖജനാവ് കാലിയായിരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന 'നാം മുന്നോട്ട്്' പരിപാടിക്കെതിരെ ധൂർത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്നുണ്ട്. ഇതിന് കാരണം മുഖ്യമന്ത്രിമായി സല്ലപിക്കാൻ വേണ്ടി സെലബ്രിറ്റികളെ കൊണ്ടുവരുമ്പോൾ കൂടുതൽ പണം നൽകേണ്ടി വരുന്നു എന്നാണ്. പരിപാടി ഷൂട്ട് ചെയ്യാനും അതിഥികളെ എത്തിക്കാനും വരുന്ന ചെലവിന് പുറമേ സംപ്രേഷണം ചെയ്യാനായി സ്വകാര്യ ചാനലുകൾക്കും പണം കൊടുക്കുന്നുണ്ട്. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്. ഈ വിവാദം നിലനിൽക്കേ തന്നെ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ അവസരം ഒരുക്കുന്ന പരിപാടിയെന്ന നിലയിലാണ് പലരും ഇതിനെ കണ്ടത്. പ്രതിവാര ജനകീയ സംവാദ പരിപാടിയായ നാം മുന്നോട്ട് ഷോയിൽ ബഡായി ബംഗ്ലാവ് താരം മുകേഷും എത്തിയെന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വന്ന വാർത്ത. പരിപാടിയുടെ അവതാരകയായി വീണാ ജോർജ്ജായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. മുൻ ചാനൽ പ്രവർത്തക എന്ന നിലയിലാണ് വീണയെ പരിപാടിയുടെ അവതാരകയാക്കിയത്. എന്നാൽ, വീണ അവതാരക ആക്ക
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ ഖജനാവ് കാലിയായിരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന 'നാം മുന്നോട്ട്്' പരിപാടിക്കെതിരെ ധൂർത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്നുണ്ട്. ഇതിന് കാരണം മുഖ്യമന്ത്രിമായി സല്ലപിക്കാൻ വേണ്ടി സെലബ്രിറ്റികളെ കൊണ്ടുവരുമ്പോൾ കൂടുതൽ പണം നൽകേണ്ടി വരുന്നു എന്നാണ്. പരിപാടി ഷൂട്ട് ചെയ്യാനും അതിഥികളെ എത്തിക്കാനും വരുന്ന ചെലവിന് പുറമേ സംപ്രേഷണം ചെയ്യാനായി സ്വകാര്യ ചാനലുകൾക്കും പണം കൊടുക്കുന്നുണ്ട്. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്. ഈ വിവാദം നിലനിൽക്കേ തന്നെ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ അവസരം ഒരുക്കുന്ന പരിപാടിയെന്ന നിലയിലാണ് പലരും ഇതിനെ കണ്ടത്.
പ്രതിവാര ജനകീയ സംവാദ പരിപാടിയായ നാം മുന്നോട്ട് ഷോയിൽ ബഡായി ബംഗ്ലാവ് താരം മുകേഷും എത്തിയെന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വന്ന വാർത്ത. പരിപാടിയുടെ അവതാരകയായി വീണാ ജോർജ്ജായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. മുൻ ചാനൽ പ്രവർത്തക എന്ന നിലയിലാണ് വീണയെ പരിപാടിയുടെ അവതാരകയാക്കിയത്. എന്നാൽ, വീണ അവതാരക ആക്കിയപ്പോഴും പരിപാടിയുടെ ഗൗരവം പിണറായിക്കൊപ്പം വർദ്ധിച്ചതല്ലാതെ സ്വാഭാവികത കൈവന്നില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഈ ആക്ഷേപം പരിഹരിക്കാനായി പരിപാടിയുടെ അണിയറക്കാർ പുതിയ മാർഗ്ഗം കണ്ടെത്തിയതാണ് മുകേഷിന്റെ രംഗപ്രവേശനം.
ബഡായി ബംഗ്ലാവിലേതു പോലെ മുഖ്യമന്ത്രിക്ക് അടുത്തായി പുതിയ സോഫ ഇട്ടു കൊടുത്തു അണിറക്കാർ. ഇതോടെ മുഖ്യമന്ത്രിയുടെ ഷോ കുറച്ചു കൂടി ഹൃദ്യമായി എന്നാണ് പൊതുവേ അഭിപ്രായം ഉണ്ടായത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൽ മുകേഷ് ഇരിക്കുന്നത് പോലെ തന്നെയുള്ള സജ്ജീകരണങ്ങളാണ് മുഖ്യമന്ത്രിയുടെ പരിപാടിക്കായി ഒരുക്കിയത്. മുഖ്യനും സദസ്സിനുമിടയിൽ സെറ്റിയിലിരുന്ന് കൊല്ലം എംഎൽഎ തമാശകളൊക്കെ പറഞ്ഞു കൊണ്ടാണ് അവതരിപ്പിച്ചതും. ഇതോടെ പൊതുവേ ഗൗരവക്കാരനായി പിണറായി ചിരിയോടെ തന്നെ ചോദ്യങ്ങളെ നേരിടുകയും ചെയ്തു.
കഴിഞ്ഞ 11 എപ്പിസോഡുകൾ വരെ അവതാരക ആയിരുന്നത് വീണാ ജോർജ്ജായിരുന്നു. വീണയുടെ അവതരണം അത്രപോരെന്നു തോന്നിയതു കൊണ്ടാണ് മുകേഷ് എത്തിയത്. ഇതിന് അനുസരിച്ചുള്ള മാറ്റങ്ങളും വരുത്തി. മുകേഷിനെ കൂടി പരിപാടിയിൽ എത്തിച്ചതോടെ ഷോയ്ക്ക് കുറച്ചു കൂടി റേറ്റിങ് ലഭിച്ചുവെന്നാണ് പൊതു വിലയിരുത്തൽ. വളരെ ലളിതമായ ചോദ്യങ്ങളാണ് മുകേഷ് ഉന്നയിച്ചതും. 12ാമത്തെ എപ്പിസോഡിൽ മാലിന്യ സംസ്‌ക്കരണമായിരുന്നു വിഷയം.
മോഹൻലാലുമായുള്ള ഒരു അനുഭവം പറഞ്ഞു കൊണ്ട് തമാശ പറഞ്ഞു കൊണ്ടും മുകേഷ് രംഗത്തെത്തി. മുഖ്യമന്ത്രിയെ പോലും ചിരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. സംവിധായൻ ബിജു, തിരുവനന്തപുരം ജില്ലാ കലക്ടർ വാസുകി തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്. നേരത്തെ പരിപാടി ധൂർത്താണെന്ന വിധത്തിൽ വിമർശനങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ബഡായി ബംഗ്ലാവ് ഫെയിം മുകേഷും മുഖ്യമന്ത്രിയുടെ പരിപാടിയുടെ അവതാരകനായെത്തിയത്. അതേസമയം വീണാ ജോർജ്ജ് തുടർന്നുള്ള എപ്പിസോഡുകളിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
നാം മുന്നോട്ട് പരിപാടിക്കായി ആശാ ശരത്തിനെ ദുബായിയിൽ നിന്ന് കൊണ്ടുവരുന്നതിന് ലക്ഷങ്ങൾ ചിലവഴിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തിരുവല്ലത്തെ ചിത്രാഞ്ജലിയിൽ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയിൽ ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത് ഉൾപ്പെടെയുള്ള ചെലവുകൾക്കായി പരമാവധി രണ്ടുലക്ഷം രൂപയായിരുന്നു സി-ഡിറ്റിന്റെ ബജറ്റ്. സിനിമാ മേഖലയിൽ നിന്ന് നടി റിമാ കല്ലിങ്കൽ, നടൻ ജോയ്മാത്യു എന്നിവർ എത്തിയപ്പോഴും ചെലവ് അധികരിച്ചിരുന്നില്ല. ആശാ ശരത്തിനെ എത്തിച്ചപ്പോൾ വൻ തുക ചെലവാക്കിയതും ഏറെ വിവാദത്തിന് ഇടയാക്കി.
സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് സ്ഥിരതാമസക്കാരിയായ നടിയെ പങ്കെടുപ്പിക്കുന്നതിന് വലിയ തുക ചെലവഴിക്കുന്നതിലെ അനൗചിത്യം പരിപാടിയുടെ ഏകോപന ചുമതല വഹിക്കുന്ന സി-ഡിറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും ആ വാദം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.