- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തനിക്ക് കോവിഡ് ബാധിച്ചിട്ടില്ല; താൻ ജീവനോടെയുണ്ടെന്നും നടൻ മുകേഷ് ഖന്ന; സുഖവിവരം അന്വേഷിച്ചവർക്ക് നന്ദിയെന്നും താരം
മുംബൈ: താൻ ജീവനോടെയുണ്ടെന്നും മരിച്ചുവെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ബോളിവുഡ് നടൻ മുകേഷ് ഖന്ന.മരണവിവരം അറിഞ്ഞ് ഫോണിലും മറ്റും ബന്ധപ്പെട്ട് കാര്യം അറിയാൻ ശ്രമിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറയാനാണ് ഇപ്പോൾ ഞാനെത്തിയിരിക്കുന്നത്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയണം. അതാണ് ഇപ്പോൾ ഞാനും ചെയ്യുന്നത്. ഞാൻ പൂർണമായും ആരോഗ്യവാനാണ്. എനിക്ക് നിങ്ങളുടെ അനുഗ്രഹവുമുണ്ട്. നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. നിരവധി ഫോൺ കോളുകളാണ് എനിക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അറിയിക്കുന്നത്. എനിക്ക് കോവിഡ് ബാധിച്ചിട്ടുമില്ല, ആശുപത്രിയിൽ അഡ്‌മിറ്റായിട്ടുമില്ല'.- മുകേഷ് ഖന്ന പറയുന്നു.
ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയിൽ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രാജ്യം മുഴുവൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനാണ് മുകേഷ് ഖന്ന.