മുകേഷിന്റെ മകൻ ശ്രാവൺ നായകനായ ചിത്രമാണ് കല്ല്യാണം. ശ്രാവൺ ആദ്യമായി നായകനായി എത്തുന്ന സിനിമ തിയറ്ററുകളിലെത്തി. എന്നാൽ മകന്റെ സിനിമ തിയറ്ററിലെത്തിയപ്പോൾ ടെൻഷൻ കൂടി വീട്ടിൽ തന്നെ ഇരിക്കുകയാണ് മുകേഷ്. ശ്രാവൺ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ് അച്ഛനെന്ന് ശ്രാവൺ പറഞ്ഞത്. കുറച്ച് ടെൻഷൻ തനിക്കും ഉണ്ട്. എന്നാൽ സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രാവൺ. കല്ല്യാണത്തിന്റെ കഥ ആദ്യമായി കേട്ടത് അച്ഛനും അമ്മയുമാണ്. അവർക്ക് ഇഷ്ടമായതിന് ശേഷമാണ് കഥ കേട്ടതെന്നും ശ്രാവൺ പറഞ്ഞു.

അഭിനയത്തിൽ അമ്മയുടെ സംഭാവന ഉണ്ടെന്നും അമ്മ പറഞ്ഞുതന്ന പോലെ അഭിനയിച്ചിട്ടുണ്ടെന്നും ശ്രാവൺ പറഞ്ഞു. ശരത്തിന്റേയും ശാരിയുടേയും കല്യാണവും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ് കല്യാണം സിനിമയുടെ ഇതിവൃത്തം. നടനും എംഎൽഎയുമായ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് ആണ് ശരത്തായി വേഷമിടുന്നത്. വർഷയാണ് സിനിമയിലെ നായിക.