- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുന്നിമലയിലെ എയർഫോഴ്സിന്റെ റഡാർ സ്റ്റേഷനും ആർമിയുടെ ഇന്റഗ്രേറ്റഡ് ഫയറിങ് റേഞ്ചും തകർന്നു വീഴുകയോ ഭീകരാക്രമണത്തിന് ഇരയാവുകയോ ചെയ്യാം; ഇന്ത്യൻ ആർമിയിലെ ഉന്നതർ കോടികളുടെ അഴിമതിക്ക് കൂട്ടു നിന്ന് രാജ്യ സുരക്ഷ പണയം വെയ്ക്കുന്നു എന്നാരോപിച്ച് നാട്ടുകാർ; സൈന്യവും പാറമട മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ സമീപവാസി ഹൈക്കോടതിയിൽ റിട്ട് നൽകി: കേസിൽ ചൂണ്ടിക്കാട്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: രാജ്യസുരക്ഷയെ അപകടമാക്കും വിധം മുക്കുന്നി മലയിൽ ക്വാറി മാഫിയ പിടിമുറുക്കിയിട്ടും വേണ്ടപ്പെട്ടവരെല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നത് തുടരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന മുക്കുന്നി മലയിലെ ക്വാറികൾ തീവ്രവാദികൾക്ക് വരെ ഒളിത്താവളമായി മാറുകയാണ്. ഈ മലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എയർ ഫോഴ്സിന്റെ റഡാർ സ്റ്റേഷനും ഇന്ത്യൻ ആർമിയുടെ ഇന്റഗ്രേറ്റഡ് ഫയറിങ് റേഞ്ചും ഏതു സമയവും തകർന്നു വീഴാവുന്ന അപകടകരമായ അവസ്ഥയിൽ ക്വാറി മാഫിയയുടെ പ്രവർത്തനം എത്തിയിട്ടും സംസ്ഥാന സർക്കാരോ രാജ്യ സുരക്ഷയ്ക്ക് കാവലാളാകേണ്ട സൈനികരും ഒരു ചെറുവിരലനക്കാൻ പോലും തയ്യാറല്ല. തീവ്രവാദികളും ഈ ക്വാറി മാഫിയകളിൽ തമ്പടിച്ചിട്ടുള്ളതായും സൂചനയുണ്ട്. സൈന്യവും പാറമട മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ സമീപവാസി ഹൈക്കോടതിയിൽ റിട്ട് നൽകി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ടിൽ പറയുന്നത്. ഏതു നിമിഷവും ഈ രണ്ട് സൈനിക കേന്ദ്രങ്ങളും തകർന്നു വീഴാം അല്ലെങ്കിൽ തീവ്രവാദികളാൽ ആക്രമിക്കപ്പെടാം എന്ന അവസ
തിരുവനന്തപുരം: രാജ്യസുരക്ഷയെ അപകടമാക്കും വിധം മുക്കുന്നി മലയിൽ ക്വാറി മാഫിയ പിടിമുറുക്കിയിട്ടും വേണ്ടപ്പെട്ടവരെല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നത് തുടരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന മുക്കുന്നി മലയിലെ ക്വാറികൾ തീവ്രവാദികൾക്ക് വരെ ഒളിത്താവളമായി മാറുകയാണ്.
ഈ മലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എയർ ഫോഴ്സിന്റെ റഡാർ സ്റ്റേഷനും ഇന്ത്യൻ ആർമിയുടെ ഇന്റഗ്രേറ്റഡ് ഫയറിങ് റേഞ്ചും ഏതു സമയവും തകർന്നു വീഴാവുന്ന അപകടകരമായ അവസ്ഥയിൽ ക്വാറി മാഫിയയുടെ പ്രവർത്തനം എത്തിയിട്ടും സംസ്ഥാന സർക്കാരോ രാജ്യ സുരക്ഷയ്ക്ക് കാവലാളാകേണ്ട സൈനികരും ഒരു ചെറുവിരലനക്കാൻ പോലും തയ്യാറല്ല. തീവ്രവാദികളും ഈ ക്വാറി മാഫിയകളിൽ തമ്പടിച്ചിട്ടുള്ളതായും സൂചനയുണ്ട്. സൈന്യവും പാറമട മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ സമീപവാസി ഹൈക്കോടതിയിൽ റിട്ട് നൽകി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ടിൽ പറയുന്നത്.
ഏതു നിമിഷവും ഈ രണ്ട് സൈനിക കേന്ദ്രങ്ങളും തകർന്നു വീഴാം അല്ലെങ്കിൽ തീവ്രവാദികളാൽ ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് മുക്കുന്നിമലയിലെ കാര്യങ്ങളന്നും പരാതിക്കാരി ആരോപിക്കുന്നു. നിരന്തരം വാർത്തകൾ വന്നിട്ടും നാട്ടുകാർ പ്രതിഷേധിച്ചിട്ടും കാര്യമാക്കാത്ത സർക്കാർ ഈ നിലയിൽ കാര്യങ്ങൾ പോവുകയാണെങ്കിൽ വലിയ വിലയായിരിക്കും നൽകേണ്ടി വരിക. ആർമി സ്റ്റേഷൻ ഏത് നിമിഷവും തകർന്നു വീഴാം എന്ന് മനസ്സിലാക്കിയിട്ടും കോടികൾ ക്വാറി മാഫിയയിൽ നിന്നും പണം വാങ്ങി അവർക്കു വേണ്ടി ഒത്താശ ചെയ്യുകയാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരെന്നാണ് പരാതിയിൽ പറയുന്നത്.
ക്വാറിമാഫിയയുമായി ചേർന്ന് സൈന്യം ഇവിടെ നടത്തുന്ന അഴിമതികൾ പുറത്തു വന്നാൽ ഇന്നേവരെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയായി മാറുമെന്ന കാര്യത്തിലു സംശയമില്ല. 300 കോടിയിലധികം വരുന്ന അഴിമതി ഇവിടെ നടക്കുന്നതായാണ് കണക്കു കൂട്ടൽ. 200ഓളം പട്ടാളക്കാർ ഇവിടെ ജോലി നോക്കുന്നുണ്ട്. മുക്കുന്നിമലയിൽ ജനങ്ങൾ അനഭവിക്കുന്ന പ്രശ്നങ്ങളും അഴിമതിയും ചൂണ്ടിക്കാട്ടി ഒരു സമീപവാസി എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. രാജ്യ സുരക്ഷയെ വരെ മുൾ മുനയിൽ നിർത്തുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവർ പരാതിയിൽ ആരോപിക്കുന്നത്.
ഈ കേസ് വെളിയിൽ വന്നാൽ ആദർശ് ഫ്ലാറ്റ് അഴിമതിയേക്കാളും വലിയ ഒരു തട്ടിപ്പിന്റെ വാർത്തയാവും പുറത്തേക്കു വരിക. ക്വാറി ഉടമകളും ഇന്ത്യൻ സൈന്യവും ഒത്തു കൊണ്ടുള്ള ഈ നീക്കത്തിനെ കുറിച്ച് നേരത്തെ വിജിലൻസ് അന്വേഷണം വന്നിരുന്നു. വിജിലൻസ് സർക്കിൾ ആയിരുന്ന റുബിയത്ത് ആയിരുന്നു അന്ന് അന്വേഷണം നടത്തിയത്. എന്നാൽ മുകളിൽ നിന്നും ഉത്തരവ് വന്നതിനെ തുടർന്ന് ഈ അന്വേഷണം പിന്നീട് സ്റ്റേ ചെയ്യിക്കാനും ക്വാറി മാഫിയകൾക്ക് കഴിഞ്ഞു.
വിജിലൻസിന് അഴിമതിയെ പറ്റി മാത്രമേ അന്വേഷിക്കാൻ പറ്റു. എന്നാൽ ഇത് രാജ്യ സുരക്ഷയെ സംബന്ധിച്ച കാര്യം കൂടി ആയതിനാൽ എൻഐഎ അന്വേഷണം തന്നെ വരണം. അതിനാൽ ഇവിടെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരിക്കുന്നത്. സതേൺ ആർമി കമാൻഡിനു കീഴിലുള്ള ഫയറിങ് റേഞ്ച് ആണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.
നിരോധിച്ച നിരവധി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചണ് ഇവിടെ ക്വാറി മാഫിയ കല്ലുകൾ പൊട്ടിക്കുന്നത്. ബംഗ്ലാദേശികൾ അടക്കം നിരവധി തൊഴിലാളികൾ ഈ ആർമി കമാൻഡിനു സമീപം ജോലി ചെയ്യുന്നുണ്ടെന്നതും രാജ്യ സുരക്ഷയ്ക്ക് ഭീഷണി തന്നെയാണ്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ഈ മല തുരക്കൽ ഉണ്ടാക്കുന്ന പ്രകമ്പനം ഈ മലയിൽ പ്രവർത്തിക്കുന്ന ആർമി ക്യാമ്പ് ഏത് നിമിഷവും തകർക്കാൻ പോന്നതാണ്. ഇത് തകർന്നു വീണാൽ ആർമിയുടെയും എയർഫോഴ്സിന്റെയും ക്യാമ്പുകൾ പൂർണ്ണമായും നശിക്കും. ഇത് രാജ്യ സുരക്ഷയെ ബാധിക്കുകയും ഭീകരാക്രമണത്തിനോ ഐഎസ് ആക്രമണത്തിനോ വരെ സാധ്യത ഉണ്ടാവുകയും ചെയ്യുമെന്നും ആരോപിക്കുന്നു.
രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന ഇത്രയും വലിയ സംഭവം തങ്ങളുടെ മൂക്കിന് താഴെ നടന്നിട്ടും പട്ടാളക്കാർ മൗനം പാലിക്കുമ്പോൾ ക്വാറിക്കു വേണ്ടി പ്രവർത്തിക്കുന്ന ഗുണ്ടാ തലവന്മാർ ആൾക്കാരെ ഭീഷണി പെടുത്തിയും ഉപദ്രവിച്ചും സമീപവാസികളായ ജനങ്ങളെയും നിശബ്ദരാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ ആരും പ്രതികരിക്കാനും തയ്യാറല്ല. ഇതിനെതിരെ റിട്ട് ഫയൽ ചെയ്ത പരാതിക്കാരിക്കും ക്വാറി ഉടമകളിൽ നിന്നും വലിയ ഭീഷണിയും കയ്യാങ്കളിയും വരെ നേരിടേണ്ടി വന്നതായി ഇവർ പറയുന്നു. മല ഇടിഞ്ഞു വീണാൽ ഇവിടെ താമസിക്കുന്ന നരവധി സാധാരണക്കാരുടെ ജീവിതവും അപകടത്തിലാവും.
അനധികൃതമായി പ്രവർത്തിക്കുന്ന ഈ ക്വാറികളിൽ ജോലി ചെയ്യുന്നവരിൽ കൂടുതലും അന്യരാജ്യക്കാരായ ബംഗാളികളും മറ്റുമാണ്. അനധികൃതമായി പ്രവർത്തിക്കുന്നതിനാൽ ഈ ക്വാറികളിൽ ജോലി നോക്കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങളോ ഒന്നും ലഭ്യവുമല്ല. തീവ്രവാദികളടക്കമുള്ളവർക്ക് തന്ത്രപ്രധാനമായ ഈ രാജ്യ സുരക്ഷാ സംവിധാനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താവളമായിമാറാനും സാധ്യതയുണ്ട്.
ഈ ക്വാറികളിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ രീതികളും സംശയാസ്പദമാണ്. ബംഗ്ലാദേശിൽ നിന്നും എത്തിയിട്ടുള്ള ഈ തൊഴിലാളികളിൽ ചിലർ സാറ്റലൈറ്റ് ഫോണിന് സമാനമായ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളതായും പരാതിക്കാർ ആരോപിക്കുന്നു.
ചിലർ ആംഗ്യ ഭാഷകളിലൂടെയും അപരിചിതമായ ചില ഭാഷകളിലൂടെയും തമ്മിൽ ആശയ വിനിമയം നടത്താറുണ്ടെന്നതും സംശയാസ്പദമാണ്. രഹസ്യ ഭാഷകളിൽ എഴുതിയ ലെറ്ററുകളും ഈ ക്വാറിക്ക് സമീപത്തു നിന്നും കണ്ടെടുത്തിട്ടുള്ളതായും നാട്ടുകാർ പറയുന്നു. ടെലസ്‌കോപ്പിന് സമാനമായ ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെ ജോലി ചെയ്യുന്ന ബംഗാളികളുടെ കയ്യിൽ കണ്ടിട്ടുണ്ട്. പ്രതിരോധമേഖലയ്ക്ക് തൊട്ടടുത്ത് ഇത്തരം നിഗൂഢ സംഭവങ്ങൾ അരങ്ങേറിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് രാജ്യത്തിന് കാവലാകേണ്ട പട്ടാളക്കർ.
ഈ ക്വാറിമാഫിയകൾക്ക് തീവ്രവാദികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കേണ്ടതായുണ്ട്. രാജ്യദ്രോഹികളായി പ്രവർത്തിക്കുന്ന നിരവധി ചാരാന്മാർ ഇവിടെ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. 2013 മുതൽ ഇവിടെ ജോലി നോക്കുന്ന ആർമി ഉദ്യോഗസ്ഥരെയും എയർഫോഴ്സ് ഉദ്യോഗസ്ഥരെയും നിശബ്ദരാക്കാൻ ക്വാറി മാഫിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സൈനിക താവളങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് അതിശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും വ്യോമസേന ഉദ്യോഗസ്ഥർ പാലിക്കുന്ന മൗനം സംശയാസ്പദമാണ്. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിനുള്ളിൽ ക്വാറിമാഫിയയെ സഹായിക്കുന്ന ഒരു ചാരൻ ഉണ്ടെന്നും പരാതചിക്കാരൻ ഹർജിയിൽ ആരോപിക്കുന്നു. സാധാരണക്കാരായ. ജവാന്മാരുടെ ജീവൻ പണയം വെയ്ക്കുന്ന വിധമാണ് വായുസേനയിലെ കമാൻഡർമാർ ക്വാറി മാഫിയകൾക്കു വേണ്ടി ഒത്തു കളിക്കുന്നത്.
എയർഫോഴ്‌സ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നതിന്റെ 900 മീറ്റർ ചുറ്റളവിൽ ക്വാറിയിങ് പാടില്ലെന്ന് കളക്ടറുടെ ഉത്തരവുണ്ട്. ഈ ഉത്തരവു പ്രകാരം പ്രതിരോധ വകുപ്പിന്റെ എൻഒസി ഇല്ലാതെ ക്വാറി പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഡിഫൻസിൽ നിന്നും ഇങ്ങനെ ഒരു അനുമതി ലഭിക്കുകയോ ഇവർ അതിനായി അപേക്ഷിക്കുകയോ പോലും ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുക്കുന്നി മല തകർക്കപ്പെട്ടാൽ ഈ റഡാർ സ്റ്റേഷനും ഇന്റഗ്രേറ്റഡ് ഫയറിങ് റേഞ്ചും പൂർണ്ണമായും തകരും. ഇന്ത്യയുടെ തെക്കൻ ഉപദ്വീപ് അത്രമേൽ സുരക്ഷ വേണ്ടുന്ന ഒരു സ്ഥലമായിരിക്കേ ഇവിടെ ആക്രമണം നടന്നാൽ അയൽ രാജ്യങ്ങളിൽ നിന്നു പെട്ടെന്നുള്ള ഒരു ആക്രമണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ നാവിക കേന്ദ്രമായ ഡീഗോ ഗാർഷ്യ ദ്വീപ് ശ്രീലങ്കൻ തീരത്തെ ചൈനിസ് നേവൽ എസ്റ്റാബ്ലിഷ്മെന്റ് തുടങ്ങി ഇന്ത്യയുടെ തെക്കൻ ഉപദ്വീപിന്റെ സുരക്ഷയ്ക്ക് ചോദ്യ ചിഹ്നമാക്കുന്ന നിരവധി പ്രശ്നങ്ങൾ ഇതോടെ ഉടലെടുത്തേക്കാം.